TV Shows
എന്റെ പൊന്ന് മിഥുന്‍ ചേട്ടാ, ചേട്ടനോട് എനിക്ക് വല്ലാത്ത ക്രഷ് തോന്നുന്നു; ഇഷ്ടം പറഞ്ഞ് എയ്ഞ്ചലീന്‍; പ്രണയത്തിന്റെ ട്രാക്കിലേക്ക് മാറുമോ?
എന്റെ പൊന്ന് മിഥുന്‍ ചേട്ടാ, ചേട്ടനോട് എനിക്ക് വല്ലാത്ത ക്രഷ് തോന്നുന്നു; ഇഷ്ടം പറഞ്ഞ് എയ്ഞ്ചലീന്‍; പ്രണയത്തിന്റെ ട്രാക്കിലേക്ക് മാറുമോ?
ബിഗ് ബോസ്സ് തുടങ്ങിയതോടെ ഇത്തവണയും പ്രണയം ഹൗസിൽ കാണാൻ സാധിക്കുമോയെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. പുതിയ സീസണിലും ലവ് ട്രാക്ക് കൊണ്ട് പോകാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ആദ്യ ദിവസം തന്നെ അത്തരമൊരു സമീപനവുമായിട്ടാണ് എയ്ഞ്ചലീന്‍ എത്തിയിരിക്കുന്നത്. സഹമത്സരാര്‍ഥിയായ അനിയന്‍ മിഥുനോട് തനിക്ക് തോന്നിയ ക്രഷിനെ പറ്റി പറയുകയാണ് എയ്ഞ്ചലീന്‍ മരിയ
എന്റെ പൊന്ന് മിഥുന്‍ ചേട്ടാ, ചേട്ടനോട് എനിക്ക് വല്ലാത്ത ക്രഷ് തോന്നുന്നു എന്നാണ് എയ്ഞ്ചലീന്‍ പറയുന്നത്. രസകരമായ കാര്യം പ്രണയം പറയുന്നതില്‍ ഒളിയും മറയുമൊന്നുമില്ലാതെ എല്ലാവരുടെയും മുന്നില്‍ വച്ച് നടി അത് പറഞ്ഞു എന്നതാണ്. കഴിഞ്ഞ സീസണുകളില്‍ എല്ലാവരും രഹസ്യമായിട്ടാണ് പ്രണയം പറഞ്ഞി പിന്നാലെ കൂടിയത്. അവിടെയാണ് എയ്ഞ്ചലീന്‍ മാതൃകയാവുന്നത്. എന്നാല്‍ അത് വെറുമൊരു ക്രഷ് മാത്രമാണെന്ന് വ്യക്തമാണ്.
ബിഗ് ബോസില്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ താന്‍ പ്രണയത്തിലാണെന്നും തനിക്കൊരു ബോയ്ഫ്രണ്ട് ഉള്ളതിനെ കുറിച്ചും എയ്ഞ്ചലീന്‍ വെൡപ്പടുത്തിയിരുന്നു. തനിക്കിങ്ങനെ ഒരു അവസരം കിട്ടിയതിനെ പറ്റി പറഞ്ഞപ്പോള്‍ ബോയ്ഫ്രണ്ടിന് പോലും വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ലെന്നാണ് നടി പറഞ്ഞത്. എന്തായാലും കൂടുതല്‍ ക്രഷുകളും പ്രണയാഭ്യാര്‍ഥനയുമൊക്കെ ഈ സീസണിലും ഉണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇന്ത്യയില്‍ നിന്നും ശ്രദ്ധേയനായ വുഷു പരിശീലകനാണ് അനിയന്‍ മിഥുന്‍. കുങ്ഫുവിന് സമാനമായ കായികാഭ്യാസമാണ് വുഷു. ഇതില്‍ തെന്നിന്ത്യയില്‍ നിന്ന് ആദ്യമായി രാജ്യത്തെ പ്രതിനിധീകരിച്ച് സ്വര്‍ണ മെഡല്‍ വാങ്ങിയ ഫൈറ്ററാണ് അനിയന്‍ മിഥുന്‍. വുഷു വേദികളില്‍ അറബിക്കടലിന്റെ മകന്‍ എന്ന പേരിലാണ് താരം സ്വയം സംബോധന ചെയ്യുന്നത്. വുഷുവിലെ പ്രകടന മികവിന് നേപ്പാള്‍ സര്‍ക്കാരിന്റെ ബെസ്റ്റ് ഫൈറ്റര്‍ അവാര്‍ഡും താരം നേടിയിട്ടുണ്ട് അനിയന്‍.
ബിഗ് ബോസിലേക്കുള്ള താരത്തിന്റെ കടന്ന് വരവ് നിസാരമല്ലെന്ന് വ്യക്തമാണ്. മാത്രമല്ല എയ്ഞ്ചലീന്റെ ക്രഷ് തോന്നുന്നു എന്ന പരാമര്‍ശത്തെ വളരെ നിസാരമായിട്ടാണ് താരം കൈകാര്യം ചെയ്തതും. ആണോ എന്ന ചോദ്യം മാത്രമേ താരം നല്‍കിയിട്ടുള്ളു. അതുകൊണ്ട് തന്നെ മിഥുനും എയ്ഞ്ജലീനും പരസ്പരം നല്ലൊരു സൗഹൃദത്തിലേക്ക് എത്തുമെന്ന കാര്യത്തിലും സംശയം വേണ്ട.
ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന സിനിമയിലൂടെയാണ് എയ്ഞ്ചലീന്‍ മരിയ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയുമായി ബന്ധപ്പെട്ട പ്രതികരണം അറിയിച്ച സമയത്ത് നടി പറഞ്ഞ കാര്യങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ബിഗ് ബോസിലേക്കും പ്രവേശനം ലഭിച്ചതിന് ശേഷം ഗെയിം പ്ലാനുകളോടെയാണ് വന്നതെന്ന് വ്യക്തമായി.