Connect with us

കഥയൊന്നും ചോദിച്ച് ആള് കളിക്കേണ്ട, നീ എന്തായാലും ആ സിനിമ ചെയ്യണമെന്ന് അച്ഛന്‍ പറഞ്ഞിരുന്നു; ചന്തു സലിം കുമാര്‍

Malayalam

കഥയൊന്നും ചോദിച്ച് ആള് കളിക്കേണ്ട, നീ എന്തായാലും ആ സിനിമ ചെയ്യണമെന്ന് അച്ഛന്‍ പറഞ്ഞിരുന്നു; ചന്തു സലിം കുമാര്‍

കഥയൊന്നും ചോദിച്ച് ആള് കളിക്കേണ്ട, നീ എന്തായാലും ആ സിനിമ ചെയ്യണമെന്ന് അച്ഛന്‍ പറഞ്ഞിരുന്നു; ചന്തു സലിം കുമാര്‍

മലയാളസിനിമയിലെ അനുഗൃഹീത കലാകാരന്മാരുടെ മക്കളില്‍ പലരും സിനിമാരംഗത്തെത്തുകയും കഴിവു തെളിയിക്കുകയും ചെയ്തിട്ടുണ്ട്, സലിംകുമാറിന്റെ മകന്‍ ചന്തുവും ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന സിനിമയില്‍ സുപ്രധാനമായ ഒരു കഥാപാത്രമായി സിനിമയിലെത്തുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സില്‍, ഒരല്‍പം വ്യത്യസ്തനായ അഭിലാഷ് എന്ന കഥാപാത്രമായാണ് ചന്തു എത്തുന്നത്.

യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നെന്ന് ചന്തു സലിംകുമാര്‍ പറയുന്നു. അച്ഛന്റെ ആഗ്രഹമായ എല്‍എല്‍ബി പഠനം പൂര്‍ത്തിയാക്കുന്നതിനൊപ്പം കുട്ടിക്കാലം മുതല്‍ ഭാഗമായിരുന്ന സിനിമാമേഖലയില്‍ കഴിവ് തെളിയിക്കുക കൂടി ചെയ്യണം എന്നാണ് തന്റെ ആഗ്രഹമെന്നാണ് ചന്തു പറയുന്നത്.

മഞ്ഞുമ്മല്‍ ബോയ്‌സില്‍ അഭിനയിക്കുന്നതിന് മുമ്പ് രണ്ട് സിനിമകളില്‍ അച്ഛന്റെ ചെറുപ്പമായിരുന്നു ചന്തു ചെയ്തിരുന്നത്. അതില്‍ നിന്നെല്ലാം മാറി ഐഡന്റിറ്റിയുള്ള കഥാപാത്രം ആഗ്രഹിച്ചിരിക്കുമ്പോഴാണ് മഞ്ഞുമ്മല്‍ ബോയ്‌സിലേക്ക് ചന്തുവിന് ക്ഷണം ലഭിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക മനസില്‍ കയറി പറ്റുക എന്നത് എല്ലാവര്‍ക്കും സാധിക്കുന്ന ഒന്നല്ല. അച്ഛന്‍ സംവിധാനവും അഭിനയവുമെല്ലാമായി സിനിമയിലായതുകൊണ്ട് സിനിമ തന്നെയായിരുന്നു ചന്തുവിന്റെയും സ്വപ്നം.

എന്നാല്‍ സിനിമ മോഹം അച്ഛനോട് പറഞ്ഞപ്പോള്‍ പഠനം പൂര്‍ത്തിയാക്കിയശേഷം അഭിനയിച്ചോളാനായിരുന്നു മറുപടി. ചന്തുവിപ്പോള്‍ എല്‍എല്‍ബി സ്റ്റുഡന്റാണ്. സിറ്റിങിന് 25 ലക്ഷം വാങ്ങുന്ന വക്കീലിനെയാണ് അച്ഛന്‍ എന്നില്‍ കാണുന്നതെന്നാണ് തമാശയായി ചന്തു പറയുന്നത്. അച്ഛന് വേണ്ടിയാണ് ചന്തു എല്‍എല്‍ബി പഠിക്കാന്‍ തയ്യാറായതും. ചെറുപ്പം മുതല്‍ സിനിമ കണ്ട് വളര്‍ന്നതുകൊണ്ടാണ് തനിക്ക് സിനിമാ മോഹം വന്നതെന്നും ചന്തു പറയുന്നു.

