Connect with us

സാധാരണക്കാരുടെ ജീവിതത്തിലും എത്ര ഡിവോഴ്‌സ് നടക്കുന്നുണ്ട്. താരങ്ങളെ പറ്റിയായത് കൊണ്ട് മാത്രമാണ് അതിന് പ്രധാന്യം കിട്ടുന്നത്; വൈറലായി നടി രമാ ദേവിയുടെ വാക്കുകള്‍

Malayalam

സാധാരണക്കാരുടെ ജീവിതത്തിലും എത്ര ഡിവോഴ്‌സ് നടക്കുന്നുണ്ട്. താരങ്ങളെ പറ്റിയായത് കൊണ്ട് മാത്രമാണ് അതിന് പ്രധാന്യം കിട്ടുന്നത്; വൈറലായി നടി രമാ ദേവിയുടെ വാക്കുകള്‍

സാധാരണക്കാരുടെ ജീവിതത്തിലും എത്ര ഡിവോഴ്‌സ് നടക്കുന്നുണ്ട്. താരങ്ങളെ പറ്റിയായത് കൊണ്ട് മാത്രമാണ് അതിന് പ്രധാന്യം കിട്ടുന്നത്; വൈറലായി നടി രമാ ദേവിയുടെ വാക്കുകള്‍

ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത ഏറെ ദുഃഖത്തോടെയാണ് മലയാളികള്‍ സ്വീകരിച്ചത്. വിവാഹത്തോടെ മഞ്ജു വാര്യര്‍ സിനിമയോടും അഭിനയത്തോടും വിടപറഞ്ഞ് കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. പ്രണയിച്ച് വിവാഹിതരായ ഇരുവരും പതിന്നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വേര്‍പിരിഞ്ഞത്.

മഞ്ജുവുമായുള്ള വിവാഹമോചന ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. മഞ്ജു വാര്യര്‍ ഭാര്യയായിരിക്കെ ദിലീപും കാവ്യ മാധവനും തമ്മില്‍ അടുപ്പത്തിലാണെന്ന കഥ പ്രചരിച്ചിരുന്നു. എന്നും ഇക്കാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കാനാണ് താരങ്ങള്‍ ശ്രമിച്ചത്. പിന്നീട് മഞ്ജുവുമായി വേര്‍പിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ വിവാഹ ശേഷം സിനിമകളില്‍ നിന്നെല്ലാം അകന്ന് നില്‍ക്കുന്ന കാവ്യ പൊതുവേദികളില്‍ ദിലീപിനൊപ്പം എത്താറുണ്ട്.

ഇപ്പോഴിതാ ഇവരുടെ വിവാഹത്തെ കുറിച്ച് നടി രമാദേവി മുമ്പ് പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. മഞ്ജു ദിലീപിനെ വിവാഹം ചെയ്യുന്ന സമയത്ത് അവള്‍ എന്നെ വിളിച്ചിരുന്നുവെന്ന് പറഞ്ഞാണ് നടി സംസാരിക്കുന്നത്.

‘രമ ചേച്ചി ഞാന്‍ മഞ്ജുവാണ്, ഒരു വിശേഷമുണ്ട്. അത് പറയാന്‍ വിളിച്ചതാണ്. എന്റെ വിവാഹം കഴിഞ്ഞുവെന്നാണ് അവള്‍ പറഞ്ഞത്’. ഞാനത് കേട്ട് ഞെട്ടി. ആരാ വിവാഹം കഴിച്ചതെന്ന ചോദ്യത്തിന് ‘ഞാന്‍ ദിലീപേട്ടനെ വിവാഹം കഴിച്ചു. അതിന്റെ റിസപ്ഷന്‍ ഇന്ന് വൈകുന്നേരമുണ്ടെന്നും വരണമെന്നും പറഞ്ഞു’. അന്ന് ഞാന്‍ കുടുംബസമേതം അവരുടെ വിവാഹത്തിന് പോയിരുന്നുവെന്നാണ് രമ പറയുന്നത്.

എന്നാല്‍ ദിലീപും മഞ്ജുവും പിന്നീട് വേര്‍പിരിഞ്ഞു. നടിമാരുടെ ജീവിതത്തില്‍ മാത്രമല്ലല്ലോ വിവാഹമോചനം നടക്കുന്നത്. നടിമാരുടെ ആയത് കൊണ്ട് അതിന് പബ്ലിസിറ്റി കിട്ടി. സാധാരണക്കാരുടെ ജീവിതത്തിലും എത്ര ഡിവോഴ്‌സ് നടക്കുന്നുണ്ട്. താരങ്ങളെ പറ്റിയായത് കൊണ്ട് മാത്രമാണ് അതിന് പ്രധാന്യം കിട്ടുന്നത്. ഏത് മേഖല എടുത്ത് നോക്കിയാലും അങ്ങനെയുണ്ട്. നടിയായത് കൊണ്ട് എല്ലാവരും അത് പറഞ്ഞ് നടക്കുകയാണെന്നും നടി രമ വ്യക്തമാക്കുന്നു.

