Tamil
രജനികാന്തിന്റെ വീട്ടില്‍ ധനുഷിന്റെ അച്ഛനും അമ്മയും അപമാനിതരായി; അമ്മായി അച്ഛനോടും ഭാര്യയോടുമുള്ള വാശി; രജിനിയുടെ വീടിന് തൊട്ട് അടുത്തുള്ള മാളികയ്ക്ക് പിന്നില്‍!
രജനികാന്തിന്റെ വീട്ടില്‍ ധനുഷിന്റെ അച്ഛനും അമ്മയും അപമാനിതരായി; അമ്മായി അച്ഛനോടും ഭാര്യയോടുമുള്ള വാശി; രജിനിയുടെ വീടിന് തൊട്ട് അടുത്തുള്ള മാളികയ്ക്ക് പിന്നില്‍!
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ധനുഷ്. തമിഴില്‍ മാത്രമല്ല ബോളിവുഡിലും ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട് ധനുഷിന്. മാത്രമല്ല. ഹോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. റൂസോ സഹോദന്മാരുടെ ദ ഗ്രേ മാന്‍ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ഹോളിവുഡില്‍ എത്തുന്നത്. നടനെന്ന നിലയില്‍ മാത്രമല്ല, ഗായകനായും ഗാനരചയിതാവായും സിനിമയുടെ പിന്നണിയിലെ പ്രവര്‍ത്തനത്തിലുമെല്ലാം ഒരുപോലെ മികവ് തെളിയിച്ച താരമാണ് ധനുഷ്.
ഇടയ്ക്ക് വെച്ച് ധനുഷിന്റെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍പ്പെട്ടിരുന്നു. ഐശ്വര്യയുമായുള്ള വിവാഹമോചനവാര്‍ത്തകളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 17 വര്‍ഷം നീണ്ട വിവാഹബന്ധമാണ് ഇരുവരും വേണ്ടെന്ന് വെച്ചത്. 2004 ല്‍ വിവാഹിതര്‍ ആയ ഇരുവര്‍ക്കും രണ്ട് കുട്ടികളും ഉണ്ട്. യാത്ര രാജ്, ലിംഗ രാജ് എന്നീ ആണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. മക്കളുടെ കാര്യങ്ങളില്‍ രണ്ട് പേരും ഇപ്പോഴും ശ്രദ്ധ കൊടുക്കാറുണ്ട്.
അച്ഛനൊപ്പവും അമ്മയ്‌ക്കൊപ്പവും മാറി മാറി താമസിക്കുകയാണ് മക്കള്‍. വിവാഹമോചനത്തിന് ശേഷം ധനുഷ് തന്റെ കരിയറിലേക്ക് പൂര്‍ണ ശ്രദ്ധ നല്‍കി. ഐശ്വര്യ രജിനികാന്ത് ലാല്‍ സലാം എന്ന സിനിമയുടെ സംവിധാന തിരക്കുകളിലേക്കും നീങ്ങി. രണ്ട് പേരെയും വീണ്ടും ഒരുമിപ്പിക്കാന്‍ കുടുംബം ശ്രമിച്ചെങ്കിലും നടന്നില്ലെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.
വിവാഹമോചനത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നാണ് വേര്‍പിരിഞ്ഞെന്ന് അറിയിച്ച പ്രസ്താവനയില്‍ ഇരുവരും ആവശ്യപ്പെട്ടത്. ഇപ്പോഴിതാ ധനുഷ്-ഐശ്വര്യ രജിനികാന്ത് ബന്ധത്തില്‍ സംഭവിച്ച താളപ്പിഴവുകളെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേര്‍ണലിസ്റ്റ് ചെയ്യാറു ബാലു. ഐശ്വര്യയുടെ വീട്ടില്‍ നിന്നും ധനുഷിന്റെ മാതാപിതാക്കള്‍ക്കുണ്ടായ ചില അനുഭവങ്ങള്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്ന് ചെയ്യാറു ബാലു പറയുന്നു.
പോയസ് ഗാര്‍ഡനില്‍ രജിനിയുടെ വീടിന് അടുത്ത് ധനുഷ് ഒരു മാളിക കെട്ടി. അമ്മായിയച്ഛന് മറുപടി കൊടുത്തത് പോലെയാണത്. മുമ്പ് ധനുഷിന്റെ മാതാപിതാക്കള്‍ രജിനിയുടെ വീട്ടില്‍ പോയപ്പോള്‍ ഒരു തരത്തില്‍ അപമാനിക്കപ്പെട്ടു എന്ന് പറയപ്പെടുന്നുണ്ട്. എത്ര മാത്രം സത്യമാണെന്ന് അറിയില്ല. ഒരുപക്ഷെ നടന്നിരിക്കാം. ധനുഷ് ഈ വിവരം അറിഞ്ഞു. കുടുംബത്തോട് അടുപ്പമുള്ളയാളാണ് ധനുഷ്. എല്ലാ മകനും അച്ഛനും അമ്മയ്ക്കും ഒരു സ്ഥലത്ത് മര്യാദ ലഭിച്ചില്ലെങ്കില്‍ ദേഷ്യപ്പെടും. മാത്രവുമല്ല അമ്മായിയച്ഛന്റെ വീട്ടിലാണ് ഇത് നടന്നത്.
