Connect with us

ആളെ മനസ്സിലായോ! ഞെട്ടിച്ച് കൊണ്ട് ആ ചിത്രം പുറത്ത്.. ‘ഒരു ചിത്രം അയർലാൻഡിൽ നിന്നുള്ളതാണേൽ അടുത്തത് സ്പെയിനിൽ നിന്നാണെന്ന് കമന്റുകൾ

Actor

യാത്രകളും സാഹസങ്ങളും ഇഷ്ടപ്പെടുന്ന താരപുത്രനാണ് പ്രണവ് മോഹൻലാൽ. പ്രണവിന്റെ പല സാഹസിക വീഡിയോകളും ആരാധകരെ അമ്പരപ്പിക്കുന്നതാണ്. അസാധ്യമായ മെയ് വഴക്കത്തോടെയുള്ള പ്രണവിന്റെ അഭ്യാസങ്ങള്‍ക്ക് എന്നും കയ്യടി ലഭിക്കാറുമുണ്ട്.

ഇപ്പോഴിതാ, ഒരു മലമുകളിൽ നിന്നുള്ള ചിത്രമാണ് പ്രണവ് ഷെയർ ചെയ്തിരിക്കുന്നത്. ഒറ്റനോട്ടത്തിൽ മുഖം വ്യക്തമല്ല ചിത്രത്തിൽ. സ്പെയിനിൽ നിന്നും പകർത്തിയതാണ് ഈ ചിത്രം.

ഒരു ചിത്രം അയർലാൻഡിൽ നിന്നുള്ളതാണേൽ അടുത്തത് സ്പെയിനിൽ നിന്ന്, ഇതങ്ങനെ ഒരു മനുഷ്യൻ! എന്നിങ്ങനെ പോവുന്നു ചിത്രത്തിന് ലഭിക്കുന്ന കമന്റുകൾ.

അടുത്തിടെ സ്ലാക് ലൈനിലൂടെ ശരീരം ബാലൻസ് ചെയ്തു നടക്കുന്നതിന്റെ വീഡിയോയും ഷെയർ ചെയ്തിരുന്നു. ശ്രദ്ധയോടെയും ഏകാഗ്രതയോടെയും കയറിലൂടെ നടന്നുനീങ്ങുന്ന പ്രണവിനെയാണ് വീഡിയോയിൽ കാണാനാവുക. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

‘ബാക്കി ഉള്ളവന്മാർ എങ്ങനെ പാൻ ഇന്ത്യ സ്റ്റാർ ആവാം എങ്ങനെ 50 കോടി അടിക്കാം എന്നൊക്കെ അലോചിക്കുമ്പോ ഇവിടെ ഒരാൾ, ഏത് മല കയറണം, പുതിയ സാഹസങ്ങൾ ഏതൊക്കെ നോക്കണം എന്നൊക്കെ ആലോചിക്കുന്നു’, ‘ചേട്ടനു ജംബോ സർക്കസിൽ ട്രൈ ചെയ്തുകൂടെ?’ എന്നിങ്ങനെ പോവുന്നു കമന്റുകൾ. പ്രണവിന്റെ ബോഡി ബാലൻസിംഗിനെ അനുമോദിച്ചുകൊണ്ടുള്ള നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാൻ സാധിച്ചിരുന്നു

More in Actor

Trending

Recent

To Top