Connect with us

ഓട്ടം നയിക്കുന്നവർ ഇവരാണ് ! കാരക്ടർ പോസ്റ്ററുകൾ കാണാം !

Uncategorized

ഓട്ടം നയിക്കുന്നവർ ഇവരാണ് ! കാരക്ടർ പോസ്റ്ററുകൾ കാണാം !

ഓട്ടം നയിക്കുന്നവർ ഇവരാണ് ! കാരക്ടർ പോസ്റ്ററുകൾ കാണാം !

കലാമൂല്യമുള്ള ചിത്രങ്ങൾക്ക് എന്നും പ്രാധാന്യം കൊടുക്കുന്ന നിർമാതാവ് ആണ് തോമസ് തിരുവല്ല. കളിമണ്ണ് എന്ന ചിത്രം അന്നുണ്ടാക്കിയ വിവാദങ്ങൾ ചെറുതല്ല. അതുപോലെ ചർച്ച ചെയ്യാനുള്ള കാര്യങ്ങൾ ഓട്ടത്തിലും ഉണ്ടെന്നാണ് തോമസ് തിരുവല്ല പറയുന്നത്. ഒരു സാധാരണക്കാരന്റെ ജീവിതം എന്നും ഒരു ഓട്ടപാച്ചിൽ ആണ്. ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് ജീവിതം തെരുപ്പിടിക്കാനുള്ള ഓട്ടത്തിലാണ് എല്ലാവരും. അതാണ് സിനിമയും സംവദിക്കുന്നത്.

വൈപ്പിന്‍ പ്രദേശത്തിന്റെ സാമൂഹികാന്തരീക്ഷത്തിലാണ് ഓട്ടത്തിന്റെ കഥ നടക്കുന്നത്. ചിത്രീകരണ ഘട്ടത്തില്‍ തന്നെ സിനിമാ വൃത്തങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് ഓട്ടം. കളിമണ്ണ് എന്ന ചിത്രത്തിന് ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത് .നന്ദുവും റോഷന്‍ ഉല്ലാസുമാണ് ഓട്ടത്തിലെ നായകന്മാര്‍. കലാഭവന്‍ ഷാജോണ്‍, അലന്‍സിയര്‍, സുധീര്‍ കരമന, മണികണ്ഠന്‍ ആചാരി, ശശാങ്കന്‍, രോഹിണി, രാജേഷ് വര്‍മ്മ, അല്‍ത്താഫ് തുടങ്ങിയവര്‍ അഭിനയിക്കുന്ന ഓട്ടത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് രാജേഷ് കെ. നാരായണനാണ്. പപ്പു, അനീഷ് ലാല്‍ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

നാളെ ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. അതിനു മുന്നോടിയായി ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ കാരക്ടർ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ . പോസ്റ്ററുകൾ കാണാം .

character posters of ottam movie

More in Uncategorized

Trending