Connect with us

മലയാളികളുടെ അതിജീവത്തിനായി ഫെയ്‌സ്ബുക്കും കൈകോര്‍ക്കുന്നു…. പ്രളയകേരളത്തിനായി ഒരു കോടിയുടെ വാഗ്ദാനവുമായി ഫെയ്‌സ്ബുക്ക്

Malayalam Breaking News

മലയാളികളുടെ അതിജീവത്തിനായി ഫെയ്‌സ്ബുക്കും കൈകോര്‍ക്കുന്നു…. പ്രളയകേരളത്തിനായി ഒരു കോടിയുടെ വാഗ്ദാനവുമായി ഫെയ്‌സ്ബുക്ക്

മലയാളികളുടെ അതിജീവത്തിനായി ഫെയ്‌സ്ബുക്കും കൈകോര്‍ക്കുന്നു…. പ്രളയകേരളത്തിനായി ഒരു കോടിയുടെ വാഗ്ദാനവുമായി ഫെയ്‌സ്ബുക്ക്

മലയാളികളുടെ അതിജീവത്തിനായി ഫെയ്‌സ്ബുക്കും കൈകോര്‍ക്കുന്നു…. പ്രളയകേരളത്തിനായി ഒരു കോടിയുടെ വാഗ്ദാനവുമായി ഫെയ്‌സ്ബുക്ക്

പ്രളയ കേരളത്തിന് ഫെയ്‌സ്ബുക്കിന്റെ കൈത്താങ്ങും. പ്രളയത്തില്‍ മുങ്ങിപ്പോയ കേരളത്തിന്റെ അതിജീവനത്തിനായി മലയാളികള്‍ക്കൊപ്പം ഫെയ്‌സ്ബുക്കും കൈകോര്‍ക്കുന്നു. കേരളത്തിലുണ്ടായ അതിശക്തമായ പേമാരിയിലും വെളളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും ഏകദേശം 300 ഓളം ജീവനുകളാണ് നഷ്ടമായതായത്. കൂടാതെ കേരളത്തിനുണ്ടായ നാശനഷ്ടങ്ങളും കണക്കിലെടുത്താണ് കേരളത്തിന് സഹായഹസ്തവുമായി ഫെയ്‌സ്ബുക്ക് രംഗത്തെത്തുന്നത്.

പ്രളയകേരളിത്തിനൊപ്പം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫെയ്‌സ്ബുക്കുമുണ്ട്. ആളുകളെ കണ്ടെത്തുന്നതിനായി ലൈവ്, പേജ്, ഫണ്ട് രൂപീകരണം തുടങ്ങീ പല കാര്യങ്ങളിലും ഫെയ്‌സ്ബുക്ക് ഒപ്പമുണ്ടായിരുന്നുവെന്ന് ഫെയ്‌സ്ബുക്ക് വക്താവിനെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഞങ്ങളുടെ ആഗോള കമ്യൂണിറ്റിയുടെ സംഭവാനായ ചെറിയൊരു കാര്യമാണ് ഗൂഞ്ച് ഫണ്ടിലേയ്ക്ക് നല്‍കുന്ന 250,000 ഡോളറെന്നും വക്താവ് വ്യക്തമാക്കി. 250,000 ഡോളറാണ് പ്രളയകേരളത്തിനായി ഫെയ്‌സ്ബുക്ക് നല്‍കുന്നത്. അതായത് ഏകദേശം 1.75 കോടി രൂപയോളം വരും. കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഗൂഞ്ച് എന്ന സംഘടന വഴിയായിരിക്കും ഫെയ്‌സ്ബുക്ക് ഈ തുക നല്‍കുകയെന്നും അറിയിച്ചിട്ടുണ്ട്.

