Connect with us

കാര്യങ്ങള്‍ കൈവിടുന്നു…,ദീലീപിന്റെ ആഗ്രഹം വിഫലമാവും!; നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് റിട്ട.എസ്പി ജോര്‍ജ് ജോസഫ്

News

കാര്യങ്ങള്‍ കൈവിടുന്നു…,ദീലീപിന്റെ ആഗ്രഹം വിഫലമാവും!; നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് റിട്ട.എസ്പി ജോര്‍ജ് ജോസഫ്

കാര്യങ്ങള്‍ കൈവിടുന്നു…,ദീലീപിന്റെ ആഗ്രഹം വിഫലമാവും!; നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് റിട്ട.എസ്പി ജോര്‍ജ് ജോസഫ്

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ ജനുവരി 30 നകം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം നേരത്തെ സുപ്രീംകോടതി മുന്നോട്ട് വെച്ചെങ്കിലും പലവിധ കാരണങ്ങളാല്‍ ആ സമയംക്രമം പാലിക്കാന്‍ വിചാരണക്കോടതിക്ക് സാധിച്ചിരുന്നില്ല. മഞ്ജു വാര്യര്‍ ഉള്‍പ്പടേയുള്ളവരെ വീണ്ടും വിസ്തരിക്കുന്നതിനുള്ള തടസ്സം മാറിയതോടെ വിചാരണ ഇനിയും നീളുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാവുകയും ചെയ്യും.

മഞ്ജു വാര്യറെ മാത്രമല്ല, കാവ്യാ മാധവനേയും വിസ്തരിക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഇതെല്ലാം കൂടി പരിഗണിച്ചാണ് ആറ് മാസത്തെ കൂടി സമയം വേണമെന്ന് വിചാരണ കോടതി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ഇത്രയും സമയം എന്തായാലും വിചാരണ തീരാന്‍ വേണ്ടിവരുമെന്നാണ് റിട്ട.എസ്പി ജോര്‍ജ് ജോസഫ് അഭിപ്രായപ്പെടുന്നത്. ഫലത്തില്‍ വിചാരണ പെട്ടെന്ന് തീര്‍ക്കണമെന്നുള്ള ദീലീപിന്റെ ആഗ്രഹം വിഫലമാവുമെന്നുള്ളത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ ഇനിയും നീണ്ട് നില്‍ക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ബാലചന്ദ്രകുമാറിന്റെ വിസ്താരത്തിന്റെ ചീഫ് മാത്രമേ കഴിഞ്ഞിട്ടുള്ളു. ക്രോസ് വിസ്താരം ബാക്കി കിടപ്പുണ്ട്. ആദ്യം കൊടുത്ത കുറ്റപത്രത്തിലേതിന് പുറമെ രണ്ടാമത് കൊടുത്ത കുറ്റപത്രത്തിലെ സാക്ഷികളുടെ മൊഴി എടുത്തേ മതിയാവുകയുള്ളു. കുറ്റപത്രം കൊടുത്താലും 313 സിആര്‍പിസി പ്രകാരം അതിന്റെ തെളിവ് ക്ലോസ് ചെയ്യുന്നത് വരെ അന്വേഷിക്കാനുള്ള അധികാരം പൊലീസ് ഉദ്യോഗസ്ഥനുണ്ടെന്നും ജോര്‍ജ് ജോസഫ് പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ 173 സിആര്‍പിസി പ്രകാരം ഒരു കുറ്റപത്രം കൊടുത്ത് വിചാരണ തുടങ്ങിയാലും ആ കേസില്‍ വീണ്ടും അന്വേഷണം നടത്താനുള്ള അധികാരം പൊലീസിനുണ്ട്. അങ്ങനെ അന്വേഷണം നടത്തിയപ്പോഴാണ് ബാലചന്ദ്രകുമാറിനെപറ്റിയും അദ്ദേഹം കൊണ്ടുവന്ന തെളിവുകളെ കുറിച്ചും പൊലീസിന് കൂടുതല്‍ മനസ്സിലായതെന്നും ജോര്‍ജ് ജോസഫ് പറയുന്നു.

അതിന് ശേഷം ഉടന്‍ തന്നെ ഒരു തുടരന്വേഷണ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കോടതിക്ക് അത് അംഗീകരിക്കാതിരിക്കാന്‍ സാധിക്കില്ല. നിയമപരമായി പോലീസിനുള്ള അധികാരമാണ് തുടരന്വേഷണം നടത്തുക എന്നുള്ളത്. അത് പൂര്‍ത്തിയാക്കാന്‍ കുറച്ച് കാലതാമസം എടുത്തെങ്കിലും രണ്ടാമത്തെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. അതിന്റെ സാക്ഷികളെയാണ് ഇപ്പോള്‍ വിസ്തരിച്ചുകൊണ്ടിരിക്കുന്നത്.

