ടീസര്‍ കാണുമ്പോള്‍ ഞാനൊരു കൊച്ചുകുട്ടിയെപ്പോലെയായി, ഇതുപോലൊരു സാങ്കേതിക വിദ്യ ഇന്ത്യയില്‍ തന്നെ ആദ്യം; ആദിപുരുഷ് ടീസര്‍ 3 ഡിയില്‍ കണ്ടതിന് ശേഷം പ്രഭാസ്
ടീസര്‍ കാണുമ്പോള്‍ ഞാനൊരു കൊച്ചുകുട്ടിയെപ്പോലെയായി, ഇതുപോലൊരു സാങ്കേതിക വിദ്യ ഇന്ത്യയില്‍ തന്നെ ആദ്യം; ആദിപുരുഷ് ടീസര്‍ 3 ഡിയില്‍ കണ്ടതിന് ശേഷം പ്രഭാസ്
ടീസര്‍ കാണുമ്പോള്‍ ഞാനൊരു കൊച്ചുകുട്ടിയെപ്പോലെയായി, ഇതുപോലൊരു സാങ്കേതിക വിദ്യ ഇന്ത്യയില്‍ തന്നെ ആദ്യം; ആദിപുരുഷ് ടീസര്‍ 3 ഡിയില്‍ കണ്ടതിന് ശേഷം പ്രഭാസ്
ബാഹുബലി താരം പ്രഭാസിന്റെ പുത്തന്‍ ചിത്രം ആദിപുരുഷിന്റെ ടീസര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിച്ച് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. പ്രഭാസും ഓം റൗട്ടും ഹൈദരാബാദിലെ എഎംബി സിനിമാസില്‍ വെച്ച് നടന്ന പ്രദര്‍ശനത്തില്‍ പങ്കെടുത്തിരുന്നു. 3 ഡിയില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ 3 ഡിയില്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിക്കുകയായിരുന്നു.
‘ഇതാദ്യമായാണ് സിനിമയുടെ 3ഡി പതിപ്പ് കാണുന്നത്. ടീസര്‍ കാണുമ്പോള്‍ ഞാനൊരു കൊച്ചുകുട്ടിയെപ്പോലെയായി. അതിഗംഭീരമായ അനുഭവം. മൃഗങ്ങളും മറ്റും നമ്മുടെ അരികിലേക്ക് വരുന്ന പോലെ. ഇതുപോലൊരു സാങ്കേതിക വിദ്യ ഇന്ത്യയില്‍ തന്നെ ആദ്യമായാണ്. ഈ സിനിമ തിയേറ്ററിന് വേണ്ടി ഒരുക്കിയതാണ് പ്രഭാസ് പറഞ്ഞു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നത്. തുടര്‍ന്ന് കടുത്ത വിമര്‍ശനമാണ് അണിയറപ്രവര്‍ത്തകര്‍ക്കെതിരേ ഉയര്‍ന്നത്. നിലവാരമില്ലാത്ത വിഎഫ്എക്സ് ആണെന്നും കാര്‍ട്ടൂണ്‍ കാണുന്നത് പോലെ തോന്നുന്നുവെന്നതുമായിരുന്നു ഏറ്റവും പ്രധാന വിമര്‍ശനം. രാവണനെയും ഹനുമാനെയും അവതരിപ്പിച്ചിരിക്കുന്നത് വാസ്തവ വിരുദ്ധമായിട്ടാണെന്നും സിനിമ ബഹിഷ്കരിക്കണമെന്നുമാണ് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നത്.
പ്രഭാസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന് 500 കോടി രൂപയാണ് മുതല്‍മുടക്ക്. പ്രഭാസ് രാമനെ അവതരിപ്പിക്കുമ്പോള്‍ സെയ്ഫ് അലിഖാന് രാവണനായി വേഷമിടുന്നു. കൃതി സനോണ്‍ ആണ് ചിത്രത്തില്‍ നായിക. 2023 ജനുവരി 12നാണ് ചിത്രത്തിന്റെ റിലീസ്. ഹിന്ദിക്കും തെലുങ്കിനും പുറമേ തമിഴ്, മലയാളം, കന്നഡ ഭാഷകളിലും മൊഴിമാറ്റിയെത്തും.
മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കി, തന്റെ...
വിവാദപ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള സംവിധായകനാണ് ശാന്തിവിള ദിനേശ്. അദ്ദേഹത്തിന്റെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് പലപ്പോഴും അഭിപ്രായ പ്രകടനങ്ങള്‍ നടത്താറുള്ളത്. അവയെല്ലാം...
പ്രശസ്ത നടനും എംപിയുമായിരുന്ന ഇന്നസെന്റിനെ ആശുപതിയിൽ പ്രവേശിപ്പിച്ചെന്നുള്ള വാർത്ത ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ആരോഗ്യ നില ഇങ്ങനെയാണ്...