Connect with us

ജീവോയോട് ഞാന്‍ വഴക്കിടാറുള്ളത് അതിനാണ് ; ഞങ്ങൾക്ക് ഏറെ ഇഷ്ടമുള്ള കാര്യം അതാണ് ; അപർണ്ണയും ജീവയും പറയുന്നു

Movies

ജീവോയോട് ഞാന്‍ വഴക്കിടാറുള്ളത് അതിനാണ് ; ഞങ്ങൾക്ക് ഏറെ ഇഷ്ടമുള്ള കാര്യം അതാണ് ; അപർണ്ണയും ജീവയും പറയുന്നു

ജീവോയോട് ഞാന്‍ വഴക്കിടാറുള്ളത് അതിനാണ് ; ഞങ്ങൾക്ക് ഏറെ ഇഷ്ടമുള്ള കാര്യം അതാണ് ; അപർണ്ണയും ജീവയും പറയുന്നു

ടെലിവിഷൻ മേഖലയിൽ അഭിനേതാക്കളെ പോലെ തന്നെ ആരാധകരുള്ള ആളുകളാണ് അവതാരകർ. പലപ്പോഴും ഒരു സിനിമ-സീരിയൽ താരത്തിന് ലഭിക്കുന്ന അതെ പിന്തുണ സമൂഹ മാധ്യമങ്ങളിൽ ചാനൽ അവതാരകർക്കും അതുപോലെ റേഡിയോ ജോക്കികൾക്കും ലഭിക്കാറുണ്ട്. അത്തരത്തിൽ ` മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ജീവ ജോസഫും പങ്കാളി അപർണ തോമസും.

അവതാരകരായി കരിയർ ആരംഭിച്ച ഇരുവരും സോഷ്യൽ മീഡിയയിലൂടെയാണ്‌ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളായി മാറിയത്. സൂര്യ മ്യൂസിക്കിൽ അവതാരകരായാണ് ഇരുവരും ആദ്യം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഒരുമിച്ച് ജോലി ചെയ്യുന്നതിനിടയിൽ പ്രണയത്തിലായ ഇരുവരും അൽപ നാൾ പ്രണയിച്ച ശേഷം വിവാഹതിരാവുകയായിരുന്നു.

ഏഴ് വർഷമായി വിജയകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും. പുതുതലമുറ ദമ്പതിമാർക്ക് ഒക്കെ മാതൃകയാക്കാവുന്നതാണ് ജീവിയുടെയും അപർണയുടെയും ജീവിതം. എല്ലാ കാര്യങ്ങളിലും പരസ്‌പരം പിന്തുണ നൽകികൊണ്ട് അടുത്ത സുഹൃത്തുക്കളെ പോലെയാണ് ഇവർ നിൽക്കുന്നത്. കോവിഡ് സമയത്താണ് ഇവർ യൂട്യൂബ് ചാനലും മറ്റുമായി സജീവമാകുന്നത്. ധാരാളം ആരാധകരാണ് ഇവർക്ക് സോഷ്യൽ മീഡിയയിൽ ഉള്ളത്


അതേസമയം, അടുത്തിടെ ചില സാങ്കേതിക കാരണങ്ങളെ തുടർന്ന് ഇവർ യൂട്യൂബ് ചാനൽ നിർത്തിയിരുന്നു. എങ്കിലും ഇൻസ്റ്റാഗ്രാമിലൂടെ തങ്ങളുടെ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് അപർണ. യൂട്യൂബ് ചാനൽ തുടങ്ങാനിടയായ സാഹചര്യത്തെ കുറിച്ചും ജീവയെ കുറിച്ചുമൊക്കെ താരം സംസാരിക്കുന്നുണ്ട്.

നാല് വര്‍ഷം ഞാൻ കാബിന്‍ ക്രൂ ആയി ജോലി ചെയ്തിരുന്നു. അതില്‍ നിന്നൊരു മാറ്റം വേണമെന്ന് ആഗ്രഹിച്ചിരുന്നു. കൊച്ചിയിലേക്ക് വരുമ്പോള്‍ എന്തെങ്കിലുമൊരു ജോലി വേണമല്ലോ, പുതിയൊരു കോഴ്‌സ് എടുത്ത് പഠിച്ച് ജോലി നേടുന്നതൊന്നും എളുപ്പമല്ലായിരുന്നു. അതിനൊരു താല്‍പര്യമുണ്ടായിരുന്നില്ല. ആങ്കറിംഗാണ് എനിക്ക് അറിയാവുന്ന മറ്റൊരു പണി. അങ്ങനെയാണ് യൂട്യൂബ് ചാനല്‍ തുടങ്ങുന്നത് എന്ന് അപർണ പറയുന്നു.

