Connect with us

അച്ഛനും അമ്മയ്ക്കും മുന്നിൽ ബാലു പൊട്ടിക്കരഞ്ഞു, ലക്ഷ്മിയെ പിരിയണം.. അകറ്റാനും ശ്രമിച്ചു, പിന്നീട് സംഭവിച്ചത്!

Malayalam

അച്ഛനും അമ്മയ്ക്കും മുന്നിൽ ബാലു പൊട്ടിക്കരഞ്ഞു, ലക്ഷ്മിയെ പിരിയണം.. അകറ്റാനും ശ്രമിച്ചു, പിന്നീട് സംഭവിച്ചത്!

അച്ഛനും അമ്മയ്ക്കും മുന്നിൽ ബാലു പൊട്ടിക്കരഞ്ഞു, ലക്ഷ്മിയെ പിരിയണം.. അകറ്റാനും ശ്രമിച്ചു, പിന്നീട് സംഭവിച്ചത്!

മലയാളികളെ എറെ വേദനിപ്പിച്ചതാണ് ബാലഭാസ്‌കറിന്റെ അകാല മരണം. ബാലുവെന്ന ഓമനപ്പേരില്‍ ഇപ്പോഴും മലയാളികളുടെ മനസില്‍ ജീവിക്കുകയാണ് ബാല ഭാസ്‌കര്‍. ബാലുവിന്റെ മരണത്തിന് പിന്നാലെ വന്ന പ്രചാരണങ്ങളിൽ ആരാണ് നുണ പറയുന്നത്. സത്യം എന്താണ് ? എന്നെല്ലാമാണ് അറിയാനുള്ളത്. കേസ് സി ബി ഐ ഏറ്റടുത്തതോടെ എത്രയും പെട്ടെന്ന് സത്യങ്ങൾ പുറത്തുവരും

കലാഭവൻ സോബി , സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയെ ഇവരുടെയൊക്കെ തുറന്ന് പറച്ചിലിന് പിന്നാലെ
ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദ വെളിപ്പെടുത്തലുമായി ബാലഭാസ്കറിന്റെ കസിന്‍ പ്രിയ വേണുഗോപാല്‍. ബാലഭാസ്കറിന്റെ ദാമ്ബത്യ ജീവിതം അത്ര സുഖകരമായിരുന്നില്ലെന്നും ബന്ധം വേര്‍പിരിയുന്നതിനെ കുറിച്ച്‌ പോലും ആലോചിച്ചിരുന്നു എന്നുമാണ് പ്രിയയുടെ വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ടര്‍ ടിവിയിലെ എഡിറ്റേഴ്സ് അവര്‍ എന്ന പരിപാടിയിലാണ് പ്രിയ വേണുഗോപാല്‍ ബാലഭാസ്കറിന്റെ കുടുംബ ജീവിതത്തിലെ താളപ്പിഴകള്‍ സംബന്ധിച്ച്‌ സൂചിപ്പിച്ചത്. ഭാര്യ ലക്ഷ്മിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ബാലഭാസ്‌കര്‍ അച്ഛനോടും അമ്മയോടും കരഞ്ഞുപറഞ്ഞിരുന്നതായി പ്രിയ പറഞ്ഞു. പിന്നീട് ബന്ധം വേര്‍പ്പെടുത്താനുള്ള തീരുമാനം ബാലഭാസ്‌കര്‍ തന്നെ തിരുത്തുകയായിരുന്നു എന്നുമാണ് പ്രിയ വ്യക്തമാക്കിയത്

ബാലഭാസ്‌കറിന്റെ മരണശേഷം സൈബര്‍ മീഡിയ കേന്ദ്രീകരിച്ചുകൊണ്ട് തങ്ങള്‍ക്കെതിരെ വലിയ തോതിലുള്ള അപവാദപ്രചാരണങ്ങളുണ്ടായതായി ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ പറയുന്നു. ബാലുവിന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാനാണ് അച്ഛനും അമ്മയും ശ്രമിക്കുന്നതെന്ന തരത്തിലായിരുന്നു പ്രചാരണം. 21 വയസില്‍ വിവാഹിതനായി വീട്ടില്‍ നിന്നിറങ്ങിയ ബാലഭാസ്‌കര്‍ പിന്നീട് പലപ്പോഴായി തനിക്ക് അനുഭവിക്കേണ്ടി വന്നിരുന്ന മാനസികബുദ്ധിമുട്ടുകള്‍ സൂചിപ്പിച്ചതായി ബന്ധുക്കള്‍ പറയുന്നു.

തന്റെ ഭാര്യ വളരെയധികം ‘ഡിമാന്‍ഡിങ്’ ആണെന്ന് ബാലഭാസ്‌കറിര്‍ പ്രശസ്ത കലാകാരന്മാരുള്‍പ്പെടെയുള്ള സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ബാലഭാസ്‌കറും ലക്ഷ്മിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പ്രകടമായിത്തുടങ്ങിയ ഘട്ടത്തിലായിരുന്നു ഇത്. തനിക്ക് തെറ്റുപറ്റിയെന്ന് പരസ്യമായി സമ്മതിക്കാന്‍ എക്കാലവും മടിയുണ്ടായിരുന്ന ബാലഭാസ്‌കര്‍ പല സ്റ്റേജ് ഷോകള്‍ക്കിടയിലും സമ്മര്‍ദ്ദം താങ്ങാനാകാതെ സുഹൃത്തുക്കളുടെ മുന്‍പില്‍വെച്ച്‌ കരഞ്ഞുപോകുന്ന അവസ്ഥ പോലുമുണ്ടായിരുന്നതായും പ്രിയ പറഞ്ഞു.

ലക്ഷ്മി, ലക്ഷ്മിയുടെ വീട്ടുകാര്‍, ബാലഭാസ്‌കറിന്റെ മുന്‍ പ്രോഗ്രാം മാനേജര്‍ വിഷ്ണു സോമസുന്ദരം, പൂന്തോട്ടം റിസോര്‍ട്ട് ഉടമ രവീന്ദ്രന്‍ ഭാര്യ ലത, മാനേജര്‍ പ്രകാശ് തമ്ബി മുതലായവരെല്ലാം ബാലഭാസ്‌കറിന്റെ ബന്ധുക്കളേയും ബാലഭാസ്‌കറേയും തമ്മില്‍ അകറ്റാന്‍ ശ്രമിച്ചതായി പ്രിയ സൂചിപ്പിക്കുന്നുണ്ട്.

ലക്ഷ്മിയോടൊപ്പം തന്നെ ബാലഭാസ്‌കറിന്റെ സ്വത്തുക്കളില്‍ ബാലുവിന്റെ അമ്മയ്ക്കും അവകാശമുണ്ടായിരുന്നു. ഇക്കാര്യംപോലും തങ്ങള്‍ ബാലഭാസ്‌കറിന്റെ മരണശേഷം ലക്ഷ്മിയുടെ സഹോദരന്‍ പറഞ്ഞപ്പോളാണ് അറിയുന്നതെന്നും പ്രിയ പറഞ്ഞു.

ബാലഭാസ്കറിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുത്ത് തെളിവെടുപ്പുകളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഭാര്യക്കെതിരെ വെളിപ്പെടുത്തലുകളുമായി ബന്ധുക്കള്‍ രംഗത്തെത്തുന്നത്. കേരള പൊലീസില്‍ നിന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അപകടത്തില്‍ സ്വര്‍ണക്കടത്തു സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി ആവശ്യപ്പെട്ടിരുന്നു.

More in Malayalam

Trending

Recent

To Top