Connect with us

കാൻസർ ശ്വാസകോശത്തെയും തലയെയും ബാധിച്ചു!! റിങ്കിയുടെ ആരോ​ഗ്യം വഷളായി; മുൻ മിസ് ഇന്ത്യ മത്സരാർഥി അന്തരിച്ചു

News

കാൻസർ ശ്വാസകോശത്തെയും തലയെയും ബാധിച്ചു!! റിങ്കിയുടെ ആരോ​ഗ്യം വഷളായി; മുൻ മിസ് ഇന്ത്യ മത്സരാർഥി അന്തരിച്ചു

കാൻസർ ശ്വാസകോശത്തെയും തലയെയും ബാധിച്ചു!! റിങ്കിയുടെ ആരോ​ഗ്യം വഷളായി; മുൻ മിസ് ഇന്ത്യ മത്സരാർഥി അന്തരിച്ചു

മുൻ മിസ് ഇന്ത്യ മത്സരാർഥിയും ഇരുപത്തിയെട്ടുകാരിയുമായ റിങ്കി ചാക്മ അന്തരിച്ചു. ക്യാൻസർ ബാധിച്ചതിനെ തുടർന്ന് ഏറെ നാൾ ചികിത്സയിലായിരുന്നു അവർ. തുടക്കത്തിൽ സ്തനാർബുദമായിരുന്നെങ്കിലും വൈകാതെ ശരീരത്തിന്റെ മറ്റുഭാ​ഗങ്ങളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. റിങ്കിക്ക് മാരകമായ ഫൈലോഡസ് ട്യൂമർ (സ്തനാർബുദം) ആണെന്ന് ആദ്യം കണ്ടെത്തിയിരുന്നു. രോ​ഗം കണ്ടെത്തിയ ശേഷം അവർ ശസ്ത്രക്രിയയ്ക്ക് വിധേയയായി. എന്നിരുന്നാലും, കാൻസർ അവളുടെ ശ്വാസകോശത്തെ ബാധിക്കുകയും തലയെ ബാധിക്കുകയും ചെയ്തു. അതിൻ്റെ ഫലമായി ബ്രെയിൻ ട്യൂമറായി. പിന്നീട്, റിങ്കിയുടെ ആരോ​ഗ്യം വഷളാവുകയായിരുന്നു. ഫെബ്രുവരി 22 ന് മാക്സ് ഹോസ്പിറ്റലിൽ റിങ്കിയെ പ്രവേശിപ്പിച്ചു.

ശ്വാസകോശങ്ങളിലൊന്ന് മിക്കവാറും പ്രവർത്തനരഹിതമായതിനാൽ ഐസിയുവിലെ വെൻ്റിലേറ്ററിലായിരുന്നു ഏറെ നാൾ. കഴിഞ്ഞമാസം അർബുദത്തിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചും സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനേക്കുറിച്ചും റിങ്കി ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി താനും കുടുംബവും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും സാമ്പത്തികസഹായം പ്രതീക്ഷിക്കുന്നുവെന്നും അവർ കുറിപ്പ് പങ്കുവച്ചിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top