Connect with us

ജോലി ഉപേക്ഷിച്ചു “ജോസഫ് “ സിനിമയുടെ പാട്ടെഴുതാൻ പോയി …വീട് പട്ടിണയായി മകൾക്കു ബിസ്ക്കറ്റ് വാങ്ങാൻ പോലും കാശില്ല ! ജോജുവിന്റെ ജോസഫ് സിനിമയുടെ ഗാനരചിയിതാവിന്റെ ഫേസ്ബുക് പോസ്റ്റ് !!!

Malayalam Breaking News

ജോലി ഉപേക്ഷിച്ചു “ജോസഫ് “ സിനിമയുടെ പാട്ടെഴുതാൻ പോയി …വീട് പട്ടിണയായി മകൾക്കു ബിസ്ക്കറ്റ് വാങ്ങാൻ പോലും കാശില്ല ! ജോജുവിന്റെ ജോസഫ് സിനിമയുടെ ഗാനരചിയിതാവിന്റെ ഫേസ്ബുക് പോസ്റ്റ് !!!

ജോലി ഉപേക്ഷിച്ചു “ജോസഫ് “ സിനിമയുടെ പാട്ടെഴുതാൻ പോയി …വീട് പട്ടിണയായി മകൾക്കു ബിസ്ക്കറ്റ് വാങ്ങാൻ പോലും കാശില്ല ! ജോജുവിന്റെ ജോസഫ് സിനിമയുടെ ഗാനരചിയിതാവിന്റെ ഫേസ്ബുക് പോസ്റ്റ് !!!

ജോലി ഉപേക്ഷിച്ചു “ജോസഫ് “ സിനിമയുടെ പാട്ടെഴുതാൻ പോയി …വീട് പട്ടിണയായി മകൾക്കു ബിസ്ക്കറ്റ് വാങ്ങാൻ പോലും കാശില്ല ! ജോജുവിന്റെ ‘ജോസഫ്’ സിനിമയുടെ ഗാനരചിയിതാവിന്റെ ഫേസ്ബുക് പോസ്റ്റ് !!!

നടൻ ജോജു ജോർജിന്റെ പുതിയ ചിത്രമാണ് ജോസഫ്. നായകനായി ജോജു അരങ്ങേറുന്ന ചിത്രത്തിലെ ഗാനം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു . എന്നാൽ ആ ഗാനത്തിന് പിന്നിൽ കഷ്ടപ്പാടിന്റെയും വിശപ്പിന്റെയും ഒരു സമയമുണ്ടായിരുന്നെന്നു പറയുകയാണ് അതെഴുതിയ അജീഷ് ദാസൻ. ഹൃദയ ഭേദകമായ കുറിപ്പ് അജീഷ് ഫേസ്ബുക്കിൽ പങ്കു വച്ചു.

അജീഷ് ദാസന്റെ കുറിപ്പിന്റെ പൂര്‍ണരൂപം,

ജോജു ചേട്ടന് എല്ലാ നന്മകളും നേരുന്നു. ഈ പാട്ടെഴുതാന്‍ എന്നെ നിയോഗിച്ചതിന്. ഞാനല്ലാതെ ആരെഴുതിയാലും ഈ പാട്ട് ഹിറ്റാകുമായിരുന്നു. അത്രയ്ക്ക് ഫീല്‍ ഉണ്ടായിരുന്നു രഞ്ജിന്റെ ട്യൂണിന്.. ബ്ലാങ്ക് ആയ അവസ്ഥയില്‍ നിന്നാണ് ഞാന്‍ എഴുതുന്നത്..

ആ രാത്രി… ഒന്നും എഴുതാന്‍ പറ്റുന്നില്ല.. ട്യൂണ്‍ കേട്ടു കൊണ്ടേ ഇരുന്നു.. ജോജു ചേട്ടന്റെ വാക്കുകള്‍ മനസ്സിലുണ്ട്. പാട്ടിന്റെ സന്ദര്‍ഭം മനസ്സിലുണ്ട്… പക്ഷെ വരികള്‍ ഇല്ല… ആകെ ബ്ലാങ്ക്… ഒരു കാര്യം എനിക്കറിയാം. ഇതൊരു പിടിവള്ളിയാണ്. പൂമരം സിനിമക്ക് ശേഷം പാട്ടെഴുത്തുകാരനാവാന്‍ വേണ്ടി, ഉണ്ടായിരുന്ന ഒരു ജോലി കളഞ്ഞ് എന്റെ സ്വപ്നങ്ങള്‍ക്കു പിന്നെ പിന്നാലെ നടക്കുമ്പോള്‍ വീട് പട്ടിണി ആയ കാര്യം ഞാന്‍ മറന്നു…

