Connect with us

മലയാള സിനിമയുടെ കാരണവര്‍ നെടുമുടി വേണുവിന് പിറന്നാള്‍ ആശംസകള്‍!

Malayalam

മലയാള സിനിമയുടെ കാരണവര്‍ നെടുമുടി വേണുവിന് പിറന്നാള്‍ ആശംസകള്‍!

മലയാള സിനിമയുടെ കാരണവര്‍ നെടുമുടി വേണുവിന് പിറന്നാള്‍ ആശംസകള്‍!

മലയാള സിനിമയില്‍ നെടുമുടി വേണുവിന് മലയാള സിനിമാചരിത്രത്തോളം പ്രസക്തിയും പ്രാധാന്യവുമുണ്ട്. ഏത് വേഷവും നെടുമുടി വേണു എന്ന നടനില്‍ ഒതുങ്ങിനില്‍ക്കും. നായകനായും വില്ലനായും സഹനടനായും നാല്‍പ്പത് വര്‍ഷത്തിലേറെക്കാലമായി നെടുമുടി വേണു മലയാളസിനിമയില്‍ തിളങ്ങിനില്‍ക്കുന്നു. ഇന്ന് അദ്ദേഹത്തിന്റെ പിറന്നാളാണ്. അഭിനയ മികവിനാല്‍ ആരാധകരുടെ മനസ്സില്‍ ഇടം നേടിയ താരത്തിന് ജന്മദിനാശംസകളുമായി സിനിമാ പ്രവര്‍ത്തകരും ആരാധകരും അടക്കം നിരവധി പേരാണ് രംഗത്തെത്തുന്നത്.

നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി വേണു സിനിമയില്‍ എത്തിയത്. 1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്ബ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ടെലിവിഷന്‍ പരമ്ബരകളിലും നെടുമുടി സജീവമാണ്. അഭിനയത്തിനു പുറമെ ഏതാനും സിനിമകള്‍ക്കു വേണ്ടി കഥയും എഴുതിയിട്ടുമുണ്ട്. കൂടാതെ പൂരം എന്ന ചലച്ചിത്രം സംവിധാനവും ചെയ്തിട്ടുണ്ട്.

about nedumudi venu

More in Malayalam

Trending

Recent

To Top