Malayalam
എനിക്ക് ഗോപി സുന്ദറിനെ ഇഷ്ടമല്ല, അയാള്‍ വളരെ മോശം വ്യക്തിയാണ്; താന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ തന്റെ മോളെ കൊണ്ടുവന്നത് പോലും ആ ഗോപി അല്ലേയെന്ന് സോഷ്യല്‍ മീഡിയ
എനിക്ക് ഗോപി സുന്ദറിനെ ഇഷ്ടമല്ല, അയാള്‍ വളരെ മോശം വ്യക്തിയാണ്; താന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ തന്റെ മോളെ കൊണ്ടുവന്നത് പോലും ആ ഗോപി അല്ലേയെന്ന് സോഷ്യല്‍ മീഡിയ
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടന്‍ ബാല. ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരനാണെങ്കിലും മലയാളികള്‍ ഇരു കയ്യും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. നടന്റെ വ്യക്തി ജീവിതം എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്.
ഗായിക അമൃത സുരേഷുമായുള്ള വിവാഹവും വിവാഹമോചനവുമെല്ലാം തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ബാലയുമായി നിയമപരമായി വേര്‍പിരിഞ്ഞതിന് വര്‍ഷങ്ങള്‍ക്ക് ശേഷം 2022 ലാണ് ഗായിക അമൃത സുരേഷ് സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള പ്രണയം വെളിപ്പെടുത്തിയത്. ഇവരും ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോ പങ്കിട്ട് കൊണ്ടാണ് ഒന്നിച്ച് പോകാന്‍ തീരുമാനിച്ചതായി താരം ആരാധകരെ അറിയിച്ചത്.
എന്നാല്‍ നിയമപരമായി വിവാഹിതരായോ എന്ന കാര്യം താരങ്ങള്‍ വ്യക്തമാക്കിയിരുന്നില്ല. ഇപ്പോള്‍ ഗോപി സുന്ദറും അമൃത സുരേഷും വേര്‍പിരിഞ്ഞതായുള്ള അഭ്യൂഹങ്ങളും ശക്തമാണ്. അതിനിടയില്‍ ഗോപി സുന്ദറിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തുകയാണ് ബാല. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാലയുടെ പ്രതികരണം. ഗോപി സുന്ദര്‍ എന്ന വ്യക്തിയെ അമൃത സുരേഷ് തിരഞ്ഞെടുത്തത് തെറ്റായിപ്പോയി എന്ന തോന്നലുണ്ടോ ബാലയ്ക്ക് എന്നായിരുന്നു ചോദ്യം. ഇതിന് എനിക്ക് ഗോപി സുന്ദറിനെ ഇഷ്ടമല്ല എന്നായിരുന്നു ബാലയുടെ മറുപടി.
‘വ്യക്തിപരമായി എനിക്ക് ഗോപി സുന്ദറിനെ ഇഷ്ടമല്ല. അയാളൊരു മോശം വ്യക്തിയാണ്. വളരെ മോശം വ്യക്തിയാണ്. എനിക്ക് ഇക്കാര്യം വളരെ ധൈര്യത്തോടെ തന്നെ എല്ലാവരോടും പറയാന്‍ സാധിക്കും. തെറ്റായിട്ടുള്ള ഹ്യൂമണാണ്. ഗോപി സുന്ദറിനേയും അമൃതയേയും കുറിച്ച് സംസാരിക്കാനുളള യാതൊരു അവകാശവും എനിക്ക് ഇല്ല. ഗോപി സുന്ദറിനെ കുറിച്ച് ചോദ്യം ചോദിച്ചത് കൊണ്ട് മാത്രമാണ് ഞാന്‍ പ്രതികരിച്ചത്.
എന്നെ വ്യക്തിപരമായും ജോലി സംബന്ധമായുമെല്ലാം വളരെ അധികം ബുദ്ധിമുട്ടിച്ചിട്ടുണ്ട്. വിവാഹത്തിന് മുന്‍പ്. ഞാന്‍ അതൊക്കെ തുറന്നു പറഞ്ഞാല്‍ ഒരു മലയാളി പോലും ഗോപി സുന്ദറിനെ തിരിഞ്ഞ് നോക്കില്ല’ എന്നും ബാല പറഞ്ഞു. അഭിമുഖത്തിന്റെ വീഡിയോ ബാല തന്റെ ഫേസ്ബുക്ക് പേജിലും പങ്കിട്ടിട്ടുണ്ട്. എന്നാല്‍ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്.