ഇന്‍സ്റ്റഗ്രാം ഈ രീതിയില്‍ വളരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. സോഷ്യല്‍മീഡിയയില്‍ ആക്ടീവാകാമെന്ന് തീരുമാനിച്ചത് തെറ്റായി
എനിക്കിപ്പോഴും തോന്നുന്നില്ലെന്നും ചോദ്യത്തിന് മറുപടിയായി അപർണ പറഞ്ഞു. മോഡേണ്‍ ഡ്രസും ബാഗും ഷൂവും സണ്‍ ഗ്ലാസും മേടിക്കാന്‍ എനിക്കും ജീവയ്ക്കും ഇഷ്ടമാണ്. ഇപ്പോള്‍ ജീവയ്ക്ക് മാലയില്‍ ഒരു ക്രേസ് തുടങ്ങിയിട്ടുണ്ട്. മാല കാണിക്കാന്‍ വേണ്ടി മൂന്ന് ബട്ടണ്‍ ഒക്കെ തുറന്നിടാറുണ്ട്.

അത്രയും തുറന്നിടണ്ട, ഞാന്‍ മാത്രം കണ്ടാല്‍ മതി അതെന്നാണ് ഞാന്‍ പറയാറുള്ളത്. ഞങ്ങളൊന്നിച്ചാണ് ഷോപ്പിംഗിന് പോവാറുള്ളത്. ഒരേസമയം ലേഡീസ് സെക്ഷനിലും ജെന്‍സ് സെക്ഷനിലും പോവും. എന്നിട്ട് ഫോട്ടോ എടുത്ത് അയയ്ക്കും. അല്ലെങ്കില്‍ ഒരാള്‍ പോസ്റ്റാവും. രണ്ടാളും പോയി ഫോട്ടോ എടുത്ത് ഒന്നിച്ച് ബില്‍ കൊടുത്ത്
സന്തോഷത്തോടെ സാധനം മേടിച്ച് വരുന്നവരാണ് ഞങ്ങളെന്നും അപർണ പറയുന്നു.

എന്റെ ഡ്രസിംഗിനെക്കുറിച്ചും മേക്കപ്പ് പ്രൊഡക്ടിനെക്കുറിച്ചുമെല്ലാം ആളുകള്‍ കമന്റ് ചെയ്യാറുണ്ട്. നമ്മളൊക്കെ പാവങ്ങളല്ലേ, എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് പലരും ചോദിക്കാറുണ്ട്. എന്റെ സ്റ്റൈൽ ഞാൻ പ്ലാൻ ചെയ്യുന്നത് എന്റെ ബോഡി ടൈപ്പ് ഉള്ള ഒരാളുടെ വസ്ത്രങ്ങൾ ഒക്കെ നോക്കിയിട്ടാണ്. അല്ലാതെ ദീപിക പദുകോണിനെ നോക്കിയൊന്നും എനിക്ക് ഡ്രസ് ചെയ്യാൻ കഴിയില്ല എന്നും അപർണ പറഞ്ഞു.

ജീവയെ കുറിച്ചും അപർണ സംസാരിക്കുന്നുണ്ട്. ജീവ ഭയങ്കര മടിയനാണ്. വര്‍ക്കുള്ള ദിവസം അവന്‍ ഫുള്‍ ആക്ടീവാണ്. വര്‍ക്ക് ഇല്ലാത്ത ദിവസം എഴുന്നേല്‍ക്കാനും മടിയാണ്. ടിവിയൊക്കെ കണ്ട്, പതുക്കെ ഫുഡൊക്കെ കഴിച്ച് അങ്ങനെ ഇരിക്കും. അത്രയും മടിയനാണ്. അതൊക്കെ പറഞ്ഞ് ഞാന്‍ വഴക്കിടാറുള്ള കാര്യമാണ്. വീടൊരുക്കാന്‍ ഞങ്ങള്‍ക്കിഷ്ടമാണ്. എന്തെങ്കിലും പുതിയ പ്രൊഡക്ട് കണ്ടാല്‍ അത് നോക്കാന്‍ ഞാന്‍ പറയും. ഞാന്‍ അത് നോക്കണ്ടേ, ഷിട്ടു നോക്കെന്ന് പറയും.

കാറിനോട് പ്രാന്താണ് ജീവയ്ക്ക്. കാര്‍ ഒക്കെ ഒന്ന് വൃത്തികേടാക്കിയാല്‍ എന്നെ കൊന്ന് കളയും. ഞാനാണോ കാറാണോ വലുതെന്ന് ചോദിച്ചാല്‍ മറുപടി കിട്ടാന്‍ പാടാണെന്നുമായിരുന്നു അപര്‍ണ പറഞ്ഞത്. വിവാഹം കഴിഞ്ഞ സമയത്ത് നിന്ന് തങ്ങളുടെ ലൈഫ് സ്റ്റൈൽ ഇപ്പോൾ ഒരുപാട് മാറിയെന്നും അപർണ പറഞ്ഞു.

Continue Reading
You may also like...

More in Movies

Trending