ഇതോടെയാണ് പോയസ് ഗാര്‍ഡനില്‍ മാളിക നിര്‍മ്മിക്കാന്‍ ധനുഷ് തീരുമാനിച്ചതെന്ന് ചെയ്യാറു ബാലു പറയുന്നു. ഈ സംഭവം വിവാഹബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയെന്നും രജിനികാന്ത് വ്യക്തമാക്കി. മകളുടെ വിവാഹമോചനത്തില്‍ രജിനികാന്തിന് വിഷമം ഉണ്ട്. മകളെ വിഷമഘട്ടത്തില്‍ നിന്നും പുറത്തെത്തിക്കാന്‍ വേണ്ടിയാണ് ലാല്‍ സലാം എന്ന സിനിമയ്ക്ക് രജിനികാന്ത് ഓക്കെ പറഞ്ഞതെന്നും ചെയ്യാറു ബാലു വാദിച്ചു. ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാല്‍ സലാമും ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലറും അടുത്ത വര്‍ഷം ജനുവരിയില്‍ റിലീസ് ചെയ്യും.
നേരത്തെ ധനുഷിനെ നായകനാക്കി ത്രീ എന്ന സിനിമ ഐശ്വര്യ സംവിധാനം ചെയ്തിരുന്നു. ധനുഷിന്റെ കരിയരില്‍ വലിയ പിന്തുണ ഐശ്വര്യ രജിനികാന്ത് നല്‍കിയിരുന്നു. വേര്‍പിരിഞ്ഞെങ്കിലും രണ്ട് പേരും ഇന്നും സുഹൃത്തുക്കളായി തുടരുന്നുണ്ടെന്നാണ് വിവരം. വിവാഹമോചനത്തെക്കുറിച്ച് ധനുഷോ ഐശ്വര്യയോ എവിടെയും തുറന്ന് സംസാരിച്ചിട്ടില്ല.
ധനുഷ് വ്യക്തി ജീവിതത്തിന് സമയം കൊടുക്കാത്തതും മുഴുവന്‍ സമയവും കരിയറിന് വേണ്ടി മാറ്റി വെച്ചതുമാണ് വേര്‍പിരിയലിന് കാരണമായതെന്ന് നേരത്തെ ഗോസിപ്പ് വന്നിരുന്നു. ഇതിന് മുമ്പ് ധനുഷ് ചില നടിമാരുമായി പ്രണയത്തിലാണെന്ന് ഗോസിപ്പ് വന്നപ്പോഴൊന്നും ഐശ്വര്യയുമായുള്ള വിവാഹബന്ധത്തെ ഇത് ബാധിച്ചിരുന്നില്ല. അതിനാല്‍ തന്നെ എന്താണ് വിവാഹമോചനത്തിന് കാരണമായ വിഷയം എന്നറിയാന്‍ ആരാധകര്‍ക്ക് കൗതുകമുണ്ട്.
അടുത്തിടെ ധനുഷും മീനയും തമ്മില്‍ വിവാഹിതരാവാന്‍ പോവുന്നു എന്ന തരത്തില്‍ പ്രചാരണം നടന്നിരുന്നു. വിഷയത്തില്‍ നടന്‍ ബെയില്‍വാന്‍ രംഗനാഥന്‍ നടത്തിയ വെളിപ്പെടുത്തുകളാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ വര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. ധനുഷുമായി പുതിയ ബന്ധത്തിലേക്ക് നടി പോവുകയാണെന്ന രംഗനാഥന്റെ വെളിപ്പെടുത്തല്‍ ആരാധകരെയും അത്ഭുതപ്പെടുത്തിയിരുന്നു. അതിനുള്ള വിശദീകരണവും താരം നല്‍കി.
മാസങ്ങള്‍ക്ക് മുന്‍പാണ് മീനയുടെ ഭര്‍ത്താവ് അന്തരിക്കുന്നത്. ശേഷം സാധാരണ ജീവിതത്തിലേക്ക് തിരികെ വന്ന നടി ധനുഷിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ബെയില്‍വാന്‍ രംഗനാഥന്‍ പറയുന്നത്. ധനുഷ് ഭാര്യയുമായി പിരിഞ്ഞും മീന ഭര്‍ത്താവില്ലാതെയും ജീവിക്കുന്നതിനാല്‍ ഈ വരുന്ന ജൂലൈയില്‍ രണ്ടാളും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ്.
എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ടെന്ന് എനിക്കും പറയാന്‍ സാധിക്കില്ല. ‘രണ്ടാളും ചെറുപ്പക്കാരാണ്, നാല്‍പത് വയസേ ഉള്ളു. ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയുമാണ്. അപ്പോള്‍ അവരുടെ ശരീരം പലതും ആവശ്യപ്പെടും. അതുകൊണ്ട് ഇനിയൊരു ജീവിതം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്.
