Connect with us

സിനിമാലോകം കിടുങ്ങുന്ന ആ ബോംബ് ഉടൻ…. മോഹൻലാലിനെ കുറിച്ചുള്ള ആ സത്യം പുറത്ത്‌ വിട്ട് സംവിധായകൻ

Actor

സിനിമാലോകം കിടുങ്ങുന്ന ആ ബോംബ് ഉടൻ…. മോഹൻലാലിനെ കുറിച്ചുള്ള ആ സത്യം പുറത്ത്‌ വിട്ട് സംവിധായകൻ

സിനിമാലോകം കിടുങ്ങുന്ന ആ ബോംബ് ഉടൻ…. മോഹൻലാലിനെ കുറിച്ചുള്ള ആ സത്യം പുറത്ത്‌ വിട്ട് സംവിധായകൻ

രാജീവ് വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മേജർ രവി നിർഭയനായി സിനിമാരംഗത്തേയ്ക്ക് എത്തിയ ഒരാളാണ്. മോഹൻലാൽ നിർമ്മിച്ച പ്രിയദർശൻ സംവിധാനം ചെയ്ത കാലാപാനി എന്ന ചിത്രത്തിൽ അസിസ്റ്റന്റായും മേജർ രവി പ്രവർത്തിച്ചിരുന്നു. അന്ന് തുടങ്ങിയ ബന്ധമാണ് മേജർ രവിക്ക് മോഹൻലാലും, പ്രിയദർശനുമായുള്ള കൂട്ടുകെട്ട്. ആ സൗഹൃദത്തിൽ നിന്നാണ് കീർത്തിചക്ര എന്ന സിനിമ ഉണ്ടായത്. ഇപ്പോഴിതാ കീർത്തിചക്ര എന്ന ചിത്രത്തിന് വേണ്ടി മോഹൻലാൽ ഡേറ്റ് നൽകിയത് മുതൽ ചിലർ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചിരുന്നതായി പല്ലിശേരി വെളിപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് സിനിമയ്ക്ക് പിന്നിൽ നടന്ന കളികളെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്.

ഒന്നോ രണ്ടോ സിനിമയിൽ സംവിധാനസഹായി ആയി കൂടെ നിന്ന പട്ടാളക്കാരന് ലാൽ അല്ലാതെ തലവച്ച് കൊടുക്കുമോ? എന്ന് പലരും ചോദിച്ചു. രാജ്യസ്നേഹം ഓരോ മനുഷ്യരിലും ഉണ്ടാകുന്ന രീതിയിൽ പട്ടാളക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കുന്ന ഒരു സിനിമയായിരുന്നു ശരിക്കും കീർത്തിചക്ര. മേജർ മഹാദേവൻ ഇന്ത്യ മൊത്തം കീഴടക്കിയ ഒരു സിനിമ, അതിൽ മേജർ മഹാദേവനായി മോഹൻലാൽ ഷൈൻ ചെയ്തു എന്ന് ഓർക്കണം. പക്ഷെ ആ സിനിമയിലും തുടർന്ന് വന്ന സിനിമകളിലും പട്ടാളക്കാരുടെ നന്മകൊണ്ട് കിട്ടിയതാണ് മോഹൻലാലിന് ടെറിറ്റോറിയൽ ആർമി ലഫ്റ്റനന്റ് കേണൽ പദവി എന്ന ബഹുമതി. അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു അത്. എല്ലാ രീതിയിലും നല്ലൊരു സിനിമ. ഈ സിനിമ കാണാൻ പോയ മലയാള സിനിമയിലെ വമ്പൻ സംവിധായകർ വരെ ഉണ്ടെന്ന് പല്ലിശേരി പറയുന്നു. അവരുപോലും അന്ന് പറഞ്ഞത് ഈ സിനിമ എനിക്ക് ചെയ്യാൻ കഴിഞ്ഞില്ലാലോ എന്നായിരുന്നു. അത്രയും മനോഹരമായ ട്രീറ്റ്‌മെന്റായിരുന്നു കീർത്തിചക്രയ്ക്ക് ലഭിച്ചത്. ചുരുക്കിപ്പറഞ്ഞാൽ എൽകെജിയിൽ ചേർക്കാതെ അഞ്ചാംക്ലാസിൽ കൊണ്ടിരുത്തിയ പോലെ ആയിരുന്നു മേജർ രവി സംവിധാനരംഗത്തേയ്ക്ക് കടന്നുവന്നത്. പിന്നെയും തരക്കേടില്ലാത്ത സിനിമകൾ വന്നു. പക്ഷെ ഒടുവിൽ എത്തിയ ചിത്രം എട്ടുനിലയിൽ പൊട്ടിയെന്നാണ് പറയപ്പെടുന്നതെന്ന് പല്ലിശേരി പറയുന്നു.

