Connect with us

ബെന്യാമിന്‍ പറഞ്ഞുവച്ചതിനപ്പുറമുള്ള മരുഭൂമിയിലെ ജീവിതങ്ങളെ കാണിക്കാനാണ് ഞാന്‍ ശ്രമിച്ചത്, നോവല്‍ അതേപോലെ തന്നെ സിനിമയാക്കിയിട്ടില്ല; ബ്ലെസി

Malayalam

ബെന്യാമിന്‍ പറഞ്ഞുവച്ചതിനപ്പുറമുള്ള മരുഭൂമിയിലെ ജീവിതങ്ങളെ കാണിക്കാനാണ് ഞാന്‍ ശ്രമിച്ചത്, നോവല്‍ അതേപോലെ തന്നെ സിനിമയാക്കിയിട്ടില്ല; ബ്ലെസി

ബെന്യാമിന്‍ പറഞ്ഞുവച്ചതിനപ്പുറമുള്ള മരുഭൂമിയിലെ ജീവിതങ്ങളെ കാണിക്കാനാണ് ഞാന്‍ ശ്രമിച്ചത്, നോവല്‍ അതേപോലെ തന്നെ സിനിമയാക്കിയിട്ടില്ല; ബ്ലെസി

ആടുജീവിതം നോവല്‍ അതേപോലെ തന്നെ സിനിമയാക്കിയിട്ടില്ലെന്ന് സംവിധായകന്‍ ബ്ലെസി. സിനിമയ്ക്കായി പൃഥ്വിരാജ് ഒരുപാട് കഷ്ടപാടുകള്‍ സഹിച്ചെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബെന്യാമിന്‍ പറഞ്ഞുവച്ചതിനപ്പുറമുള്ള മരുഭൂമിയിലെ ജീവിതങ്ങളെ കാണിക്കാനാണ് സിനിമയിലൂടെ താന്‍ ശ്രമിച്ചത്. സിനിമയില്‍നിന്ന് മുറിച്ചുമാറ്റിയ ഭാഗങ്ങള്‍ പിന്നീട് പുറത്തുവിടും. പൃഥ്വിരാജ് എന്ന നടന്‍ എത്രമാത്രം കഷ്ടപ്പെട്ടുവെന്ന് ആ ദൃശ്യങ്ങളില്‍നിന്ന് അറിയാമെന്നും ബ്ലെസി പറഞ്ഞു.

സിനിമാ നടനോ രചയിതാവോ സംവിധായകനോ ആയിട്ടല്ല, ഒരു മനുഷ്യനെന്ന നിലയിലാണ് ആടുജീവിതം തന്നെ ഏറ്റവുമധികം സ്വാധീനിച്ചതെന്ന് പൃഥ്വിരാജ് പറഞ്ഞു. ആടുജീവിതത്തിന്റെ യാത്രക്കിടയില്‍ തന്റെ ജീവിതം ഒരുപാട് മാറിയെന്നും പൃഥ്വിരാജ് പറഞ്ഞു. ഒരു നടന്‍ എന്ന നിലയില്‍ ഒരുപാട് മാറ്റങ്ങളുണ്ടായെന്ന് വിശ്വസിക്കുന്നു. സിനിമാ പ്രവര്‍ത്തകനെന്ന നിലയില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. നജീബിന്‌ഫെ ജീവിതവുമായി യാതൊരു രീതിയിലും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

ബ്ലെസിയെ കേരളത്തിലെ ആളുകള്‍ എത്രത്തോളം ബഹുമാനിക്കുന്നുണ്ടെന്ന് അറിഞ്ഞതാണ് താന്‍ ഈ സിനിമ ചെയ്യാന്‍ കാരണമായതെന്ന് എആര്‍ റഹ്മാന്‍ പറഞ്ഞു. ‘ബ്ലെസി എന്നെ ആദ്യം സമീപിച്ചപ്പോള്‍ എന്നോട് നോവലിനെപ്പറ്റിയാണ് സംസാരിച്ചത്. ആ ബുക്ക് എത്ര പ്രശസ്തമാണെന്നും പറഞ്ഞു. പിന്നീട് ഞാന്‍ എനിക്കറിയാവുന്നവരോടൊക്കെ ബ്ലെസിയെക്കുറിച്ചും ആ നോവലിനെക്കുറിച്ചുമൊക്കെ ചോദിച്ചറിഞ്ഞു.

അദ്ദേഹത്തെ കേരളത്തിലെ ആളുകള്‍ എത്രത്തോളം മതിക്കുന്നുണ്ടെന്ന് എനിക്കപ്പോള്‍ മനസിലായി. ഇദ്ദേഹത്തിന്റെ സിനിമകള്‍ ഒന്നും ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. അങ്ങനെയാണ് ഞാന്‍ ഈ സിനിമ ചെയ്യുന്നത്,” എന്നും റഹ്മാന്‍ പറഞ്ഞു.

ചിത്രത്തിലെ നായിക അമലപോള്‍, റസൂല്‍ പൂക്കുട്ടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ആടുജീവിതം മാര്‍ച്ച് 28 നാണ് റിലീസ് ചെയ്യുന്നത്. 10 വര്‍ഷത്തോളമെടുത്താണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. ഷൂട്ടിങ് ഏഴ് വര്‍ഷത്തോളം നീണ്ടു. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം.

ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്.

ജിമ്മി ജീന്‍ ലൂയിസ്, കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാജിക് ഫ്രെയിംസ് വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കെ എസ് സുനില്‍. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു.

More in Malayalam

Trending

Recent

To Top