Connect with us

ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം; ഷൂട്ടിംഗ് നിഷേധിച്ച് സര്‍ക്കാര്‍, അജിത്ത് ചിത്രം പാതിവഴിയില്‍

News

ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം; ഷൂട്ടിംഗ് നിഷേധിച്ച് സര്‍ക്കാര്‍, അജിത്ത് ചിത്രം പാതിവഴിയില്‍

ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം; ഷൂട്ടിംഗ് നിഷേധിച്ച് സര്‍ക്കാര്‍, അജിത്ത് ചിത്രം പാതിവഴിയില്‍

മഗിഴ് തിരുമേനി സംവിധാനം ചെയ്ത് തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത്ത് നായകനായെത്തുന്ന ‘വിടാമുയര്‍ച്ചി’യുടെ ചിത്രീകരണം നിര്‍ത്തിവെച്ച് അണിയറപ്രവര്‍ത്തകര്‍. ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചത്.

കഴിഞ്ഞമാസമായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. പശ്ചിമേഷ്യന്‍ അതിര്‍ത്തി രാജ്യമായ അസര്‍ബൈജാനിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. യുദ്ധത്തെ തുടര്‍ന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും അവസ്ഥകള്‍ മോശമാകുന്ന സാഹചര്യം വരുമെന്ന് കണക്കിലെടുത്ത് സിനിമ ചിത്രീകരണത്തിനുള്ള അനുമതി സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

യുദ്ധത്തില്‍ എന്തെങ്കിലും അന്തിമ തീരുമാനം ഉണ്ടാവുന്നതുവരെ ചിത്രീകരണം സാധ്യമല്ല. അതുകൊണ്ട് തന്നെ ചിത്രത്തിന് വേണ്ടി മറ്റൊരു ലൊക്കേഷന്‍ കണ്ടുപിടിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.

ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌ക്കരനാണ് വിടാമുയര്‍ച്ചി നിര്‍മ്മിക്കുന്നത്. തൃഷയാണ് ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുന്നത്. വിഘ്‌നേശ് ശിവനയായിരുന്നു ആദ്യ ഘട്ടത്തില്‍ ചിത്രം സംവിധാനം ചെയ്യനായിരുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top