Connect with us

ബിഗ്‌ബോസിനുള്ളില്‍ വെച്ച് ഗര്‍ഭിണിയായി സുശാന്ത് സിംഗ് രജ്പുത്തിന്റെ മുന്‍കാമുകി, അംഗീകരിക്കാതെ ദേഷ്യപ്പെട്ട് ഭര്‍ത്താവ്; പിന്നാലെ വിമര്‍ശനം

Social Media

ബിഗ്‌ബോസിനുള്ളില്‍ വെച്ച് ഗര്‍ഭിണിയായി സുശാന്ത് സിംഗ് രജ്പുത്തിന്റെ മുന്‍കാമുകി, അംഗീകരിക്കാതെ ദേഷ്യപ്പെട്ട് ഭര്‍ത്താവ്; പിന്നാലെ വിമര്‍ശനം

ബിഗ്‌ബോസിനുള്ളില്‍ വെച്ച് ഗര്‍ഭിണിയായി സുശാന്ത് സിംഗ് രജ്പുത്തിന്റെ മുന്‍കാമുകി, അംഗീകരിക്കാതെ ദേഷ്യപ്പെട്ട് ഭര്‍ത്താവ്; പിന്നാലെ വിമര്‍ശനം

നിരവധി കാഴ്ചക്കാരുള്ള ടെലിവിഷന്‍ പരിപാടിയാണ് ബിഗ് ബോസ്. സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ഹിന്ദി ബിഗ് ബോസിന്റെ പതിനേഴാമത്തെ സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇണതിനകത്തെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ നടി അങ്കിത ലോഖണ്ഡെയെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മുന്‍കാമുകിയായിരുന്നു അങ്കിത. ബിഗ് ബോസ് ഹിന്ദിയിലെ ശ്രദ്ധേയരായ മത്സരാര്‍ഥികളില്‍ ഒരാളും അങ്കിതയാണ്. അങ്കിതയും ഭര്‍ത്താവ് വിക്കി ജെയിനും ഒരുമിച്ചാണ് ഷോയില്‍ പങ്കെടുക്കുന്നത്. നടി ഇപ്പോള്‍ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള കഥകളാണ് പുറത്ത് വരുന്നത്. നടി തന്നെ ഇക്കാര്യം പറയുന്നൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

വിക്കിയോട് അങ്കിത തന്റെ അവസ്ഥകള്‍ തുറന്ന് പറയുന്നുണ്ടെങ്കിലും അത് അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇതോടെ സോഷ്യല്‍ മീഡിയയിലും വിമര്‍ശനം ഉയരുകയാണ്. ഇതോടെ സാരമില്ലെന്നും നിന്റെ തോന്നലാണെന്നും പറഞ്ഞ് ആശ്വസിപ്പിക്കാനാണ് വിക്കി ശ്രമിച്ചത്. ഇതോടെ നടി രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.

‘എനിക്ക് ഭ്രാന്തൊന്നുമില്ല. ഞാന്‍ എന്താണ് പറയുന്നതെന്ന് എനിക്കറിയാം. കാരണം ഗര്‍ഭിണിയാണോ എന്നറിയാനുള്ള രക്ത പരിശോധന എനിക്ക് നടത്തി. എന്തോ കുഴപ്പമുണ്ട്. പിന്നീട് മൂത്രവും പരിശോധിച്ചു. എനിക്ക് മൂഡ് സ്വിംഗ്‌സ് ഒക്കെ വരുന്നുണ്ട്. അതിനര്‍ഥം എന്തോ സംഭവിക്കുന്നതാണെന്നും’, നടി കൂട്ടിച്ചേര്‍ത്തു.

മറ്റൊരു വീഡിയോയില്‍ ഭക്ഷണത്തിനോടുള്ള ഇഷ്ടവും ഇഷ്ടക്കേടുമൊക്കെ അങ്കിത പറയുന്നുണ്ട്. സഹമത്സരാര്‍ഥികളായ റിങ്കു ധവാനോടും ജിഗ്‌ന വോറയോടും സംസാരിക്കുന്നതിനിടയിലാണ് ചില ഭക്ഷണം കഴിക്കാന്‍ വല്ലാത്ത ഇഷ്ടം തോന്നുകയാണെന്നും ചിലത് കാണുമ്പോള്‍ ഓക്കാനം വരികയാണെന്നും നടി പറഞ്ഞത്. ഇതോടെ നിങ്ങള്‍ ഗര്‍ഭിണിയായിരിക്കും. അതാണ് ഇങ്ങനൊരു തോന്നലെന്ന് താരങ്ങളും സൂചിപ്പിച്ചു.

ബിഗ്‌ബോസില്‍ ആദ്യമായി ആയിരിക്കും, ദമ്പതിമാരെ ഒരുമിച്ച് പങ്കെടുപ്പിക്കുമ്പോള്‍ ഇങ്ങനെയുണ്ടാവുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല എന്ന് തുടങ്ങി നിരവധി കമന്റുകള്‍ വരുന്നുണ്ട്. എന്തായാലും വൈകാതെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കുള്ള സ്ഥീരികരണം ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കണമെന്നാണ് ആരാധകരുടെ ആവശ്യം. എന്തായാലും നടി ഗര്‍ഭിണിയാണെങ്കില്‍ മത്സരം പോലും അവസാനിപ്പിച്ച് പുറത്തേക്ക് പോകേണ്ടിയും വരും.

ബിഗ് ബോസില്‍ കായികപരമായിട്ടുള്ള ടാസ്‌കുകളും ഗെയിമുകളും നടക്കുന്നതിനാല്‍ ആരോഗ്യ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതിനാല്‍ ഷോ യിലേക്ക് പോകുന്നതിന് മുന്‍പ് തന്നെ വനിതാ മത്സരാര്‍ഥികളുടെ പ്രഗ്‌നന്‍സി ടെസ്റ്റ് പോലും നടത്താറുണ്ടെന്നാണ് പല താരങ്ങളും പറഞ്ഞിട്ടുള്ളത്. വൈകാതെ ഔദ്യോഗികമായ സ്ഥീരികരണം വരുമെന്ന് പ്രതീക്ഷിക്കാം.

More in Social Media

Trending

Recent

To Top