Connect with us

നടന്‍ ഷാലു റഹീം വിവാഹിതനായി

Actor

നടന്‍ ഷാലു റഹീം വിവാഹിതനായി

നടന്‍ ഷാലു റഹീം വിവാഹിതനായി

യുവതാരം ഷാലു റഹീം വിവാഹിതനായി. ഡോക്ടര്‍ നടാഷ മനോഹറാണ് വധു. എട്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. അടുത്തിടെയാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പങ്കുവച്ചത്.

ചെറിയ വേഷങ്ങളിലൂടെയാണ് ഷാലു അഭിനയ രംഗത്തെത്തിയത്. കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ഷാലു ആയിരുന്നു. ഈ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പീസ്, ഒറ്റക്കൊരു കാമുകന്‍, മറഡോണ, കളി, ബുള്ളറ്റ് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

ഷാലുവിന്റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ലിറ്റില്‍ മിസ് റാവ്ത്തര്‍ എന്ന ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. യുവനായിക ഗൗരി കിഷനായിരുന്നു ചിത്രത്തിലെ നായിക. ജിവി പ്രകാശ് നായകനായ റിബല്‍ എന്ന തമിഴ് സിനിമയിലും താരം ശ്രദ്ധേയമായൊരു വേഷം ചെയ്തിരുന്നു.

More in Actor

Trending

Recent

To Top