Connect with us

‘കാസ്റ്റിങ് കൗച്ച് നേരിട്ടിട്ടുണ്ട്,അത് നേരിടാത്തവർ ആരും തന്നെ ഉണ്ടെന്ന് കരുതുന്നില്ല; അഷിക അശോകന്‍

Movies

‘കാസ്റ്റിങ് കൗച്ച് നേരിട്ടിട്ടുണ്ട്,അത് നേരിടാത്തവർ ആരും തന്നെ ഉണ്ടെന്ന് കരുതുന്നില്ല; അഷിക അശോകന്‍

‘കാസ്റ്റിങ് കൗച്ച് നേരിട്ടിട്ടുണ്ട്,അത് നേരിടാത്തവർ ആരും തന്നെ ഉണ്ടെന്ന് കരുതുന്നില്ല; അഷിക അശോകന്‍

യൂട്യൂബ് വീഡിയോസിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും ആല്‍ബങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് അഷിക അശോകന്‍. ഏറ്റവും ഓടുവില്‍ ചെയ്ത ശ്രീകാന്തിന്റെ ആദ്യരാത്രി എന്ന ഹ്രസ്വ ചിത്രവും വിജയമാക്കിയിരുന്നു. മോഡലിങിലും സജീവമാണ് അഷിക .താരം പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അഭിനയ മോഹിയായ അഷിക ധാരാളം ഷോര്‍ട്ട് ഫിലിമുകളിലും ഒപ്പം തന്നെ ചില സിനിമകളിലും ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഏഷ്യാനെറ്റിലെ ഡാൻസിങ് സ്റ്റാർസ് എന്ന പരിപാടിയിൽ മത്സരാർത്ഥിയായും അഷിക എത്തിയിരുന്നു.

ഇപ്പോഴിതാ, അഷിക നായികയായാകുന്ന ഒരു ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മിസ്സിങ് ഗേൾ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നടി സഞ്ജു സോമനാഥ് ആണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. പരമ്പരകളിലൂടെയൊക്കെ മുൻപ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിട്ടുള്ള താരമാണ് സനുജ എന്ന സഞ്ജു സോമനാഥ്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് ഇരുവരും. അതിനിടെ നൽകിയ ഒരു അഭിമുഖത്തിൽ ഇവർ പറഞ്ഞ വാക്കുകൾ ശ്രദ്ധ നെടുകയാണ്.


സിനിമ മേഖലയിലേക്ക് വരുന്ന നടിമാർ ഉറപ്പായും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വരുമെന്നാണ് ഇവർ പറയുന്നത്. സിനിമയ്ക്ക് പുറമെ മറ്റും മേഖലകളിലും ഇതല്ലെങ്കിൽ മറ്റൊരു തരത്തിൽ ചൂഷണങ്ങൾ ഉണ്ടാകുന്നുണ്ടെന്നും ഇവർ പറയുന്നു.

‘കാസ്റ്റിങ് കൗച്ച് നേരിട്ടിട്ടുണ്ട്. അത് നേരിടാത്തവർ ആരും തന്നെ ഉണ്ടെന്ന് കരുതുന്നില്ല. അത് എങ്ങനെ ഹാൻഡിൽ ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ്. ആർക്കായാലും അതോക്കെ നേരിടേണ്ടി വരും. നമുക്ക് ഇൻഡസ്ട്രിയെ മാറ്റിമറിക്കാൻ ഒന്നും സാധിക്കില്ല. സിനിമാ ഇൻഡസ്ട്രിയിൽ കാസ്റ്റിങ് കൗച്ച് ആണെങ്കിൽ പുറത്ത് മറ്റെന്തെങ്കിലും ജോലിയിൽ ആണെങ്കിൽ വേറെ പലതുമാണ്. സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലും ഇതൊക്കെ ഉണ്ട്,’

‘മോഡലിങ് ഫീൽ ആയിക്കോട്ടെ, ഏവിയേഷൻ ആയിക്കോട്ടെ, എന്തിന് രാഷ്ട്രിയത്തിൽ വരെ ഉണ്ട്. മോഡലിങ് ഫീൽഡിലൊക്കെ എല്ലാവർക്കും നേരിടേണ്ടി വരുന്നതാണ്. പെൺകുട്ടികൾക്ക് മാത്രമല്ല. ചൂഷണം ചെയ്യുന്നത് വളരെ കോമണാണ്. അത് ജെൻഡറിന് അനുസരിച്ചല്ല. ഒരു രീതിക്ക് അല്ലെങ്കിൽ മറ്റൊരു രീതിക്ക് അത് നടക്കുന്നുണ്ട്,’ അഷികയും സഞ്ജു സോമനാഥും പറഞ്ഞു.

