Connect with us

മരണത്തിൽ ദുരൂഹതയില്ല;നയാ റിവേരയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് പുറത്ത്!

Malayalam

മരണത്തിൽ ദുരൂഹതയില്ല;നയാ റിവേരയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് പുറത്ത്!

മരണത്തിൽ ദുരൂഹതയില്ല;നയാ റിവേരയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് പുറത്ത്!

പിരു തടാകത്തില്‍ കാണാതായ നടിയും ഗായികയും മോഡലുമായ നയാ റിവേരയുടെ മൃതദേഹം കാലിഫോര്‍ണിയയിലെ പിരു തടാകത്തില്‍ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.സംഭവത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയല്ലെന്നും തടാകത്തില്‍ അബദ്ധത്തില്‍ വീണ് മുങ്ങിപ്പോയതെന്നുമാണ് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉള്ള റിപ്പോര്‍ട്ട്.ഈ മാസം 8ന് ഉച്ചയ്ക്ക് ഒരു മണി സമയത്തായിരുന്നു റിവേര മകനൊപ്പം പിരു തടാകത്തില്‍ ബോട്ട് വാടകയ്‍ക്കെടുത്ത് സവാരി നടത്തിയിരുന്നത്. മൂന്ന് മണിക്കൂര്‍ കഴിഞ്ഞും ഇവര്‍ തിരിച്ചെത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റിവേരയുടെ മകനെ ബോട്ടില്‍ ഉറങ്ങുന്ന നിലയില്‍ കണ്ടെത്തുകയുണ്ടായത്. അമ്മയെ ഇടയ്ക്കുവെച്ച്‌ കാണാതായെന്നാണ് മകന്‍ പറഞ്ഞിരുന്നത്. മകനെ ലൈഫ് ജാക്കറ്റ് ധരിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.

ശേഷം മുങ്ങല്‍ വിദഗ്ധര്‍ തടകാത്തില്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. ഹെലികോപ്ടറുകളും ഡ്രോണുകളും ഉള്‍പ്പെടെയെത്തിച്ച്‌ വീണ്ടും തിരച്ചില്‍ നടത്തുകയുണ്ടായി. തടാകത്തില്‍ മുങ്ങിപ്പോയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ബോട്ടിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് വെള്ളത്തില്‍ വീണതാകാമെന്നും മകനെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും സ്വന്തം ജീവന്‍ നഷ്ടപ്പെട്ടതാകാമെന്നും പോലീസ് പറഞ്ഞതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

റിവേരയുടെ ഭര്‍ത്താവായ നടന്‍ റയാന്‍ ഡോര്‍സേയോടൊപ്പം മകനെ വിട്ടിരിക്കുകയാണ്. 2018 മുതല്‍ ഇവര്‍ വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. ഗ്ലീ ഷോ എന്ന ടെലിവിഷന്‍ ഷോയിലൂടെ പ്രശസ്തയായിട്ടുണ്ട് റിവേര. സോറി നോട്ട് സോറി എന്ന പേരില്‍ ഓര്‍മക്കുറിപ്പ് പുറത്തിറക്കിയിട്ടുമുണ്ട്.

about naya rivera

More in Malayalam

Trending

Recent

To Top