Connect with us

സീരിയൽ നടിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

serial news

സീരിയൽ നടിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

സീരിയൽ നടിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

ഹിന്ദി സീരിയൽ നടി വൈശാലി ടക്കറിനെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ഇൻഡോറിൽ ഞായറാഴ്ചയാണ് സംഭവം. സസുരാൽ സിമർ കാ, യേ രിഷ്താ ക്യാ കെഹലാതാ ഹേ തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടിയാണ് വൈശാലി.ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം.

ഒരു കത്തും നടിയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇൻഡോറിൽ പിതാവിനും സഹോദരനുമൊപ്പമാണ് വൈശാലി താമസിച്ചിരുന്നത്. ഇരുവരും ബിസിനസുകാരാണ്. രാവിലെ വൈശാലി മുറിയിൽ നിന്ന് പുറത്തുവരാതിരുന്നതിനേ തുടർന്ന് അന്വേഷിച്ചെത്തിയ പിതാവാണ് തൂങ്ങിമരിച്ച നിലയിൽ ഇവരെ കാണുന്നത്.

വൈശാലി ഇതുപോലൊരു പ്രവൃത്തിക്ക് മുതിരും എന്ന് കരുതിയിരുന്നില്ലെന്ന് അച്ഛനും സഹോദരനും പ്രതികരിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2015-ൽ യേ രിഷ്താ ക്യാ കെഹലാതാ ഹേയിലൂടെയാണ് വൈശാലി ടക്കർ അഭിനയരം​ഗത്തെത്തുന്നത്. ബി​ഗ് ബോസ് താരം നിഷാന്ത് മൽക്കാനി നായകനായ രക്ഷാബന്ധൻ എന്ന പരമ്പരയിലാണ് അവസാനം അഭിനയിച്ചത്.

More in serial news

Trending

Malayalam