മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറുകയാണിപ്പോൾ പൃഥ്വിരാജ് സുകുമാരൻ.താരത്തിന്റെ പുതിയ ചിത്രമായ ഡ്രൈവിംഗ് ലൈസൻസിന്റെ പ്രൊമോഷൻ പരിപാടിലാണിപ്പോൾ താരം.തിയേറ്ററിൽ വൻ വിജയമാണ് ചിത്രം കരസ്ഥമാക്കുന്നതെന്നാണ് റിപ്പോർട്ട്.ഒരു സൂപ്പർ സ്റ്റാറിന്റെയും അയാളുടെ ആരാധകന്റെയും കഥ പറയുന്ന ചിത്രം ആയതു കൊണ്ട് തന്നെ ആരാധകരേയും ഉൾപ്പെടുത്തിയുള്ള പ്രൊമോഷൻ പരിപാടികൾ ആണ് പൃഥ്വിരാജ് നടത്തുന്നത്.ഇതിനിടയിലാണ് ഒരു ആരാധകിയുടെ പോസ്റ്റ് വൈറലാകുന്നത്.
തന്റെ ആരാധകരോടൊപ്പം ഹെലികോപ്റ്റർ യാത്ര നടത്തിയ പൃഥ്വിരാജ്, അവരെ കാണാനും അവരോടൊപ്പം തീയേറ്ററുകൾ സന്ദർശിക്കാനും തയ്യാറാവുന്നു. ഇപ്പോഴിതാ അത്തരമൊരു പരിപാടിയിൽ വെച്ച് പൃഥ്വിരാജ് സുകുമാരനെ അടുത്ത് കണ്ട ഒരു ആരാധികയുടെ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
അദ്ദേഹത്തെ നേരിൽ കാണുക എന്നത് തന്റെ ഒരുപാട് വർഷത്തെ ആഗ്രഹം ആയിരുന്നു എന്നും അത് സത്യമായി എന്നുമാണ് പൃഥ്വിരാജ് ആരാധിക ആയ അപർണ്ണ അമ്മു പറയുന്നത്. പൃഥ്വിരാജ് സുകുമാരന് അമ്മു ഒരു സമ്മാനവും കരുതിയിരുന്നു. സോപ്പിൽ നിർമ്മിച്ച ഒരു ചെറിയ ശിൽപം ആയിരുന്നു അത്. എല്ലാവരും ഗിഫ്റ്റ് വാങ്ങി ഇറക്കി വിടാൻ ധൃതി കൂട്ടിയപ്പോൾ, വിഷമിച്ചു നിന്ന തന്നോട് പിക് എടുക്കണോ എന്ന് ചോദിച്ചു പിക് എടുപ്പിച്ച ഈ മനുഷ്യന് ആണോ ജാഡ എന്ന് പലരും പറഞ്ഞത് എന്നാണ് അപർണ്ണ അമ്മു ചോദിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അപർണയുടെ ഈ കുറിപ്പാണു.
കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നടനും മുന്‍ എം.പിയുമായ ഇന്നസെന്റ്. ഇപ്പോഴിതാ ആശുപത്രിയിൽ നിന്നും നടന്റെ ആരോഗ്യ നില...