Malayalam
നസ്രിയയോട് പ്രണയം തോന്നിയതിന്റെ കാരണം ബാംഗ്ലൂര്‍ ഡെയിസ് സെറ്റില്‍ നടന്ന ആ സംഭവത്തെ!
നസ്രിയയോട് പ്രണയം തോന്നിയതിന്റെ കാരണം ബാംഗ്ലൂര്‍ ഡെയിസ് സെറ്റില്‍ നടന്ന ആ സംഭവത്തെ!
ബാംഗ്ലൂര്‍ ഡെയിസിന്റെ സെറ്റില്‍ നിന്നും നസ്രിയയോട് പ്രണയം തോന്നിയെങ്കിലും അത് തുറന്ന് പറയാനുള്ള ധൈര്യം തനിക്കിലായിരുന്നുവെന്ന് പറയുകയാണ് ഫഹദ് ഫാസിലിപ്പോള്‍. ഒരു പ്രമുഖ നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാഹത്തെ കുറിച്ചും തന്റെ സിനിമാ ജീവിതത്തിലെ ഓരോ നിമിഷങ്ങളിലുമുള്ള കാര്യം താരം തുറന്ന് പറഞ്ഞത്.
ബാംഗ്ലൂര്‍ ഡെയിസിന്റെ കഥ എന്നോട് പറയുമ്പോള്‍ അതില്‍ അഭിനയിക്കുന്ന മറ്റ് താരങ്ങളെ കുറിച്ച് എന്നോട് പറഞ്ഞിരുന്നില്ല. പിന്നീട് എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളായ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍, നസ്രിയ എന്നിവരെയാണ് തിരഞ്ഞെടുത്തത്.
സിനിമയുടെ ഷൂട്ടിങ് സമത്ത് എന്നെ കണ്ടിട്ടും ഒരു ആവേശവും തോന്നാത്ത ഒരു പെണ്‍കുട്ടിയായിരുന്നു നസ്രിയ. എനിക്കും പുതിയൊരു അനുഭവമായിരുന്നു അത്. അവളുടെ ശ്രദ്ധ നേടാന്‍ എനിക്ക് പലതും ചെയ്യേണ്ടി വന്നു. അങ്ങനെയാണ് പ്രണയം ആരംഭിച്ചത്. സെറ്റില്‍ വന്നാല്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കും. പിന്നെ അവളെന്നെ നോക്കുന്നുണ്ടോന്ന് ശ്രദ്ധിക്കും. അതുകൊണ്ട് ഞാന്‍ മുന്‍കൈ എടുത്തെങ്കിലും അവളോട ചോദിക്കാനുള്ള ധൈര്യമില്ലെന്ന് അവള്‍ക്ക് തന്നെ അറിയാമായിരുന്നു. അങ്ങനെ അവളാണ് ആദ്യം പ്രൊപ്പോസ് ചെയ്യുന്നത്.
സിനിമയില്‍ വന്നതിന് ശേഷം ഞാന്‍ ചെയ്ത രണ്ട് നല്ല കാര്യങ്ങളില്‍ ഒന്ന് പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചതും ഒരു സിനിമ നടിയെ വിവാഹം കഴിച്ചതാണെന്നും ഫഹദ് പറയുന്നു. ഞാന്‍ അഭിനയിക്കുന്ന എല്ലാ സിനിമകളിലും നസ്രിയയുടെ ഇടപെടലുണ്ടാവും. അവള്‍ അവിടെ ഉണ്ട്. ദിലീഷിനോടും ശ്യാമിനോടും ഏറ്റവുമധികം സംസാരിക്കുന്നതും ഇടപഴകുന്നതുമെല്ലാം അവളാണ്. നസ്രിയ കൂടി ചേര്‍ന്നായിരുന്നു ഫഹദ് പുതിയ നിര്‍മാണ കമ്പനി ആരംഭിച്ചത്.
about nasriya fahad