അതേ സമയം രമയുടെ വാക്കുകള്‍ സത്യമാണെന്ന് പറയുകയാണ് ആരാധകരും. ഡിവോഴ്‌സ് ആയ ആദ്യത്തെ കപ്പിള്‍ ഇവരല്ല. എന്നാലും കല്ലെറിയാന്‍ നോക്കി നില്‍ക്കുന്ന കുറെ ആളുകള്‍ ഉണ്ട് സോഷ്യല്‍ മീഡിയയില്‍. ഇന്ന് ഇപ്പോള്‍ സാധാ കുടുംബത്ത് വരെ ഡിവോഴ്‌സ് കൂടി വരുന്നു. എന്നാലും അന്യന്റെ കാര്യം വരുമ്പോള്‍ പരിഹരിക്കാന്‍ കുറെ എണ്ണം ഉണ്ടാകും. സിനിമയില്‍ 10 പേരെ എടുത്താല്‍ 8 പേരും ഡിവേഴ്‌സ് ആണ്.

എന്നാല്‍ മറ്റു ഫീല്‍ഡില്‍ ഇത്രയും ഡിവോഴ്‌സ് റേറ്റ് ഇല്ലെന്നും ചിലര്‍ ചൂണ്ടി കാണിക്കുന്നു. ഒളിച്ചോടി കല്യാണം കഴിച്ചവര്‍ എപ്പോഴായാലും അതിന്റെ ഫലം അനുഭവിക്കാറുണ്ട്. വീട്ടുകാരുടെ പ്രാക്കിന്റെ ഫലം പിന്നീട് അവര്‍ ക്ഷമിച്ചാലും ഉണ്ടാകും എന്നാണ് ഇന്നോളം കണ്ടിട്ടുള്ളത്. ഒന്നോ രണ്ടോ വര്‍ഷം അല്ല…15 വര്‍ഷം ആണ് ഒരുമിച്ചു ജീവിച്ചത്. എന്നിട്ടും തുടങ്ങിയപ്പോള്‍ മുതല്‍ കല്ല്കടിയായിരുന്നു.

തമ്മില്‍ ചേരുന്നതല്ല എന്നു മനസിലാക്കിയപ്പോള്‍ തന്നെ ഡിവോഴ്‌സ് ചെയ്യേണ്ടതായിരുന്നു. മറ്റൊന്നിനെ ഒപ്പിച്ചു വച്ചിട്ട് ചെയതത് തെറ്റ്. ഇതിപ്പോ മഞ്ജുവിന്റെ ഒരുപാട് കരിയര്‍ ചാന്‍സ് നശിപ്പിച്ചു. ആ വിവാഹം നടക്കാതിരുന്നെങ്കില്‍ മഞ്ജുവിന്റെ ഒരുപാട് നല്ല സിനിമകള്‍ നമുക്ക് കാണാമായിരുന്നു. മഞ്ജു ദിലീപിന്റെ ജീവിതത്തിലേക്ക് വന്നപ്പോഴും ദിലീപിന് വേറെ ഒരു ഭാര്യ ഉണ്ടായിരുന്നു. അവര്‍ അന്ന് അനുഭവിച്ച വേദനയാവും ഇന്ന് മഞ്ജു അനുഭവിക്കുന്നത്.

ഇത് മഞ്ജു ആയതുകൊണ്ട് ഇത്രയും പ്രശ്‌നം. ഇതു പോലെ എത്ര പേര്, ദിലീപിന്റെ ആദ്യ ഭാര്യ അതുപോലെ തന്നെ അല്ലെ? എന്നാണ് ഒരാള്‍ ചോദിക്കുന്നത്. എന്നാല്‍ ദിലീപ് നേരത്തെ വിവാഹിതനായിരുന്നോ എന്ന ചോദ്യവും ഉയര്‍ന്ന് വന്നു. ശരിയാണ് ദിലീപ് സിനിമയില്‍ വരുന്നതിനു മുന്നേ അദ്ദേഹത്തിന്റെ അമ്മാവന്റെ മോളെ കെട്ടിയിരുന്നു, സിനിമയില്‍ വന്ന് പേരും പ്രശസ്തിയും ആയപ്പോള്‍ ആ പാവത്തിനെ കളഞ്ഞ് മഞ്ജുനെ കെട്ടി, അന്ന് ആ കുട്ടി അനുഭവിച്ച വേദന ഒരുനാള്‍ മഞ്ജു അനുഭവിക്കേണ്ടി വരും എന്ന് വിചാരിച്ചു കാണില്ല. കര്‍മ്മ ഫലം അനുഭവിച്ചേ തീരു.

സിനിമയിലും സീരിസിലുംഭര്‍ത്താക്കന്മാരുടെ കെയറിങ് കാണുമ്പോള്‍ എല്ലാ സ്ര്തീകളും വിചാരിക്കുന്നത് ജീവിതവും ഇതുപോലെ ആയിരിക്കും എന്ന്. യഥാര്‍ത്ഥ ജീവിതം അങ്ങനെ ആയിരിക്കുകയില്ല. അതാണ് ഇവരുടെയൊക്കെ ജീവിതം തകരുന്നത്. വല്ലവന്റെയും ഭാര്യയെയും മകളെയും കെട്ടിപിടിക്കാനും എല്ലാ ആണുങ്ങളും പറയുന്ന ന്യായം മകളെപോലെയാണ്, കൊച്ചുമകളെപോലെയാണ് എന്നൊക്കെ, കിട്ടുന്ന അവസരം മുതലാക്കുന്നതാണ്… എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ഇതിനെ കുറിച്ച് വരുന്നത്.

More in Malayalam

Trending

Recent

To Top