Connect with us

ഒരു പുരുഷന്‍ സുഖിപ്പിക്കല്‍ എന്ന് പരാമര്‍ശിച്ചാല്‍ അത് തെറ്റായ ഉദ്ദേശം, പക്ഷെ ഒരു സ്ത്രീ പറഞ്ഞത് അവഗണിക്കുന്നു, എന്നിട്ട് നമ്മള്‍ ഇവിടെ ലിംഗസമത്വത്തെക്കുറിച്ച് പറയുന്നു; തുറന്നടിച്ച് ആര്യ

TV Shows

ഒരു പുരുഷന്‍ സുഖിപ്പിക്കല്‍ എന്ന് പരാമര്‍ശിച്ചാല്‍ അത് തെറ്റായ ഉദ്ദേശം, പക്ഷെ ഒരു സ്ത്രീ പറഞ്ഞത് അവഗണിക്കുന്നു, എന്നിട്ട് നമ്മള്‍ ഇവിടെ ലിംഗസമത്വത്തെക്കുറിച്ച് പറയുന്നു; തുറന്നടിച്ച് ആര്യ

ഒരു പുരുഷന്‍ സുഖിപ്പിക്കല്‍ എന്ന് പരാമര്‍ശിച്ചാല്‍ അത് തെറ്റായ ഉദ്ദേശം, പക്ഷെ ഒരു സ്ത്രീ പറഞ്ഞത് അവഗണിക്കുന്നു, എന്നിട്ട് നമ്മള്‍ ഇവിടെ ലിംഗസമത്വത്തെക്കുറിച്ച് പറയുന്നു; തുറന്നടിച്ച് ആര്യ

ബിഗ് ബോസ് മലയാളം സീസണ്‍ 5 പതിനൊന്നാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ടൈറ്റില്‍ വിന്നര്‍ ആരെന്നറിയാനായി ഇനി മൂന്ന് ആഴ്ചകള്‍ മാത്രമാണ് ഉള്ളത്. അതേസമയം ഈ വാരാന്ത്യത്തില്‍ എവിക്റ്റ് ആവുന്നത് ആരെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. തീര്‍ത്തും അപ്രതീക്ഷിതമായ സംഭവങ്ങള്‍ക്കാണ് ബിഗ് ബോസ് വീട് പോയ ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചത്. താരങ്ങള്‍ക്കിടയില്‍ അടിയും വഴക്കുമൊക്കെ പതിവ് സംഭവമാണ്. ഇതിനിടെ അഖില്‍ മാരാര്‍ സഹതാരമായ ശോഭയെക്കുറിച്ച് നടത്തിയ പരാമര്‍ശം അകത്തും പുറത്തും വലിയ കോളിളക്കം സൃഷ്ടിച്ചു. ഒടുവില്‍ ഈ വിഷയത്തില്‍ വനിതാ കമ്മീഷന്‍ വരെ ഇടപെട്ടു.

വാക്ക് തര്‍ക്കത്തിനിടെ അഖില്‍ മാരാര്‍ ശോഭയോടായി നീ നിന്റെ ബിസിനസ് വളര്‍ത്തിയത് ആളുകളെ സുഖിപ്പിച്ചിട്ടല്ലേ എന്ന് പറഞ്ഞതാണ് വിവാദമായത്. ബിഗ് ബോസ് വീട്ടിലുള്ളവരെല്ലാം ഇതോടെ അഖില്‍ മാരാര്‍ക്കെതിരെ രംഗത്തെത്തി. പിന്നീട് കോടതി ടാസ്‌കിന്റെ ഭാഗമായും ഈ വിഷയം ചര്‍ച്ചയ്‌ക്കെടുത്തു. എന്നാല്‍ ശോഭയും മാരാരും തമ്മിലുള്ള തകര്‍ക്കത്തിനിടെ ഇതേ പരാമര്‍ശം ശോഭയും പ്രയോഗിച്ചിരുന്നു എന്നതാണ് വാസ്തവം.

തകര്‍ക്കത്തിനിടെ മാരാരെ പിന്തുണച്ച റെനീഷയോടായി നീ മാരാരെ സുഖിപ്പിച്ചോ എന്ന് ശോഭ പറഞ്ഞിരുന്നു. ഇതും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. തന്നെ അപമാനിച്ചുവെന്ന് പറയുന്ന ശോഭ തന്നെ മറ്റൊരു സ്ത്രീയെ അപമാനിച്ചത് ശരിയായില്ല എന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. ഇപ്പോഴിതാ പ്രതികരണവുമായി ആര്യയും എത്തിയിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായിരുന്നു ആര്യ.

