Connect with us

എല്ലാ മനുഷ്യരും ഓരോ കാലത്തും മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത്;ഇഷ്ടങ്ങളും സന്തോഷങ്ങളും മാറ്റിവയ്‌ക്കേണ്ടി വന്നിട്ടുണ്ടെന്ന് അമല പോൾ

Movies

എല്ലാ മനുഷ്യരും ഓരോ കാലത്തും മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത്;ഇഷ്ടങ്ങളും സന്തോഷങ്ങളും മാറ്റിവയ്‌ക്കേണ്ടി വന്നിട്ടുണ്ടെന്ന് അമല പോൾ

എല്ലാ മനുഷ്യരും ഓരോ കാലത്തും മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത്;ഇഷ്ടങ്ങളും സന്തോഷങ്ങളും മാറ്റിവയ്‌ക്കേണ്ടി വന്നിട്ടുണ്ടെന്ന് അമല പോൾ

മലയാളസിനിമാ രംഗത്തേക്ക് അമല പോൾ കടന്നുവന്നത് ഒരു ചെറിയ വേഷം ചെയ്താണ്. നീലത്താമര എന്ന ചിത്രത്തിൽ എന്ന ഒരു ചെറിയ വേഷം ചെയ്താണ് അമല അഭിനയരംഗത്തേക്ക് എത്തിയത്. അതിനു ശേഷം നിരവധി മലയാളസിനിമകളിൽ നായികയായ അമല തമിഴ്, തെലുങ്ക് സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചു. നിലവിൽ അഭിനയത്തിന് പുറമേ നിർമാണത്തിലും അമല പോൾ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തന്റെ നിലപാടുകളിലൂടെയും അമല പോൾ ശ്രദ്ധിക്കപ്പെടാറുണ്ട്.

സിനമകൾ പരാജയം നേരിടുന്ന സമയത്ത് തന്നെ വ്യക്തി ജീവിതത്തിലും നടിക്ക് തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തിൽ പലതരം ആള്‍ക്കാരെ തിരിച്ചറിയാൻ താൻ പഠിച്ചു എന്നും മറ്റുള്ളവര്‍ക്കായി തന്റെ പല ഇഷ്ടങ്ങളും സന്തോഷങ്ങളും മാറ്റിവയ്‌ക്കേണ്ടി വന്നിട്ടുണ്ട് എന്നും തുറന്ന് പറയുകയാണ് നടി.എല്ലാ മനുഷ്യരും ഓരോ കാലത്തും മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത്, ഒരുഘട്ടത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍ നമുക്ക് വേണ്ടി നമ്മള്‍ എപ്പോഴെങ്കിലും ജീവിച്ചിട്ടുണ്ടോ എന്ന് സ്വയം ചോദിച്ചു തുടങ്ങും. താനും ഇത്രയും കാലം അങ്ങനെയായിരുന്നു എന്നും ജീവിതത്തില്‍ തന്റെ ഇഷ്ടങ്ങള്‍ക്ക് പലപ്പോഴും പ്രാധാന്യം കൊടുത്തിരുന്നില്ല എന്നും അമല പോൾ മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഈ യാത്രയില്‍ പലതരം ആള്‍ക്കാരെ തിരിച്ചറിയാനാണ് ഞാന്‍ പഠിച്ചത്. നമ്മുടെ ചുറ്റും ഓരോ കാലത്തും ഓരോ ആള്‍ക്കാര്‍ ഉണ്ടാകും. ചിലര്‍ ആത്മാര്‍ഥയോടെ നമ്മളെ സ്‌നേഹിക്കുന്നവരായിരിക്കും, മറ്റ് ചിലര്‍ ഇത്തിള്‍ക്കണ്ണികളായിരിക്കും. നമ്മളില്‍ നിന്ന് എത്രമാത്രം പണം അടിച്ചുമാറ്റം എന്നതായിരിക്കും ലക്ഷ്യം. നമ്മുടെ കൂടെ എന്നും നമ്മള്‍ മാത്രമേ ഉണ്ടാകൂ എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു. എല്ലാ മനുഷ്യരും ഓരോ കാലത്തും മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത്, മക്കള്‍ക്ക് വേണ്ടി, മാതാപിതാക്കള്‍ക്ക് വേണ്ടി, ജീവിതപങ്കാളിക്ക് വേണ്ടി.. അങ്ങനെ അങ്ങനെ.

ഒരുഘട്ടത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍ നമുക്ക് വേണ്ടി നമ്മള്‍ എപ്പോഴെങ്കിലും ജീവിച്ചിട്ടുണ്ടോ എന്ന് സ്വയം ചോദിച്ചു തുടങ്ങും. ഞാനും ഇത്രയും കാലം അങ്ങനെയായിരുന്നു, ജീവിതത്തില്‍ എന്റെ ഇഷ്ടങ്ങള്‍ക്ക് പലപ്പോഴും ഞാന്‍ പ്രാധാന്യം കൊടുത്തിരുന്നില്ല, മറ്റുള്ളവര്‍ക്കായി എന്റെ പല ഇഷ്ടങ്ങളും സന്തോഷങ്ങളും മാറ്റിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്. അതെല്ലാം ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. ഇപ്പോള്‍ ഞാന്‍ സ്വയം സ്‌നേഹിച്ച് തുടങ്ങിയിരിക്കുന്നു. ഇപ്പോഴെന്റെ ഏറ്റവും വലിയ സന്തോഷം എനിക്കെന്നെ തിരിച്ചുകിട്ടി എന്നതാണ്, ഞാൻ എന്നെ കണ്ടെത്തി.

ഒരിടവേളയ്ക്ക് ശേഷമാണ് ടീച്ചർ എന്ന സിനിമയിലൂടെ അമല പോൾ മലയാള സിനിമയിൽ എത്തുന്നത്. അതിരൻ സംവിധായകൻ വിവേക് ഒരുക്കിയ ചിത്രത്തിൽ ദേവിക എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. മലയാളി ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള സിനിമയായിരിക്കും ടീച്ചര്‍ എന്നും തനിക്ക് ഇതുവരെ മലയാളത്തില്‍ ലഭിച്ചതില്‍ ഏറ്റവും മികച്ച റോളുകളിലൊന്നാണ് ടീച്ചറിലെ ദേവികയെന്നും അമല പറയുന്നു. മമ്മൂട്ടി നായകനാകുന്ന ക്രിസ്റ്റഫർ എന്ന ചിത്രത്തിലും അമല പോൾ വേഷമിടുന്നുണ്ട്.

More in Movies

Trending

Recent

To Top