പക്ഷെ ഇവരാരും അത് സമ്മതിക്കില്ല! മോഹൻലാൽ മാത്രമല്ല, അമിതാഭ് ബച്ചൻപോലും ആ സിനിമയിൽ അഭിനയിച്ചുവെന്ന് ഓർക്കണം. അങ്ങനെ ഒരു സിനിമ സൂപ്പർ സൂപ്പർ ഹിറ്റ് ആയില്ലെങ്കിലേ അത്ഭുതമുള്ളു. പക്ഷെ ആ സിനിമയ്ക്ക് എന്തോ ഒരു ദുരന്തം സംഭവിച്ചു. അതിന് ശേഷം ഇരുവരും തമ്മിൽ തെറ്റി എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഈ സിനിമയാണ് മോഹൻലാലും മേജർ രവിയും തമ്മിൽ തെറ്റാനുണ്ടായ കാരണമെന്നാണ് പറഞ്ഞുകേൾക്കുന്നതെന്ന് പല്ലിശേരി പറയുന്നു. കാരണം പറയാൻ കഴിയില്ലെങ്കിലും എന്തോ ഒരു കുറ്റം ആ സിനിമയിൽ ഉണ്ടായിരുന്നതായി പല്ലിശേരി പറയുന്നു. ആ കുറ്റം പ്രേക്ഷകരെ ആ സിനിമയിലേയ്ക്ക് അടുപ്പിക്കാൻ കഴിഞ്ഞില്ല എന്നുള്ളത് തന്നെയാണ്. അധികം ചർച്ചചെയ്യപ്പെടാതെ പോയ ആ ചിത്രത്തിന് ശേഷം ഇരുവരും സിനിമകൾ ചെയ്തില്ല എന്നുള്ളത് ഒരു സത്യമാണെന്ന് പല്ലിശേരി പറയുന്നു.

ഈ അടുത്ത കാലത്ത് ബിജെപിയിൽ പോയി തിരിച്ച് വന്ന മേജർ രവി വീണ്ടും സിനിമപിടിക്കാൻ പോകുന്നുവെന്ന് വാർത്തകൾ വന്നു. പക്ഷെ അതിൽ ആരായിരിക്കും ആദ്യം അഭിനയിക്കുന്നത് മോഹൻലാലോ, അതോ മമ്മൂട്ടിയോ? എന്ന് പല്ലിശേരി ചോദിക്കുന്നു. കാരണം രാജീവ് ഗാന്ധി വധക്കേസ് സംബന്ധമായ സിനിമയിൽ മമ്മൂട്ടിയും അഭിനയിച്ചിരുന്നു. ഇവരിൽ ആരായിരിക്കും നായകൻ? മോഹൻലാൽ തന്നെ എന്നാണ് പറഞ്ഞുകേട്ടതെന്ന് പല്ലിശേരി പറയുന്നു. എന്നാൽ മോഹൻലാലും മേജർ രവിയും ചേർന്ന് ഒരു സിനിമയും ഉണ്ടാവില്ലെന്ന് അവർ തന്നെ പ്രഖ്യാപിച്ചതായി മോഹൻലാലിന്റെ അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. പിന്നെങ്ങനെ അത് ശരിയാകുമെന്ന് പല്ലിശേരി ചോദിക്കുന്നു.

ഇതിന്റെ സത്യാവസ്ഥ അറിയാൻ മേജർ രവിയോട് ഇക്കാര്യം ചോദിച്ച തനിക്ക് കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു… അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ഞങ്ങൾ തമ്മിൽ ശത്രുതയിൽ ആണെന്നും, എനിക്ക് ഡേറ്റ് തരില്ലെന്ന് പറഞ്ഞ് നടക്കുന്നത് ഞാനോ, ലാലോ അല്ല. കാണ്ഡഹാർ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു പ്രശ്നങ്ങളും നടന്നില്ല. പക്ഷെ ആ സിനിമയ്ക്ക് കുറച്ച് ദോഷങ്ങൾ ഉണ്ടായതായി മേജർ രവി പറയുന്നു. സിനിമയ്ക്ക് വേണ്ടത് സക്സസാണ്. ആ സക്‌സസ് കാണ്ഡഹാറിന് കൊടുക്കാൻ കഴിഞ്ഞില്ലെന്നത് സത്യമാണെന്ന് പല്ലിശേരി പറയുന്നു. പണി അറിയാവുന്ന ആളാണ് മേജർ രവി, തനിക്ക് പ്രിയപ്പെട്ട വേഷങ്ങൾ തന്ന സംവിധായകനാണ് മേജർ രവിയെന്ന് മോഹൻലാലിനുമറിയാം. അതുകൊണ്ടുതന്നെ തിരക്കൊഴിയുമ്പോൾ പ്രണയവും, കുടുംബവും സംഘട്ടനവും ഇടകലർന്ന് എല്ലാ ചേരുവകളും നിറഞ്ഞ ഒരു സിനിമ മേജർ രവി ഇറക്കുമെന്ന് പല്ലിശേരി പറയുന്നു. അതിൽ മോഹൻലാൽ തന്നെയാണ് നായകനെന്നും വേണ്ടിവന്നാൽ അതിൽ മമ്മൂട്ടിയും അഭിനയിക്കുമെന്ന് തന്നെയാണ് ഒടുവിൽ കിട്ടിയ റിപ്പോർട്ടെന്നും അദ്ദേഹം പറഞ്ഞ് നിര്ത്തുന്നു.

More in Actor

Trending

Recent

To Top