Malayalam
അന്‍ഷിതയ്ക്ക് നീന്തല്‍ അറിയില്ല, എന്നെ വിശ്വസിച്ചാണ് വെള്ളത്തിലേക്ക് ചാടിയത്… അവിശ്വസനീയം; അർണവിനൊപ്പം കുളത്തിൽചാടി അൻഷിത!
അന്‍ഷിതയ്ക്ക് നീന്തല്‍ അറിയില്ല, എന്നെ വിശ്വസിച്ചാണ് വെള്ളത്തിലേക്ക് ചാടിയത്… അവിശ്വസനീയം; അർണവിനൊപ്പം കുളത്തിൽചാടി അൻഷിത!
കൂടെവിടെയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അന്‍ഷിത. അൻഷിത എന്ന പേരിനേക്കാൾ മലയാളികൾക്ക് സുപരിചിതം സൂര്യ കൈമൾ എന്ന പേരാണ്
കൂടെവിടെയ്ക്ക് പുറമെ തമിഴിൽ ചെല്ലമ്മ എന്നൊരു സീരിയലിലും അൻഷിത അഭിനയിക്കുന്നുണ്ട്. ചെല്ലമ്മയിൽ ഒരു കൊച്ചുപെൺകുട്ടിയുടെ അമ്മ വേഷമാണ് അൻഷിത ചെയ്യുന്നത്.
ഇപ്പോഴിതാ സീരിയലിലെ അർണവിനൊപ്പം കുളത്തിൽ ചാടുന്ന നടി അൻഷിതയുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
ചെല്ലമ്മ സീരിയില്‍ ഷൂട്ടിങിന് വേണ്ടിയാണ് അന്‍ഷിത അര്‍ണവിനൊപ്പം കുളത്തില്‍ ചാടിയത്. കുളത്തില്‍ ചാടുന്ന രംഗം തങ്ങള്‍ എത്രത്തോളം റിസ്‌ക്കെടുത്താണ് ചെയ്തതെന്ന് വിവരിച്ച് അര്‍ണവ് ഒരു കുറിപ്പും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
‘ അന്‍ഷിതയ്ക്ക് നീന്തല്‍ അറിയില്ല.’എന്നെ വിശ്വസിച്ചാണ് അന്‍ഷിത വെള്ളത്തിലേക്ക് ചാടിയത്. ശരിക്കും അവിശ്വസനീയമായിരുന്നു അത്. അഭിനന്ദിക്കേണ്ട കാര്യം കൂടിയാണ്. ഇതുപോലൊരു സാഹസത്തിന് ആരും മുതിരരുത്. കൃത്യമായ സുരക്ഷ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഈ രംഗം ചിത്രീകരിച്ചത്.’‘എനിക്ക് നീന്താന്‍ അറിയാം. ഈ പ്രമോ എല്ലാ ഫാന്‍സിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നുമായിരുന്നു’ അര്‍ണവ് കുറിച്ചത്. അധികം വൈകാതെ ഫുള്‍ മേക്കിങ് വീഡിയോ പോസ്റ്റ് ചെയ്യുമെന്നും അര്‍ണവ് കുറിച്ചിരുന്നു.
അടുത്തിടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള ആരോപണവുമായി അര്‍ണവിന്റെ ഭാര്യ ദിവ്യ രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. അന്‍ഷിത മൂലം തന്റേയും അര്‍ണവിന്റേയും ദാമ്പത്യ ജീവിതം തകര്‍ന്നുവെന്ന് കാണിച്ച് വാര്‍ത്ത സമ്മേളനം വിളിക്കുകയും ചെയ്തിരുന്നു ദിവ്യ.
അന്‍ഷിതയ്ക്കായി അര്‍ണവ് തന്നെ ഒഴിവാക്കിയെന്നും ദിവ്യ ആരോപിച്ചിരുന്നു.