Connect with us

ആ നിയമനങ്ങൾ പിന്‍വലിക്കുമെന്ന് താന്‍ ഒരിക്കലും കരുതിയില്ല, കണ്ണീരോടെയാണ് പ്രധാനമന്ത്രി അത് പിൻവലിച്ചത്; സുരേഷ് ഗോപിയുടെ തുറന്ന് പറച്ചിൽ

News

കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത് അതീവ ദുഖത്തോടെയെന്ന് നടനും എംപിയുമായ സുരേഷ് ഗോപി.

കര്‍ഷകര്‍ക്ക് പ്രയോജനകരമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്നും കണ്ണീരോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിയമങ്ങള്‍ പിന്‍വലിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. ഇനി ഇതിന്റെ പേരില്‍ കണ്ണീര്‍ കുടിയ്ക്കാന്‍ പോകുന്നത് കര്‍ഷകരാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

ഉക്രൈനില്‍ ഇന്ത്യാക്കാരെ വന്ദേഭാരത് യജ്ഞത്തിലൂടെ തിരികെ എത്തിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍, ഈ രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നും തെറ്റിദ്ധാരണാ ജനകമായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ‘ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കുന്നതിനായി കേന്ദ്രത്തിലെ വിവിധ വകുപ്പുകള്‍ കഠിനമായി പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്.ഉക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ച് എത്തിക്കാന്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും പരമാവധി ശ്രമിക്കുന്നുണ്ട്. ഇന്ന് തന്നെ റഷ്യന്‍ അതിര്‍ത്തി വഴി ഇന്ത്യക്കാരെ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എല്ലാ വെല്ലുവിളികളേയും കീഴ്പ്പെടുത്തിക്കൊണ്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്’- സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Continue Reading
You may also like...

More in News

Trending