ഒരു പുരുഷന്‍ സുഖിപ്പിക്കല്‍ എന്ന് പരാമര്‍ശിച്ചാല്‍ അത് തെറ്റായ ഉദ്ദേശം, പക്ഷെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് നീ സുഖിപ്പിച്ചു നടന്നോ എന്ന് പറഞ്ഞത് അവഗണിക്കുന്നു. എന്നിട്ട് നമ്മള്‍ ഇവിടെ ലിംഗസമത്വത്തെക്കുറിച്ച് പറയുന്നു. അടിപൊളി. ഞാന്‍ ഒരാളുടേയും ഫാനോ പിന്തുണയ്ക്കുന്ന ആളോ അല്ല. എല്ലാവരും കണക്കാണ്. ചില സംശയങ്ങള്‍ ക്ലിയര്‍ ചെയ്തുവെന്ന് മാത്രം എന്നാണ് ആര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പിന്നാലെ ആര്യയ്ക്ക് പിന്തുണയുമായി സുഹൃത്തും നടിയുമായ ഫറ ഷിബ്ലയുമെത്തി.

വളരെ ശരിയാണ്. വിമണ്‍ കാര്‍ഡ് കളിക്കുകയും മറ്റൊരു സ്ത്രീയെ അപമാനിക്കുകയും ചെയ്യുന്ന സ്ത്രീയെ ഝാന്‍സി റാണിയെന്ന് വിളിക്കുന്നു, എല്ലാം ഫെമിനിസത്തിന് വേണ്ടി എന്നായിരുന്നു ഫറയുടെ പ്രതികരണം. അതേസമയം അഖിലിന്റേയും ശോഭയുടേയും വഴക്ക് വലിയ വിവാദമായ സാഹചര്യത്തില്‍ ബിഗ് ബോസ് ഇരുവര്‍ക്കും താക്കീത് നല്‍കി. വനിതാ കമ്മീഷന്‍ അടക്കം വിഷയത്തില്‍ പരാതി ഉന്നയിച്ചതായി മോഹന്‍ലാല്‍ ഇന്നലെ പറഞ്ഞു. പിന്നാലെ അഖില്‍ മാപ്പ് പറയുകയും ചെയ്തു. മാപ്പിന്റെ അടിസ്ഥാനത്തില്‍ അഖിലിനെ ഷോയില്‍ തുടരാന്‍ അനുവദിച്ചു.

എന്നാല്‍ അഖിലിനെക്കൊണ്ട് മാപ്പ് പറയിപ്പിച്ച് സംഭവം ഒതുക്കി എന്നാണ് ചിലരുടെ വിമര്‍ശനം. ശക്തമായ നടപടിയെടുക്കേണ്ട വിഷയമാണ് നടന്നത്. ശോഭയുടെ തീരുമാനത്തിന് വിടുമെന്ന് പറഞ്ഞുവെങ്കിലും ശോഭയോട് തീരുമാനം ചോദിക്കാതെ വിട്ടത് ശരിയായില്ല എന്നും വിമര്‍ശകര്‍ പറയുന്നു. അഖില്‍ മുണ്ട് പൊക്കി കാണിച്ചത് ചോദ്യം ചെയ്യാതെ വിട്ടതും ശരിയായില്ല എന്ന അഭിപ്രായവും പ്രേക്ഷകര്‍ക്കിടയിലുണ്ട്.


ബിഗ് ബോസ് വീട്ടില്‍ നിന്നും ഒരാള്‍ കൂടി പുറത്തായി എന്നാണ് പുതിയ റിപ്പോർട്ടുകള്‍ പറയുന്നത്. നടി അനു ജോസഫാണ് പുറത്തായത് എന്നാണ് റിപ്പോർട്ടുകള്‍. വെെല്‍ഡ് കാർഡിലൂടെയാണ് അനു ബിഗ് ബോസിലെത്തിയത്. എന്നാല്‍ താരത്തിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ പോയി. അനുവിനൊപ്പം മറ്റൊരാള്‍ കൂടി ബിഗ് ബോസ് വീടിന്റെ പടിയിറങ്ങുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ഡബിള്‍ എവിക്ഷനാണെങ്കില്‍ രണ്ടാമത്തെ താരം ആരെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

More in TV Shows

Trending