വിചാരണ 31 ന് അകം തീര്‍ക്കണമെന്ന ഒരു നിര്‍ദേശം കോടതി വെച്ചിരുന്നു. എന്നാല്‍ ബാലചന്ദ്രകുമാറിന്റെ വിസ്താരത്തിന്റെ ചീഫ് മാത്രമേ കഴിഞ്ഞിട്ടുള്ളു. ഇനി ക്രോസ് ബാക്കി നില്‍ക്കുന്നുണ്ട്. കോടതിക്ക് അത് മനസ്സിലായി. അതുകൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസത്തെ സമയമെങ്കിലും വേണ്ടിവരുമെന്ന് വിചാരണ കോടതി സുപ്രീംകോടതിയില്‍ പറഞ്ഞിരിക്കുന്നത്.

ഇനി പ്രധാനപ്പെട്ട ഏതാനും സാക്ഷികളെ വിസ്തരിക്കാനുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനെ എങ്ങനെയായാലും രണ്ടാഴ്ച് വിസ്തരിക്കും. ക്രോസ് പിന്നീട് വരും. ഇതെല്ലാം കഴിഞ്ഞാല്‍ കേസിന്റെ ആര്‍ഗ്യുമെന്റ്‌റും ഉണ്ടാവും. ബാലചന്ദ്രകുമാറിന് ശാരീരികമായ ചില പ്രശ്‌നങ്ങളുണ്ട്. ഡയാലിസിസ് ആരംഭിച്ചിട്ടുണ്ട്. അതിലൂടെ അദ്ദേഹം രോഗമുക്തനാവുമെന്നാണ് വിചാരിക്കുന്നത്. ഇതിനിടയിലാണ് മറ്റ് സാക്ഷികളുടെ വിചാരണ ആരംഭിച്ചത്.

ആരോഗ്യ സ്ഥിതി അനുവദിക്കാത്തതിനാല്‍ തിരുവനന്തപുരം വന്ന് ബാലചന്ദ്രകുമാറിനെ വിസ്തരിക്കാനുള്ള അവസരം കൊടുക്കണം. എങ്ങനെ വന്നാലും വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം വേണ്ടി വരും. പള്‍സര്‍ സുനി ജയിലിലായിട്ട് ആറ് വര്‍ഷത്തോളം കഴിഞ്ഞു. ഈ കേസിലെ പ്രാഥമിക ശിക്ഷ ഏഴ് വര്‍ഷമാണെങ്കില്‍ അതിന് അടുത്തുള്ള കാലയളവ് ആറ് വര്‍ഷമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

പിന്മാറണമെന്ന ചിന്തിക്കുന്നേയില്ല എന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്. കുറച്ചൂകൂടി നന്നായി കാര്യങ്ങള്‍ പുറത്തുപറയണം എന്നാണ് തോന്നുന്നത്. വീഡിയോ കോണ്‍ഫറന്‍സ് അല്ലാതെ വിധി വരട്ടെ എന്നാണ് താല്‍പ്പര്യം. ജഡ്ജിയോട് നേരിട്ട് പറയാന്‍ ഒരുപാടുണ്ട്. ആരെങ്കിലും അനുനയിപ്പിക്കാന്‍ വന്നോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഉത്തരം പറയില്ല. വിചാരണ കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ മറുപടി പറയുമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

കുറ്റം ചെയ്തിട്ടുള്ളവര്‍ക്ക് താനീ പറയുന്നത് കൊണ്ട് ഭയം വരുന്നുണ്ടാകും. എന്റെ രോഗത്തെ കുറിച്ചുള്ള കമന്റുകള്‍ ചിരിച്ചുതള്ളുന്നു. സത്യം തുറന്നുപറഞ്ഞ എന്റെ അവസ്ഥ ഇതാണെങ്കില്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപിന്റെ അവസ്ഥ നാളെ എന്താകും. എന്റെ മുന്നില്‍ വച്ചാണ് വീഡിയോ കണ്ടത്, പള്‍സര്‍ സുനിയെ അറിയില്ല എന്ന് പറയുന്ന വ്യക്തിയാണ് ദിലീപ്. അങ്ങനെ കള്ളം പറഞ്ഞ ആളുടെ നാളത്തെ അവസ്ഥ എന്താകും. അദ്ദേഹത്തിന് ഒന്നും വരാതിരിക്കട്ടെ എന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

ഞാന്‍ പിന്മാറില്ല. പോരാട്ടവുമില്ല. സത്യസന്ധമായി പറയാനുള്ളത് പറയും. ഞാന്‍ ജീവിതത്തില്‍ അതിജീവിതയെ കണ്ടിട്ടില്ല. ഫോണില്‍ സംസാരിച്ചിട്ടില്ല. വിളിച്ചാലും എടുക്കില്ല. ഏതെങ്കിലുമൊരാള്‍ക്ക് നീതി വാങ്ങിക്കൊടുക്കാന്‍ വന്ന വ്യക്തിയല്ല ഞാന്‍. എനിക്ക് ഒരു അപകടം വന്നപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇത് സംബന്ധിച്ച അന്വേഷണമാണ് ഇത്രയും കാര്യങ്ങള്‍ പുറംലോകം അറിയുന്നതിലേക്ക് എത്തിയതെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

More in News

Trending

Recent

To Top