Connect with us

ഭക്ഷണവും വസ്തുക്കളുമല്ല , ഇനി പ്ലംബർമാരെയും ഇലെക്ട്രിഷ്യൻമാരെയുമാണ് കേരളത്തിന് വേണ്ടത് – അൽഫോൻസ് കണ്ണന്താനം

Malayalam Breaking News

കേരളം പതിയെ കര കയറുകയാണ് .ദുരിതാശ്വാസത്തിന്റെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ കഴിഞ്ഞു. ഇനി എല്ലാം ഒന്നിൽ നിന്ന് തുടങ്ങണം. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരുടെ ജീവിതം തിരിച്ചു കൊണ്ടുവരാന്‍ കേരളത്തിന് ഇനി വേണ്ടത് ഭക്ഷണവും വസ്ത്രവുമല്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തിലെ ജനങ്ങള്‍ക്ക് ഇലക്ട്രീഷ്യന്മാരെയും പ്ലബംര്‍മാരെയുമാണ് ആവശ്യമെന്ന് അദ്ദേഹം പറയുന്നു .

വീടുകളില്‍ ഇപ്പോള്‍ വൈദ്യുതിയില്ല. ഗൃഹോപകരണങ്ങള്‍ ഇല്ല, പ്ലംബിങ്ങ് എല്ലാം ഒഴുകി പോയി. അതുക്കൊണ്ട് തന്നെ ആയിരക്കണക്കിന് ഇലക്ട്രീഷ്യന്മാരെയും, പ്ലംബര്‍മാരെയും, മരപ്പണിക്കാരെയും കേരളത്തിന് ആവശ്യമാണ്. ഇനി ഇവിടെ ഭക്ഷണത്തിന്റെയോ വസ്ത്രത്തിന്റെയോ ആവശ്യമില്ല. കേരളത്തിലെ ജനജീവിതം സാധാരണ നിലയിലാക്കുവാന്‍ സാങ്കേതിക വിദഗ്ധരെയാണ് ആവശ്യം.

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന്റെ ദുരിതാശ്വാസത്തിലും പുനര്‍നിര്‍മ്മാണത്തിലും സഹായം നല്‍കാമെന്ന് ഐക്യരാഷ്ട്ര സഭ കേന്ദ്ര സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചു. ജപ്പാനും കേരളത്തെ സഹായിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രം അന്തിമ തീരുമാനം എടുത്തിട്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യമെമ്പാടും നിന്ന് കേരളത്തിന് ധനസഹായം ലഭിക്കുന്നുണ്ട്. ചില സംസ്ഥാനങ്ങള്‍ അവശ്യ വസ്തുക്കള്‍ ശേഖരിച്ച് അയക്കുകയും ചിലത് പണമായും സഹായിക്കുന്നുണ്ട്.

alphons kannanthanam about kerala flood relief

More in Malayalam Breaking News

Trending

Recent

To Top