ഇപ്പോള്‍ താരം ടൊവിനോ തോമസിന്റെ നടികറിലാണ് അഭിനയിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സില്‍ അഭിനയിക്കാന്‍ പോയപ്പോഴാണ് ചന്തുവിന് ജീന്‍ പോള്‍ ലാല്‍ നടികറിലെ വേഷം വെച്ചുനീട്ടുന്നത്. ഇപ്പോഴിതാ നടികറില്‍ അഭിനയിക്കാന്‍ അവസരം വന്നതിന് പിന്നിലെ കഥ വെളിപ്പെടുത്തുകയാണ് ചന്തു.

ഒപ്പം നടികര്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം വന്നുവെന്ന് അറിഞ്ഞപ്പോഴുള്ള അച്ഛന്‍ സലിംകുമാറിന്റെ പ്രതികരണവും ചന്തു വെളിപ്പെടുത്തി. ‘മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസിനുശേഷം അച്ഛന് വളരെ സന്തോഷമാണ്. എന്റെ സിനിമ മാത്രമല്ല അച്ഛന് മഞ്ഞുമ്മല്‍ ബോയ്‌സ്. ഗണുവും സൗബിനും ജീന്‍ ചേട്ടനുമെല്ലാം അച്ഛന് പ്രിയപ്പെട്ടവരാണ്.’

‘അവരുടെ മക്കളുള്ള സിനിമ എന്ന രീതിയാണ് അച്ഛനും അമ്മയ്ക്കും. ജീന്‍ ചേട്ടന്‍ നടികറിലേക്ക് വിളിച്ചപ്പോള്‍ ഞാന്‍ അച്ഛനോട് അത് പറഞ്ഞിരുന്നു. അന്ന് അച്ഛന്‍ പറഞ്ഞത്. നീ കഥയൊന്നും കേള്‍ക്കണ്ട ആ സിനിമ പോയി ചെയ്യ്… കഥയൊന്നും ചോദിച്ച് ആള് കളിക്കേണ്ട. നീ എന്തായാലും ആ സിനിമ ചെയ്യണമെന്ന് അച്ഛന്‍ പറഞ്ഞിരുന്നു. അല്ലെങ്കിലും ചെയ്യണം എന്ന തീരുമാനത്തില്‍ തന്നെയായിരുന്നു ഞാന്‍.’

‘അത് വിട്ടുകളയരുതെന്നും അച്ഛന്‍ പറഞ്ഞു. ജീന്‍ ചേട്ടനെ ചെറുപ്പം മുതല്‍ കണ്ടിട്ടുണ്ട്. ലാല്‍ അങ്കിള്‍ നിര്‍മിച്ച സിനിമകളുടെ ലൊക്കേഷനില്‍ ചെറുപ്പത്തില്‍ സ്ഥിരം പോകുമായിരുന്നു. അവിടെ വെച്ച് ബാലുവിനെയും കണ്ടിട്ടുണ്ട്. ബെന്നി അങ്കിളിന്റെ മക്കളായ അന്ന ചേച്ചിയേയും അനിയത്തിയേയും അറിയാം. അതുപോലെ ലാല്‍ ജോസ് അങ്കിളിന്റെ മക്കള്‍ രണ്ടുപേരെയും അറിയാം. ഇവരെ കൂടാതെ ഭയങ്കര കണക്ഷനുള്ളവരില്‍ മീനാക്ഷിയുമുണ്ട്.’

‘ദിലീപ് അങ്കിളിനേക്കാള്‍ കൂടുതല്‍ കമ്പിനി മീനാക്ഷിയുമായാണ്. എന്ന് കരുതി ഭയങ്കര കണക്ഷനൊന്നുമല്ല. ഡെയ്‌ലി വിളിച്ച് സംസാരിക്കാറില്ല’, എന്നുമാണ് ചന്തു സലിംകുമാര്‍ പറഞ്ഞത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ അടക്കം ഹൗസ് ഫുള്‍ ഷോയാണ് നടത്തുന്നത്. ടൊവിനോ തോമസ് നായകനാകുന്ന നടികര്‍ മെയ് മൂന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു. നടികര്‍ തിലകം ശിവാജി ഗണേശന്റെ മകനും അഭിനേതാവുമായ പ്രഭുവിന്റെ സാന്നിധ്യത്തില്‍ കൊച്ചിയില്‍ നടന്ന ചടങ്ങിലായിരുന്നു ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. ടൊവിനോ നായകനാകുന്ന ചിത്രത്തില്‍ ഭാവനയാണ് നായിക.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top