Connect with us

ഭാര്യയും മക്കളും ഞെട്ടിയില്ല; റിപ്പര്‍ രവിയെ കണ്ട് ഞെട്ടിയത് ഞാനാണ്; തുറന്ന് പറഞ്ഞ് ഇന്ദ്രൻസ്

Malayalam

ഭാര്യയും മക്കളും ഞെട്ടിയില്ല; റിപ്പര്‍ രവിയെ കണ്ട് ഞെട്ടിയത് ഞാനാണ്; തുറന്ന് പറഞ്ഞ് ഇന്ദ്രൻസ്

ഭാര്യയും മക്കളും ഞെട്ടിയില്ല; റിപ്പര്‍ രവിയെ കണ്ട് ഞെട്ടിയത് ഞാനാണ്; തുറന്ന് പറഞ്ഞ് ഇന്ദ്രൻസ്

പതിറ്റാണ്ടുകളായി മലയാള സിനിമയിൽ സജീവമായ താരമാണ് നടൻ ഇന്ദ്രന്‍സ്. ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രം‌ഗത്തു നിന്ന് അഭിനയ രംഗത്ത് എത്തിയ ഇദ്ദേഹം മലയാളത്തിൽ 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. ഓരോ കഥാപാത്രങ്ങളും ജീവിച്ച് കാണിക്കുകയായിരുന്നു അദ്ദേഹം

അഞ്ചാം പാതിരായിലാണ് ഒടുവി അഭിനയിച്ചത്. റിപ്പര്‍ രവി എന്ന സീരിയല്‍ കില്ലറായി മിച്ച പ്രകടനമാണ് സിനിമയിൽ കാഴ്ച വെച്ചത് .സിനിമ റിലീസ് ആയി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് കാണുന്നതെന്നും ചിത്രം കണ്ടതിന് ശേഷം റിപ്പര്‍ രവിയെ കണ്ട് താൻ ഞെട്ടിയെന്നും മനോരമയുമായുള്ള
ഇന്ദ്രന്‍സ് പറയുന്നു.

സിനിമ റിലീസ് ആയി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് കാണുന്നത്. സംവിധായകന്‍ മിഥുന്‍ വിളിച്ച്, സിനിമ കണ്ടോ എന്ന് ചോദിച്ചു. ഇല്ല എന്നു പറഞ്ഞു. ഇനി സിനിമ കാണാതെ തന്നെ വിളിക്കണ്ട, മിണ്ടില്ല എന്നു പറഞ്ഞാണ് മിഥുന്‍ വെച്ചത്. അങ്ങനെ കുടുംബത്തോടൊപ്പം പോയി ചിത്രം കണ്ടു. ഭാര്യക്കും മക്കള്‍ക്കും ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് ഞാന്‍ തന്നെ പറഞ്ഞ് ഏകദേശധാരണ ഉണ്ടായിരുന്നു. അതുകൊണ്ട് അവര്‍ക്ക് വലിയ ഞെട്ടല്‍ ഉണ്ടായിരുന്നില്ല. സത്യത്തില്‍ റിപ്പര്‍ രവിയെ കണ്ട് ഞാനാണ് ഞെട്ടിയത്.’

എന്റെ കഥാപാത്രം ഇത്രത്തോളം ഗംഭീരമാണെന്ന് അറിയില്ലായിരുന്നു. സിനിമയുടെ സബ്ജകറ്റ് വളരുന്നതിന് അനുസരിച്ച് ആര്‍ടിസ്റ്റിന് ആ കഥാപാത്രത്തിന്റെ വ്യാപ്തി അറിയാന്‍ കഴിയില്ലല്ലോ! പടം കണ്ടപ്പോള്‍ ഈ ക്യാരക്ടറിന് സബ്ജകറ്റുമായുള്ള ബന്ധം എന്നെയും ഞെട്ടിപ്പിച്ചു. അതു ഞാന്‍ മിഥുനോട് പറയുകയും ചെയ്തു.’ ഇന്ദ്രന്‍സ് പറഞ്ഞു.

ACTOR INDRANS

More in Malayalam

Trending

Recent

To Top