ഫെയ്‌സ്ബുക്കിലൂടെ നിരവധിപേര്‍ ലൈവ് വീഡിയോയും പേജുകളും ഗ്രൂപ്പുകളും ആരംഭിച്ച് പ്രളയ ബാധിതരെ സഹായിക്കാന്‍ ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. പ്രളയബാധിതര്‍ക്ക് സഹായമെത്തിക്കാനും ഗതാഗത, മെഡിക്കല്‍ സൗകര്യങ്ങളെത്തിക്കാനും ഉള്‍പ്പടെ ഈ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചു. രക്ഷപ്പെടുത്തേണ്ടവരുടെ വിവരങ്ങള്‍ ശേഖരിച്ച് രക്ഷാപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും അറിയിക്കുകയും ചെയ്തു. ഡോക്ടര്‍മാര്‍ ആവശ്യമായ ആരോഗ്യപരമായ കാര്യങ്ങള്‍ പ്രളയബാധിതര്‍ക്ക് ഇതുവഴി നല്‍കി. ഓഗസ്റ്റ് ഒമ്പതിന് ഫെയ്‌സ്ബുക്ക് കമ്മ്യൂണിറ്റി സേഫ്റ്റി ചെക്ക് എന്ന ഫീച്ചറും ആക്ടിവേറ്റ് ചെയ്തു. ഇതുവഴി ആളുകള്‍ സുരക്ഷിതരാണെന്ന് മറ്റുളളവരെ അറിയിക്കുന്നതിനും സാധിച്ചു. ഫെയ്‌സ്ബുക്കിലെ ഹെല്‍പ്പ് ആന്‍ഡ് ക്രൈസിസ് ഡൊണേറ്റ് ബട്ടണില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നും 1,300 പോസ്റ്റുകളെങ്കിലും ഉണ്ടായി. സഹായം ആവശ്യപ്പെടുന്ന പോസ്റ്റുകള്‍ക്ക് പുറമെ ഭക്ഷണം, വെളളം, ഷെല്‍റ്റര്‍, ഗതാഗതം, വോളന്റിയര്‍ സേവനം എന്നിവ വാഗ്ദാനം ചെയ്യുന്നുമുണ്ടായിരുന്നു. ഏകദേശം 500ഓളം പേര്‍ ക്രൈസിസ് ഡൊണേറ്റ് ബട്ടണ്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

പ്രളയത്തില്‍ പെട്ടവര്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരുന്നു. 1,200 ലേറെ പേര്‍ ഫെയ്‌സ്ബുക്ക് കമ്മ്യൂണിറ്റി ഹെല്‍പ്പ് ഉപയോഗിച്ച് സഹായം തേടി. ഭക്ഷണം, വെളളം, ഗതാഗതം, താമസ സൗകര്യം എന്നിവ ഉള്‍പ്പെടയുളള സഹായമാണ് ഇതുവഴി തേടിയത്. ഫെയ്‌സ്ബുക്കിലെ ദുരന്തനിവാരണ മാപ്പ് നാഷണല്‍ ദുരന്ത നിവാരണ മാനേജ്‌മെന്റ് അതോറിറ്റിക്ക് (എന്‍ഡിഎംഎ) ഉചിതമായ എന്‍ജിഒകളെ കണ്ടെത്താനും രക്ഷാപ്രവര്‍ത്തനത്തിനും മറ്റ് സപ്പോര്‍ട്ടിങ് സംവിധാനങ്ങള്‍ക്കും അവരെ കൂടെ ചലിപ്പിക്കാനും സാധിച്ചു.


ഇതിലെ മാപ്പുകള്‍ വഴി ജനങ്ങളുടെ ചലനങ്ങളെയും പ്രളയബാധിത പ്രദേശങ്ങളെയും സുരക്ഷിത ഇടങ്ങളെയും വേര്‍തിരിച്ച് കാണാനും ട്രാക്ക് ചെയ്യാനും സാധിച്ചു. ഇത് പ്രദേശങ്ങള്‍ കണ്ടെത്താനും രക്ഷാപ്രവര്‍ത്തനങ്ങളും മറ്റും റിലീഫും നടത്താനും സര്‍ക്കാരിനും സഹായകമായി.

Facebook donates to Kerala flood

More in Malayalam Breaking News

Trending