Connect with us

നല്ല ക്വാളിറ്റിയുള്ള ആളുകള്‍ നല്ല പോലെ ഗെയിം കളിച്ച് മുന്നോട്ട് വരണം; ബിഗ്ബോസില്‍ ടോപ്പ് 5 എത്തുന്നത് ഇവർ

TV Shows

നല്ല ക്വാളിറ്റിയുള്ള ആളുകള്‍ നല്ല പോലെ ഗെയിം കളിച്ച് മുന്നോട്ട് വരണം; ബിഗ്ബോസില്‍ ടോപ്പ് 5 എത്തുന്നത് ഇവർ

നല്ല ക്വാളിറ്റിയുള്ള ആളുകള്‍ നല്ല പോലെ ഗെയിം കളിച്ച് മുന്നോട്ട് വരണം; ബിഗ്ബോസില്‍ ടോപ്പ് 5 എത്തുന്നത് ഇവർ

ബിഗ് ബോസ്സിൽ ടോപ്പ് 5 ൽ എത്തുന്ന മത്സരാർത്ഥികളെ പ്രവചിച്ച് ശ്രുതി ലക്ഷ്മി. ബിഗ്ബോസ് ടൈറ്റില്‍ വിന്നര്‍ എന്ന് പറയുമ്പോള്‍ അയാളില്‍ നിന്നും സമൂഹത്തിന് എന്തെങ്കിലും പുതുതായി പഠിക്കാന്‍ സാധിക്കണം. അയാള്‍ക്ക് ചില ഗുണങ്ങള്‍ വേണം. വെറുതെ കണ്ണിംഗ് ആയിട്ട് ഗെയിം കളിക്കുന്നയാള്‍ ടൈറ്റില്‍ വിന്നര്‍ ആകണോ എന്നതില്‍ എനിക്ക് പേഴ്സണലായി താല്‍പ്പര്യം അവിടെ നിന്നും ഇല്ല പുറത്തിറങ്ങിയിട്ടും ഇല്ല.

നല്ല ക്വാളിറ്റിയുള്ള ആളുകള്‍ നല്ല പോലെ ഗെയിം കളിച്ച് മുന്നോട്ട് വരണം. മിഥുനും, റിനോഷും ഉറപ്പായും ടോപ്പ് 5 ല്‍ എത്തും. അഖില്‍ മാരാര്‍ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ട് അത് പരിഹരിച്ചാല്‍ അയാള്‍ ടോപ്പ് 5 ല്‍ എത്തും. സ്ത്രീകളുടെ ഭാഗത്ത് നിന്നും റെനീഷ വരാന്‍ സാധ്യതയുണ്ടെന്നാണ് ശ്രുതി പറയുന്നത്. ബിഗ്ബോസ് വീട്ടില്‍ താന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് കിച്ചണ്‍ ആയിരിക്കും എന്ന് ശ്രുതി പറയുന്നു.

അതേസമയം ബിഗ് ബോസ് വീട്ടിലെ ശക്തമായ സാന്നിധ്യമായിരുന്നു ശ്രുതി. അതുകൊണ്ട് തന്നെ ശ്രുതിയുടെ പുറത്താകല്‍ അകത്തും പുറത്തും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ശ്രുതിയുടെ പുറത്താകല്‍.

അതോടൊപ്പം ഇന്ന് ബിഗ് ബോസ് വീട് ആഘോഷ വേദിയായി മാറുകയാണ്. അവതാരകനായ മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്റെ ജന്മദിനാഘോഷമാണ് ഇന്ന് ബിഗ് ബോസില്‍ നടക്കുന്നത്. ലാലേട്ടന് വേണ്ടി താരങ്ങളുടെ പ്രത്യേക പരിപാടികള്‍ ഉണ്ടായിരിക്കും.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top