ഒരു ദിവസം ഭാര്യ പറഞ്ഞു.. ഒന്നും കഴിക്കാനില്ല…. അരിയും സാധനങ്ങളുമൊക്കെ തീര്‍ന്നു… എന്റെ കയ്യില്‍ ഒരു രൂപ പോലുമില്ല എടുക്കാന്‍. രണ്ടര വയസ്സുള്ള എന്റെ മകള്‍ക്ക് ഒരു കൂട് ബിസ്‌കറ്റ് പോലും വാങ്ങിയിട്ട് ദിവസങ്ങളായി. ഭാര്യ പറഞ്ഞു’ആരോടും പറയണ്ട. രണ്ടു മൂന്നു ചെമ്പ് പത്രങ്ങള്‍ ഉണ്ട്. അതു കൊണ്ടുപോയി വില്‍ക്കാം. ‘എനിക്ക് സങ്കടം വരുന്നുണ്ട്. ജീവിതത്തില്‍ ഇതേവരെ ഒരു സന്തോഷവും അവള്‍ക്ക് ഞാന്‍ കൊടുത്തിട്ടില്ല. എനിക്ക് സങ്കടം വന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞു. എന്നെ കെട്ടിയതു കൊണ്ടാണല്ലോ അവള്‍ക്കീ ഗതി വന്നത്.. ഞാന്‍ അടുത്തുള്ള പഴയ പാത്രങ്ങള്‍ ഒക്കെ എടുക്കുന്ന ആക്രി കടയില്‍ ചെന്നു. അപ്പോള്‍ അയാള്‍ പറഞ്ഞു നിങ്ങളെ ഒരു പരിചയവും ഇല്ല. ഈ പാത്രങ്ങള്‍ എടുക്കാന്‍ ബുദ്ധിമുട്ടുണ്ട് ഈ പാത്രങ്ങള്‍ ഞാന്‍ എവിടെ നിന്നെങ്കിലും മോഷ്ടിച്ചതാണോ എന്ന് അയാള്‍ പേടിച്ചു. ഉറപ്പിനു വേണ്ടി ഞാന്‍ പറഞ്ഞു എന്റെ ഭാര്യയുമായി ഞാന്‍ വരാം.. അങ്ങനെ സൈക്കിളില്‍ എന്റെ രണ്ടര വയസ്സുള്ള മകളെ മുന്‍ സീറ്റിലിരുത്തി എന്റെ മീനുവിനെ പിന്നില്‍ ഇരുത്തി അവളുടെ മടിയില്‍ അവള്‍ക്കു കിട്ടിയ ചെമ്പ് പാത്രങ്ങളുമായി ഞങ്ങള്‍ പോയി. അന്നു കിട്ടിയ കുറച്ചു പൈസ കൊണ്ടാണ് ഞാന്‍ പോയി ഞങ്ങള്‍ക്ക് കഴിക്കാനുള്ള അരിയും സാധനങ്ങളും വാങ്ങിയത്..

ഞാന്‍ ഇപ്പോള്‍ ഇതോര്‍ക്കാന്‍ കാരണം… പൂമുത്തോളെ എന്ന പാട്ട് എഴുതുതാന്‍ ഇരിക്കുമ്പോള്‍ ഒരു വാക്കു പോലും വരുന്നില്ല… പക്ഷെ ഓര്‍മ്മകള്‍ കുത്തിയൊലിച്ചു വരാന്‍തുടങ്ങി..എന്റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി.. ഞാന്‍ എന്റെ മീനുവിനെ ഓര്‍ത്തു… ഭാഗ്യഹീനനായ ഒരച്ഛന്റെ മകളായി പിറക്കാന്‍ ഇടവന്ന എന്റെ മകളെ ഓര്‍ത്തു… പിന്നെ വാക്കുകള്‍ വരികളായി പേനയുടെ കണ്ണീര്‍ തുമ്പിലൂടെ ആദ്യത്തെ വരിയായി.

ajeesh dasan about joseph movie experiences

More in Malayalam Breaking News

Trending

Recent

To Top