Connect with us

പച്ചമീൻ വില്കുന്നവളെ കല്ലെറിയുന്നത് പൊരിച്ച മീൻ കിട്ടാത്തവർ അറിയുന്നില്ലേ ? – വനിതാ സംഘടനയെ ട്രോളി നടന്മാർ

Malayalam Breaking News

ഹനാൻ വിഷയത്തിൽ കേരളം ശക്തമായാണ് പ്രതികരിച്ചത്. പാർട്ട് ടൈം ജോലിയിലൂടെയും മീൻ വിറ്റുമൊക്കെ പഠനം മുൻപോട്ട് കൊണ്ടുപോകാൻ ശ്രമിച്ച ഹനാനെ കൂട്ടത്തോടെ ആക്രമിച്ച മലയാളികൾ പിനീടവളെ തോളിലേറ്റി. എന്നാൽ ഒരു പെൺകുട്ടി ഇത്രയും അക്രമിക്കപ്പെട്ടിട്ടും എന്തെ വനിതാ സംഘടനാ ഇതിനെകുറിച്ച് പ്രതികരിക്കാഞ്ഞതെന്നു സിനിമ ലോകത്തു ചോദ്യമുയരുന്നു ..

സ്ത്രീ വിഷയങ്ങളിലൊക്കെ അഭിപ്രായപ്രകടനവുമായി എത്തുന്ന ചലച്ചിത്രമേഖലയിലെ വനിതാപ്രവര്‍ത്തകരൊന്നും ഹനാന്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.താരങ്ങളുടെ മൗനത്തെ ട്രോളി നടന്‍മാരായ ഹരീഷ് പേരടിയും ബിനീഷ് കോടിയേരിയും രംഗത്തെത്തി. പച്ചമീന്‍ വില്‍ക്കുന്നവളെ കല്ലെറിയുന്നത് പൊരിച്ചമീന്‍ കിട്ടാത്തവര്‍ അറിഞ്ഞില്ലേയെന്നാണ് ഹരീഷ് പേരടിയുടെ ചോദ്യം.

ചിലര്‍ സ്വന്തം കാലില്‍ നില്‍ക്കാനും ജീവിത സാഹചര്യങ്ങളോട് പൊരുതി ജയിക്കുവാനും പച്ചമീന്‍ വില്‍ക്കുന്നു. മറ്റു ചിലര്‍ മീന്‍ കിട്ടാത്തതിനുവരെ ജീവിതസാഹചര്യങ്ങളെ കുറ്റം പറയുന്നു- ബിനീഷ് കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു. റിമ കല്ലിങ്കലിന്റെ വീടിനകത്തെ വിവേചനത്തെ സംബന്ധിച്ച പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ വലിയതോതില്‍ ചര്‍ച്ചയായിരുന്നു. ഈ സംഭവത്തെ മുന്‍ നിര്‍ത്തിയാണ് നടന്‍മാരുടെ പരിഹാസം.

ഇതിനിടയില്‍ ഹനാന്റെ സിനിമാമോഹത്തിന് പ്രതീക്ഷയേകി ചില ഓഫറുകളും വന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉള്‍പ്പടെ പൊതുസമൂഹമാകെ ഹനാന് പിന്തുണയും അഭിനന്ദനപ്രവാഹവുമായി എത്തുകയും ചെയ്തു.

actors against w c c members for silence in hanan issue

More in Malayalam Breaking News

Trending

Recent

To Top