Connect with us

വളര്‍ത്തു മൃഗങ്ങള്‍ കഴിക്കുന്ന അതേ കുക്കീസ് തന്നെയാണ് പേരക്കുട്ടികള്‍ക്കും കഴിക്കാന്‍ ഇഷ്ടം; അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍

Hollywood

വളര്‍ത്തു മൃഗങ്ങള്‍ കഴിക്കുന്ന അതേ കുക്കീസ് തന്നെയാണ് പേരക്കുട്ടികള്‍ക്കും കഴിക്കാന്‍ ഇഷ്ടം; അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍

വളര്‍ത്തു മൃഗങ്ങള്‍ കഴിക്കുന്ന അതേ കുക്കീസ് തന്നെയാണ് പേരക്കുട്ടികള്‍ക്കും കഴിക്കാന്‍ ഇഷ്ടം; അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍

ലോകമെമ്പാടും നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഹോളിവുഡ് താരമാണ് അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍. കാലിഫോര്‍ണിയ മുന്‍ ഗവര്‍ണര്‍കൂടിയാണ് അദ്ദേഹം. മൃഗങ്ങളെ ഓമനിച്ച് വളര്‍ത്താന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരാള്‍ കൂടിയാണ് അര്‍നോള്‍ഡ്. ഈയിടെ ജിമ്മി ഫാളന്‍ അവതരിപ്പിക്കുന്ന ദ ടുനൈറ്റ് ഷോയില്‍ തന്റെ വളര്‍ത്തുമൃഗങ്ങളെക്കുറിച്ച് താരം പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

മൂന്ന് നായ്ക്കളേയും രണ്ട് കുതിരകളേയും ഒരു പന്നിയേയും താന്‍ ഓമനിച്ച് വളര്‍ത്തുന്നുണ്ടെന്ന് അര്‍നോള്‍ഡ് പറഞ്ഞു. ലുലു, വിസ്‌കി എന്നാണ് കുതിരകളുടെ പേര്. ഇരുവര്‍ക്കും ഓട്ട്മീല്‍ കുക്കീസാണ് കഴിക്കാന്‍ നല്‍കുന്നത്. ഓട്‌സും തേനും പഴവുമെല്ലാം ചേര്‍ത്ത് വീട്ടില്‍ത്തന്നെയാണ് ഇതുണ്ടാക്കുന്നത്.

പക്ഷേ നായ്ക്കള്‍ക്കും പന്നിക്കും ഇതിഷ്ടമാകുന്നുണ്ടെന്ന് പിന്നീട് ശ്രദ്ധയില്‍പ്പെട്ടു. അതോടെ അവര്‍ക്കും ഇതേ കുക്കീസ് തന്നെ കൊടുക്കാന്‍ തുടങ്ങി. പന്നി കല്ലുകള്‍ വരെ കഴിക്കാറുണ്ടെന്നും അര്‍നോള്‍ഡ് പറഞ്ഞു.

മകള്‍ കാതറീന്‍ അവളുടെ മക്കളായ ലൈലയേയും എലോയിസിനേയും ഒരിക്കല്‍ കാലിഫോര്‍ണിയയിലെ തന്റെ വീട്ടില്‍ കൊണ്ടുവന്ന അനുഭവവും അര്‍നോള്‍ഡ് പങ്കുവെച്ചു. വളര്‍ത്തുമൃഗങ്ങള്‍ക്ക് കൊടുക്കാനായി വീട്ടിലുണ്ടാക്കിയ കുക്കീസ് രുചിച്ച പേരക്കുട്ടികള്‍ക്ക് അത് ഏറെ ഇഷ്ടമായെന്നും കൂടുതല്‍ കുക്കീസ് ആവശ്യപ്പെട്ടെന്നും അര്‍നോള്‍ഡ് ഓര്‍ത്തെടുത്തു.

തന്റെ വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം കളിക്കാനും സമയം ചെലവിടാനും പേരക്കുട്ടികള്‍ക്ക് വളരെയിഷ്ടമാണെന്നും അര്‍നോള്‍ഡ് വ്യക്തമാക്കി. അര്‍നോള്‍ഡിന്റെ ജീവിതത്തെ ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സ് ഇപ്പോള്‍ ഒരു ഡോക്യുസീരീസ് സ്ട്രീം ചെയ്യുന്നുണ്ട്. ആസ്ട്രിയയിലെ സാധാരണ ചെറുപ്പക്കാരന്‍ ആഗോള പ്രശസ്തനായ നാള്‍വഴികളാണ് ഈ സീരീസിലൂടെ അനാവരണം ചെയ്യുന്നത്.

More in Hollywood

Trending

Recent

To Top