Malayalam
‘ക്വാറന്റീനില്‍ എന്ത് ചെയ്യണമെന്ന് ആലോചിക്കുകയാണ് ഞാന്‍’..
‘ക്വാറന്റീനില്‍ എന്ത് ചെയ്യണമെന്ന് ആലോചിക്കുകയാണ് ഞാന്‍’..
‘ക്വാറന്റീനില്‍ എന്ത് ചെയ്യണമെന്ന് ആലോചിക്കുകയാണ് ഞാനെന്ന് നടി അനശ്വര രാജൻ. തിണ്ടാകാം തന്നെ ഒരുപാട് പേരുടെ മെസ്സേജുകളും കാൾ തനിയ്ക്ക് ലഭിച്ചു . താൻ ഇവിടെ സുരക്ഷിതയാണെന്ന് താരം പറയുന്നു
അനശ്വരയുടെ കുറിപ്പ്….
‘ക്വാറന്റീനില്‍ എന്ത് ചെയ്യണമെന്ന് ആലോചിക്കുകയാണ് ഞാന്‍.’
‘ഒരുപാട് പേരുടെ അടുത്തുനിന്നും മെസ്സേജുകളും കോളുകളുമൊക്കെ കിട്ടുന്നുണ്ട്. എനിക്കവിടെ കുഴപ്പമൊന്നുമില്ല, സുഖമാണ്. എല്ലാവരും സുരക്ഷിതരാണെന്ന് കരുതട്ടെ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എല്ലാവരും അവരവരുടേതായ ജോലി തിരക്കുകളിലായിരുന്നു. പക്ഷേ ഈ സമയം വീട്ടിനുള്ളില്‍ കഴിയാനും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനുമുള്ളതാണ്.’
‘നിങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കാനും ചര്‍മ്മ സംരക്ഷണത്തിനുമൊക്കെയുള്ള സമയമാണ് ഇത്. കുടുംബാംഗങ്ങളുമായി സംസാരിക്കാനുള്ള സമയമാണ്. ലോകത്തിന്റെ നന്മയ്ക്കായി കുറച്ച് സമയം നമുക്ക് പ്രാര്‍ത്ഥിക്കുകയും ചെയ്യാം. രോഗബാധിതരുടെ പെട്ടെന്നുള്ള സുഖം പ്രാപിക്കലിനായി, അവരെ സംരക്ഷിക്കുന്നവര്‍ക്കായി ഒക്കെ നമുക്ക് പ്രാര്‍ത്ഥിക്കാം. നമുക്കൊന്നിച്ച് പോരാടാം. നമ്മളിതും മറികടക്കും. വീട്ടിനുള്ളില്‍ സുരക്ഷിതരായിരിക്കൂ.’ അനശ്വര കുറിച്ചു.
anaswara rajan
