Connect with us

കാത്തിരിപ്പുകൾക്ക് വിരാമം; ഉടൻ എത്തും; സന്തോഷവാർത്തയുമായി ദിലീപ്

Actor

കാത്തിരിപ്പുകൾക്ക് വിരാമം; ഉടൻ എത്തും; സന്തോഷവാർത്തയുമായി ദിലീപ്

കാത്തിരിപ്പുകൾക്ക് വിരാമം; ഉടൻ എത്തും; സന്തോഷവാർത്തയുമായി ദിലീപ്

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ദിലീപിന്റെ സിഐഡി മൂസ. 2003ൽ ജോണി ആന്റണിയുടെ സംവിധാനത്തിലാണ് ചിത്രം പുറത്തിറങ്ങിയത്. 2020ൽ സി ഐ ഡി മൂസയുടെ രണ്ടാം ഭാഗം വീണ്ടും വരുന്നുവെന്ന വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ദിലീപ് കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

2003 ജൂലൈ നാലിനാണ് സി ഐ ഡി മൂസ റിലീസ് ചെയ്തത്. 2023 ജൂലൈ 4 ആയപ്പോഴേക്കും സിനിമയ്ക്ക് 20 വയസ് തികഞ്ഞിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട മാഷപ്പ് വീഡിയോയാണ് ദിലീപ് പങ്കുവച്ചിരിക്കുന്നത്. ഒപ്പം മൂസ ഉടൻ എത്തും എന്നും നടൻ കുറിച്ചിരിക്കുന്നു. ഇതോടെ പ്രേക്ഷകരും ആരാധകരും ഏറെ ആവേശത്തിലാണ്.

2020ൽ ആനിമേഷൻ ആയിട്ടാകും മൂസ വീണ്ടും എത്തുകയെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ലോക ആനിമേഷൻ ദിനത്തോട് അനുബന്ധിച്ച് വീഡിയോയും പുറത്തിറക്കിയിരുന്നു. സിഐഡി മൂസയുടെ രണ്ടാം ഭാഗമുണ്ടെന്ന് നേരത്തെ തന്നെ പ്രചരിച്ച വാർത്തയാണ്. ഇതിനാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

ദിലീപിന്റെ ഹിറ്റ് കോമഡി ചിത്രങ്ങൾ പുറത്തിറങ്ങിയ ദിവസമാണ് ജൂലായ് നാല്. താരത്തിന്റെ ഭാഗ്യദിനമെന്ന് ആരാധകർ പറയുന്ന ദിനം. ഈ പറക്കും തളിക, മീശ മാധവൻ, സി ഐ ഡി മൂസ, പാണ്ടിപ്പട, ജൂലായ് നാല് എന്നീ ചിത്രങ്ങൾ റിലീസായത് ഈ ദിവസമാണ്. ഇന്നലെ അതേ ദിനത്തിൽ ആരാധകർക്ക് ആ സർപ്രൈസ് ദിലീപ് നൽകിയിരിക്കുകയാണ്

ജൂലൈ 4ന് ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കുന്നതിനെ കുറിച്ചുള്ള തീരുമാനത്തിലേക്ക് എത്തുമെന്നാണ് സംവിധായകന്‍ ജോണി ആന്റണി അടുത്തിടെ പറഞ്ഞിരുന്നു.

മൂസ 2 എടുക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പക്ഷെ ഉദയനും സിബിയും ഇപ്പോള്‍ രണ്ടായി. അവരെ ഒന്നിപ്പിച്ച് വേണം ഇനി ഒരു സിനിമയിലേക്ക് പോകാന്‍. ചിലപ്പോള്‍ ഈ ജൂലൈ 4ന് അങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തുകയും ഭാവിയില്‍ മൂസ 2 വരാനുള്ള സാധ്യതയുമുണ്ട്. അതെല്ലാം രണ്ട് മൂന്ന് മാസത്തിനുള്ളില്‍ അറിയാന്‍ പറ്റും. ക്യാപ്റ്റന്‍ രാജു, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഹനീഫ്ക്ക എന്നിവര്‍ വേര്‍പിരിഞ്ഞെങ്കിലും അതില്‍ വലിയ സീനില്ല. മൂസ രണ്ടാം ഭാഗം ചെയ്യുമ്പോള്‍ നടി-നടന്മാര്‍ക്ക് തുടര്‍ച്ചയുണ്ടാവില്ല. മൂസയും ഡോഗും ഉണ്ടെങ്കില്‍ സിഐഡി മൂസയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകും. ദിലീപ് തന്നെയായിരിക്കും മൂസ. അതിലൊരു മാറ്റവുവില്ല” എന്നാണ് ജോണി ആന്റണി പറഞ്ഞത്

ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ്, അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ സിബി കെ തോമസാണ്. ഭാവന, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ, സലിം കുമാർ, സുകുമാരി, ബിന്ദു പണിക്കർ, മുരളി, ക്യാപ്റ്റൻ രാജു, ഇന്ദ്രൻസ് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.

Continue Reading
You may also like...

More in Actor

Trending

Recent

To Top