Malayalam Breaking News
സഹോദരിമാരുടെ തേപ്പ് കഥ വിവരിച്ച് ബിഗ് ബോസ്സിൽ ആര്യ; ഒപ്പം വീണയും.. ആര്യയുടെ കഥ സത്യമോയെന്ന് പ്രേക്ഷകർ
സഹോദരിമാരുടെ തേപ്പ് കഥ വിവരിച്ച് ബിഗ് ബോസ്സിൽ ആര്യ; ഒപ്പം വീണയും.. ആര്യയുടെ കഥ സത്യമോയെന്ന് പ്രേക്ഷകർ
ബിഗ് ബോസ് ഹൗസിൽ ഏറ്റവും അവസാനമായി വൈൽഡ് കാർഡിലൂടെ എത്തിയ മത്സരാർത്ഥികളാണ് പാട്ടുകാരും സഹോദരിമാരുമായ അമൃത സുരേഷും അഭിരാമി സുരേഷും. മികച്ച പ്രകടനമാണ് ഇരുവരും ബിഗ് ഹൗസിൽ കാഴ്ച്ചവെക്കുന്നതും. അടിപിടികൾക്കും വാക്കേറ്റത്തിനുമൊന്നും പോകാത്ത ഇരുവരും, ബിഗ് ഹൗസിലെ സൈലന്റ് പ്ലേയേഴ്സ് ആണ്. രണ്ടുപേരുണ്ടെങ്കിലും ഇരുവരും ഒറ്റ മത്സരാർത്ഥിയായാണ് ടാസ്ക്കുകളിൽ പങ്കെടുക്കുന്നതും സ്‌കോർ നേടുന്നതും. ഇതിന്റെ ഗുണവും ദോഷവും ഇരുവരും നേരിടുന്നുമുണ്ട്. ഇരുവരും തുടക്കത്തിൽ തന്നെ കൂടുതലായി അടുത്തതും സമയം ചിലവിടുന്നതും രജിത്ത് കുമാറിനോടൊപ്പമാണ്.മാത്രമല്ല രജിത്ത് കുമാർ രഘു സുജോ അഭിരാമി അമൃത എന്നിവർ ഒരു ടീം പോലെയാണ് ടാസ്ക്കുകളിൽ പങ്കെടുക്കുന്നതും മറ്റ് സമയങ്ങളിൽ ചെലവഴിക്കുന്നതും. ഇക്കാരണം കൊണ്ട് തന്നെ മറ്റ് മത്സരാർത്ഥികൾക്ക് സഹോദരിമാരോട് നീരസവുമുണ്ട്. ആര്യ വീണ ഫുക്രു ജസ്ല എന്നിവർ ഇതേക്കുറിച്ചു ചർച്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ ബിഗ് ഹൗസിൽ ഇതുവരെ ഉയർന്നു കേൾക്കാത്ത ഒരു ആരോപണമാണ് കഴിഞ്ഞ ദിവസം ആര്യ സഹോദരിമാർക്കെതിരെ ഉന്നയിച്ചത്.
കഴിഞ്ഞ ദിവസത്തെ എലിമിനേഷൻ എപ്പിസോഡിൽ ആണ് അത്തരമൊരു ആരോപണം സഹോദരിമാർക്കെതിരെ ആര്യ ഉന്നയിച്ചത്.ആക്ഷേപ ഹാസ്യ രൂപത്തില്‍ പറയാനുള്ളത് പറയാനുള്ള അവസരമായിരുന്നു മോഹന്‍ലാല്‍ മത്സര്‍ത്ഥികള്‍ക്ക് നല്‍കിയത്. പലരും രസകരമായ കഥകള്‍ പറഞ്ഞു. തുടർന്ന് ആര്യയുടെ അവസരവുമെത്തി. വളരെ തന്മയത്തത്തോടെ ആര്യ കഥ പറഞ്ഞു തുടങ്ങി.