സിനിമ ഇൻഡസ്ട്രിയിലേക്ക് കടന്നു വന്നതിനെ കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്. ‘കോളേജിൽ സെക്കൻഡ് ഇയർ പഠിക്കുന്നത് വരെ എനിക്ക് ഇങ്ങനെയൊരു ഐഡിയയും ഇല്ലായിരുന്നു. ഞാൻ ക്യാമറയ്ക്ക് മുന്നിൽ പോലും വരാത്ത ആളായിരുന്നു. എന്നെ കാണാൻ കൊള്ളില്ല എന്നൊക്കെ ചിന്തിച്ചിരുന്ന ഒട്ടും ആത്മവിശ്വാസമില്ലാത്ത വ്യക്തിയായിരുന്നു. ഫ്രണ്ട്സ് സെൽഫി എടുക്കാൻ വിളിച്ചാൽ പോലും പോയി നിൽക്കാത്ത ഒരാളായിരുന്നു,’

‘ആ സമയത്ത് കോളേജിൽ എനിക്കൊരു ക്ലാസ്മേറ്റ് ഉണ്ടായിരുന്നു. അവളാണ് എന്നോട് മ്യൂസിക്കലിയിൽ വീഡിയോകൾ ചെയ്യാൻ പറയുന്നത്. അന്ന് ടിക് ടോക്ക് അല്ല. ആ ഒരു വീഡിയോ പോസ്റ്റ് ചെയ്യാൻ ഞാൻ നൂറ് തവണ ചിന്തിച്ചു കാണും. അതിന് നല്ല അഭിപ്രായങ്ങൾ വന്നതോടെ പതിയെ ഞാൻ ഇൻസ്റ്റാഗ്രാമിലൊക്കെ സജീവമായി തുടങ്ങി.

അതിന് ശേഷം എനിക്ക് ഒരു ഷോർട്ട് ഫിലിമിൽ അവസരം ലഭിച്ചു. അതിന് നല്ല റീച്ച് കിട്ടി. പിന്നെ രണ്ടു മൂന്ന് ഷോർട്ട് ഫിലിമുകൾ ആയി. അങ്ങനെ അങ്ങനെയാണ് ഇവിടെ വരെ എത്തിയത്,’ അഷിക പറഞ്ഞു.

‘സോഷ്യൽ മീഡിയയിലൂടെ അല്ല എനിക്കൊരു എൻട്രി കിട്ടുന്നത്. ഞാൻ ഡിഗ്രിയും കഴിഞ്ഞ് പിജിയും കഴിഞ്ഞ ശേഷമാണു ഇതിലേക്ക് ഇറങ്ങാം എന്ന് വിചാരിക്കുന്നത്. ആ സമയത്ത് എനിക്ക് വഴിക്കാട്ടി ആയത് മിനിസ്ക്രീനാണ്. ഞാൻ മിനിസ്ക്രീൻ വഴിയാണ് ഇതിലേക്ക് വരുന്നത്,’ സഞ്ജു സോമനാഥ് പറഞ്ഞു.

ഫൈൻ ഫിലിംസിന്റെ ബാനറിൽ ഔസേപ്പച്ചൻ വാളക്കുഴി, ടി.ബി വിനോദ്, സന്തോഷ് പുത്തൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് മിസ്സിങ് ഗേൾ. നവാഗതനായ അബ്ദുൾ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് 12നാണ് തിയേറ്ററുകളിൽ എത്തുന്നത്. നവാഗതരായ വിശാൽ വിശ്വനാഥനും അഫ്സൽ കെ അസീസും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. എല്ലാ മേഖലയിലും പുതുമുഖങ്ങൾ എത്തുന്ന ചിത്രം കൂടിയാണിത്.

More in Movies

Trending