Connect with us

മലയാളത്തിന്റെ ‘ടൈറ്റാനിക്’ അണിയറയിൽ ഒരുങ്ങുന്നു !! നായകനാകുന്നത് നിവിൻ പോളി, സംവിധാനം റോഷൻ ആൻഡ്രൂസ്… ബജറ്റ് 100 കോടി കടക്കുമെന്ന് റിപ്പോർട്ട്….

Malayalam Breaking News

മലയാളത്തിന്റെ ‘ടൈറ്റാനിക്’ അണിയറയിൽ ഒരുങ്ങുന്നു !! നായകനാകുന്നത് നിവിൻ പോളി, സംവിധാനം റോഷൻ ആൻഡ്രൂസ്… ബജറ്റ് 100 കോടി കടക്കുമെന്ന് റിപ്പോർട്ട്….

മലയാളത്തിന്റെ ‘ടൈറ്റാനിക്’ അണിയറയിൽ ഒരുങ്ങുന്നു !! നായകനാകുന്നത് നിവിൻ പോളി, സംവിധാനം റോഷൻ ആൻഡ്രൂസ്… ബജറ്റ് 100 കോടി കടക്കുമെന്ന് റിപ്പോർട്ട്….

മലയാളത്തിന്റെ ‘ടൈറ്റാനിക്’ അണിയറയിൽ ഒരുങ്ങുന്നു !! നായകനാകുന്നത് നിവിൻ പോളി, സംവിധാനം റോഷൻ ആൻഡ്രൂസ്… ബജറ്റ് 100 കോടി കടക്കുമെന്ന് റിപ്പോർട്ട്….

45 കോടി രൂപ മുടക്കിൽ നിർമ്മിച്ച് വലിയ റിലീസായി തിയറ്ററുകളില്‍ എത്തിച്ച്‌ നേട്ടം കൊയ്‌ത കായംകുളം കൊച്ചുണ്ണിക്ക് പിന്നാലെ റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നു. പുതിയ ചിത്രം പൈറേറ്റ്‌സ് ഓഫ് ഡീഗോ ഗാര്‍സിയയുടെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. വരുന്ന റിപ്പോർട്ടുകൾ പ്രകാരം മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായി ഇത് മാറുമെന്നാണ് പറയപ്പെടുന്നത്.

ഒരു സർവൈവൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം കേരളത്തില്‍ മുൻപ് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. ആ സംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ ജീവിതങ്ങളില്‍ നിന്ന് സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. മല്‍സ്യത്തൊഴിലാളികളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. പ്രളയമല്ല വിഷയമാക്കുന്നതെന്ന് റോഷൻ ആൻഡ്രുസ് എടുത്ത് പറയുകയുണ്ടായി.

റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യ തിരക്കഥ ആയിരിക്കും ഇത്. നേരത്തേ ഉണ്ണി ആറിനെ ചിത്രത്തിനായി സമീപിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും പിന്നീട സ്വയം തിരക്കഥയെഴുതാം എന്ന തീരുമാന മറോഷൻ ആൻഡ്രുസ് കൈകൊള്ളുകയായിരുന്നു. സംഭാഷണം എഴുതുന്നത് മറ്റാരെങ്കിലുമായിരിക്കും.

ആഴക്കടലിലായിരിക്കും ചിത്രത്തിന്റെ ഏറെ രംഗങ്ങളും ചിത്രീകരിക്കുക. ഇതിനായി ഒരു ഇന്റര്‍നാഷണല്‍ ക്രൂവിനെ നിയോഗിക്കും.കടല്‍ പശ്ചാത്തലമാക്കി തയാറാക്കുന്ന ചിത്രത്തില്‍ വിദേശത്തു നിന്നുള്ള നിരവധി സാങ്കേതിക പ്രവര്‍ത്തകരും പങ്കാളികളാകും. നിവിൻ പൊളി നായകനാകുന്ന ചിത്രത്തിന് വേണ്ടി നൂറു കോടിയിലധികം മുടക്കാൻ ഇപ്പോൾ നിർമ്മാതാക്കൾക്ക് മടിയില്ല. കൊച്ചുണ്ണി കൂടി ഹിറ്റായതോടെ നിവിന്റെ മാർക്കറ്റ് വീണ്ടും ഉയർന്നിരിക്കുകയാണ്.

പെൺവാണിഭത്തിന് പിടിയിലായ വിവാദ നടി ശ്വേത രഹസ്യവിവാഹത്തിന് ഒരുങ്ങുന്നു !!

അനാശാസ്യത്തിനു അറസ്റ്റ് ചെയ്യപ്പെട്ട വാര്‍ത്തകളിലൂടെ വിവാദത്തില്‍പ്പെട്ട നടി ശ്വേത ബസു വീണ്ടും അഭിനയരംഗത്ത് സജീവമായി തുടങ്ങിയിരുന്നു. ഇപ്പോഴിതാ താരം രഹസ്യ വിവാഹത്തിന് ഒരുങ്ങുന്നുവെന്ന വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മുൻപ് സിനിമയിൽ സജീവമായിരുന്ന ശ്വേത ഇപ്പോൾ ടെലിവിഷന്‍ ആരാധകരുടെ ഇഷ്ടതാരമായി മാറിയിരിക്കുകയാണ്.

സീരിയലുകളിലാണ് ശ്വേത ഇപ്പോൾ സജീവം. പെൺവാണിഭത്തിന് അറസ്റ്റ് ചെയ്യപ്പെട്ടതോടെ പല സിനിമകളും താരത്തിന് നഷ്ടമായിരുന്നു. എന്നാൽ സിനിമയിൽ നിന്ന് അധികം വിളികൾ വരാതായതോടെ തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായെന്നും അത് കാരണമാണ് താൻ ശരീരം വിൽക്കാൻ തുനിഞ്ഞെതെന്നും ശ്വേത പറഞ്ഞിരുന്നു.

ഒരു പ്രമുഖ മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട്‌ പ്രകാരം നടി തന്റെ കാമുകനും സിനിമാ പ്രവര്‍ത്തകനുമായ രോഹിത് മിറ്റലുമായി വിവാഹത്തിനൊരുങ്ങുകയാണത്രെ. രഹസ്യമായി വിവാഹം കഴിക്കാനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള സ്വകാര്യ ചടങ്ങിലാകും കല്യാണം എന്നറിയുന്നു. കഴിഞ്ഞ നാലുവര്‍ഷത്തിലധികമായി ഇരുവരും അടുപ്പത്തിലാണ്. രോഹിതുമായുള്ള ബന്ധത്തെക്കുറിച്ച് നടി ഒരു അഭിമുഖത്തില്‍ തുറന്നു സമ്മതിച്ചിരുന്നു.

More in Malayalam Breaking News

Trending

Recent

To Top