അമൃതയുമായി വേര്‍പിരിഞ്ഞതിന് ശേഷം ഡോക്ടറായ എലിസബത്തിനെ ബാല വിവാഹം കഴിച്ചിരുന്നു. പലപ്പോഴും ബാലയ്ക്ക് ഒപ്പം വീഡിയോകളില്‍ എത്താറുള്ള എലിസബത്ത് ഇപ്പോള്‍ ബാലയുടെ വീഡിയോയില്‍ കാണാറില്ല. അവര്‍ കേരളത്തിന് പുറത്ത് ജോലി ചെയ്യുകയാണ്. ഇതോടെ ഇരുവരും പിരിഞ്ഞെന്ന തരത്തില്‍ അഭ്യൂഹമുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ചിലരുടെ കമന്റ്.
‘ഗോപി സുന്ദര്‍ റോംഗ് ആണ് സമ്മതിച്ചു. താന്‍ നല്ലതാണോ?! രണ്ട് ഭാര്യമാര്‍ ഉണ്ടായിരുന്നല്ലോ, എവിടെ ഓടി പോയി?! ഒരു വട്ട് കേസ് ആണ് താന്‍! സ്വന്തം മകളും, സഹോദരങ്ങള്‍ക്കും, സ്വന്തം അമ്മ പോലും തന്റെ കൂടെ ഇല്ലാത്തത് തന്റെ കൈയില്‍ ഇരിപ്പ് കൊണ്ടാണ്. ഒരിക്കലും പാപ്പു മോള് തന്റെ അടുത്തേക്ക് വരില്ല. അമൃതയോ ഗോപി സുന്ദറോ എവിടെ എങ്കിലും ഒരു വാക്ക് കൊണ്ട് എങ്കിലും തന്നെ പറ്റി മോശം പറഞ്ഞിട്ടുണ്ടോ? താന്‍ ചാവാന്‍ ആ അമൃത ആശുപത്രിയില്‍ കിടന്നപ്പോള്‍ തന്റെ മോളെ കൊണ്ടുവന്നത് പോലും ആ ഗോപി ആണ്. സോഷ്യല്‍ മീഡിയ വഴി ഇത്രയും മോശം വാക്കുകള്‍ അവരെ പറ്റി പറഞ്ഞിട്ടും അവര്‍ കുടുംബമായി വന്നു’, എന്നായിരുന്നു ഒരാള്‍ കുറിച്ചത്.
ചിലര്‍ ഗോപി സുന്ദറിനെയും അമൃതയെയും വിമര്‍ശിക്കുന്നുണ്ട്. സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് വര്‍ഷങ്ങളോളം അഭയയുമായി ലിവിംഗ് റിലേഷനില്‍ ആയിരുന്നയാളാണ് ഗോപി സുന്ദര്‍. ഇപ്പോള്‍ അമൃതയെ കിട്ടിയപ്പോള്‍ അഭയയെ ഉപേക്ഷിച്ചു. ഇനി വേറെ ഒരാളെ കിട്ടിയാല്‍ അമൃതയെയും ഉപേക്ഷിക്കും. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട. നിങ്ങള്‍ ഇന്ന് ഒന്നായിരിക്കും നാളെ വേര്‍പിരിയും അതെല്ലാം നിങ്ങളുടെ കാര്യം, ഇതിനെല്ലാം ഞങ്ങള്‍ എന്ത് പറയാനാ? എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
അടുത്തിടെയാണ് എലിസബത്തും ബാലയും വേര്‍പിരിഞ്ഞെന്ന തരത്തിലും വാര്‍ത്തകള്‍ പരന്നിരുന്നു. ബാല്‌ക്കൊപ്പമുള്ള വീഡിയോകളിലെല്ലാം സജീവസാന്നിധ്യമായിരുന്ന എലിസബത്തിനെ പെട്ടെന്ന് കാണാതായതോടെയാണ് ഇരുവരും വേര്‍പിരിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്.
എന്നാല്‍ സ്വന്തം വീട്ടില്‍ തന്റെ യൂട്യൂബ് ചാനലുമായി സജീവമായിരുന്നു എലിസബത്ത്. വീട്ടുകാര്‍ക്ക് ഒപ്പമാണ് എലിസബത്ത് പിറന്നാള്‍ ആഘോഷിച്ചതെല്ലാം. അതിനു മുന്‍പ് താന്‍ ഒരു വിഷമത്തിലാണെന്നും തനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞ് എലിസബത്ത് ഒരു പോസ്റ്റും പങ്കുവച്ചിരുന്നു. ഇതൊക്കെയാണ് ബാലയും എലിസബത്തും തമ്മില്‍ എന്തോ പ്രശ്‌നമുണ്ടെന്ന സംശയത്തിലേക്ക് ആരാധകരെ കൊണ്ടെത്തിച്ചത്.