‘ബിഗ് ബോസ് വളരെ രസകരമായ ഒരു കളി തരുന്നു. എല്ലാവരും വ്യക്തിപരമായി കളിക്കണമെന്ന് നിര്‍ദ്ദേശവും നല്‍കുന്നു. ഞങ്ങള്‍ നോക്കുമ്പോള്‍ നല്ല തണ്ടും തടിയുമുള്ളവരെല്ലാം ഇടിച്ചുകയറി സ്കോര്‍ ചെയ്യുന്നു. നാല് പെണ്‍കിളികള്‍ മാത്രം ശശികളായി മൂലയ്ക്കു നില്‍ക്കുന്നു. ആ മൂലയ്ക്കിരിക്കുന്ന നാലുപേരും കൂടി ഒരു തീരുമാനത്തിലെത്തുന്നു. തുല്യ ദുഖിതരായ നമ്മള്‍ കിട്ടുന്നത് പങ്കിട്ടെടുക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു.
പറ്റാവുന്ന രീതിയില്‍ മറ്റുള്ളവരെ കാലിലും ഡ്രസിലുമൊക്കെയായി പിടിച്ച് തടുക്കുന്നു, രണ്ടുപേരെ ഉള്ളിലേക്ക് വിടുന്നു. പുറത്തുവരുന്ന അവരെ ഞങ്ങള്‍ നോക്കുന്നു, നൈസായിട്ട് അവര്‍ ഞങ്ങളെ തേക്കുന്നു. പ്ലിങ്ങോ എന്നു പറഞ്ഞ് രണ്ട് ശശികള്‍, അപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു പിടിച്ചു പറിക്കാമെന്ന്. ഞങ്ങള്‍ക്ക് അവകാശപ്പെട്ട ആ മുതലു തന്നെയാവട്ടെന്ന് കരുതി ചെന്നപ്പോള്‍ തടുക്കാന്‍ കൈക്ക് കെട്ടൊക്കെയുള്ള മല്ലന്‍ വന്ന് ഞങ്ങളെ തടുത്തു, തള്ളിയിട്ടു. പുരുഷു എന്നെ അനുഗ്രഹിക്കണമെന്ന് പറഞ്ഞ് ഞാന്‍ കാലില്‍ കയറിപ്പിടിച്ചു. അതിനിടയില്‍ എന്‍റ സുഹൃത്തിനെയും പുരുഷു തടഞ്ഞു. പിന്നീട് വീട്ടിലെ ജിമ്മന്‍ വന്നപ്പോള്‍ പേടിച്ച് ഞാന്‍ ഒരു മൂലയ്ക്ക് മാറി’- ഇതായിരുന്നു ആര്യ അവതരിപ്പിച്ച കഥ. എന്നാലിത് സഹോദരിമാരെ ഉദേശിച്ച് പറഞ്ഞതാണെന് മറ്റ് മത്സരാർത്ഥികൾക്കും മനസ്സിലായിരുന്നു. കഴിഞ്ഞ ലക്ഷ്വറി ടാസ്കില്‍ അമൃതയും അഭിരാമയും തങ്ങളെ തേച്ചുവെന്ന് പലപ്പോഴും ആര്യയും വീണയും പറഞ്ഞിരുന്നു. ഇടയ്ക്കിടെ വീണയും ഇക്കാര്യം സഹോദരിമാരോടായി സൂചിപ്പിച്ചിരുന്നു . എന്നാല്‍ ഇതുവരെയും ഇക്കാര്യത്തില്‍ സഹോദരിമാര്‍ പ്രതികരിച്ചില്ല.
ആര്യ വിവരിച്ച തേപ്പ് കഥയിൽ സഹോദരിമാരുടെ പങ്ക് എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. മറ്റ് മത്സരാർത്ഥികളും ഇക്കാര്യത്തിൽ തുർന്ന് സംസാരിച്ചില്ല. തങ്ങളുടെ കാര്യം മാത്രം നോക്കി മറ്റാരോടും വഴക്കിനോ വക്കാണത്തിനോ പോകാത്ത സഹോദരിമാർ ശെരിക്കും ആര്യയെയും വീണയെയും തെക്കോ എന്ന് വരും എപ്പിസോഡുകളിൽ കണ്ടറിയാം.ആര്യയുടെ കഥ സത്യമായിരുന്നോ അതോ മറ്റൊരു സ്ട്രാറ്റജിയാണോ എന്നും കാത്തിരുന്നു തന്നെ കാണാം. കാരണമിപ്പോൾ ബിഗ് ബോസ്സിൽ സ്ട്രാറ്റജിയുടെ കാലമാണ്.
big boss 2