Connect with us

തിയേറ്ററുകളില്‍ ഇനി പുറത്തു നിന്ന് ഭക്ഷണം കൊണ്ടു പോകാം!

Malayalam Breaking News

തിയേറ്ററുകളില്‍ ഇനി പുറത്തു നിന്ന് ഭക്ഷണം കൊണ്ടു പോകാം!

തിയേറ്ററുകളില്‍ ഇനി പുറത്തു നിന്ന് ഭക്ഷണം കൊണ്ടു പോകാം!

തീയേറ്ററുകളിൽ പുറത്തുനിന്ന് ഭക്ഷണം കൊണ്ടുവരാൻ അനുമതി. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരസഭയുടേതാണ് നടപടി. ഇനി നഗരത്തിലെ തിയേറ്ററുകളില്‍ പുറത്തു നിന്നും ലഘു ഭക്ഷണം കൊണ്ടു പോകാന്‍ കാണികള്‍ക്ക് അവകാശം ഉണ്ടാകും. അങ്ങിനെ കൊണ്ടു പോകുന്നവരെ തടയാനോ അവരെ തിയേറ്ററില്‍ കയറ്റാതിരിക്കാനോ തിയേറ്റര്‍ മാനേജ്മെന്റിന് അധികാരം ഉണ്ടായിരിക്കുന്നതല്ല.

പുറത്തു നിന്നും ലഘുഭക്ഷണവുമായി നഗരത്തിലെ തിയേറ്ററിലെത്തിയ കുടുംബത്തെ ബാഗ് പരിശോധിച്ച ശേഷം ഇറക്കി വിട്ട സംഭവത്തിനെതിരെ നല്‍കിയ പരാതിയില്‍ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിടുകയും നടപടി സ്വീകരിക്കാന്‍ നഗരസഭയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രാഗം റഹിം ആണ് മനുഷ്യാവകാശ കമ്മീഷന് ഈ വിഷയത്തില്‍ പരാതി നല്‍കിയത്. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതോടെ ഭക്ഷണവുമായി എത്തുമ്പോള്‍ തടയരുതെന്ന് നഗരസഭ തിയേറ്ററുകള്‍ക്ക് നോട്ടീസ് നല്‍കി.

തിയേറ്ററുകള്‍ക്കുള്ളില്‍ വില്‍ക്കുന്ന ലഘു ഭക്ഷണ സാധനങ്ങളുടേയും പാനീയങ്ങളുടേയും വില വിവരം മലയാളത്തിലും ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തീയേറ്ററുകളിൽ നിന്ന് മേടിക്കുന്ന ഭക്ഷണ സാധനങ്ങൾക്ക് ഇരട്ടി വിലയാണ് മേടിക്കുന്നത്.പുറത്തുനിന്ന് കൊണ്ടുവരാൻ അനുവാദമില്ലാത്തതിനാൽ ജനങ്ങളെ ഇത് വല്ലാതെ അലട്ടിയിരുന്നു. കുപ്പിവെള്ളത്തിനു പോലും വൻ തുകയാണ് മേടിക്കുന്നത്.

bringing food inside the theatre

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top