Connect with us

ഏതോ ഒരു കാട്ടിൽ ആയിരുന്നു ലൊക്കേഷൻ..അവിടെയാണെങ്കിൽ മൊബൈൽ നെറ്റ്വർക്കുമില്ല..മൊബൈലിൽ റെയ്ഞ്ച് കിട്ടുന്ന സ്ഥലം എത്തിയപ്പോൾ എന്നെ വിളിച്ചു!

Malayalam

കവിയത്രി, ചെറുകഥാകൃത്ത് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച നടിയാണ് കവിത.താരം ഇപ്പോൾ തന്റെ ചെറുകഥകൾ ചേർത്ത് സുന്ദരപതനങ്ങൾ എന്ന പേരിൽ ഒരു പുസ്തകമായി പ്രസീദീകരിച്ചിരുന്നു. ഇരുപത് ചെറുകഥകൾ അടങ്ങിയ പുസ്തകത്തിന് ആമുഖം എഴുതിയത് സൂപ്പർതാരം മോഹൻലാൽ ആയിരുന്നു. മോഹൻലാൽ ഈ പുസ്തകത്തിന് ആമുഖമെഴുതാനുണ്ടായ കാരണം കവിത പറയുന്നതിങ്ങനെ; ഞാൻ ബാംഗ്ലൂരിൽ നിന്നു നാട്ടിൽ വരുന്ന സമയം, എഴുതിയത് എല്ലാം കൂടെ ഒരു ഫയലിൽ സെറ്റ് ചെയ്തു എടുത്തു. എറണാകുളത്തു എനിക്ക് ഒരു ഷൂട്ട്‌ ഉണ്ടായിരുന്നു. പുലിമുരുകന്റെ ഷൂട്ട്‌ അപ്പോൾ ഫോർട്ട് കൊച്ചി നടക്കുകയായിരുന്നു.

ഞാൻ അവിടെ ചെന്നു ലാലേട്ടനെ ഒന്ന് കാണാമെന്നു വിചാരിച്ചു. എന്റെ ആദ്യ സിനിമകളിലെ നായകന്മാരിൽ ഒരാളാണ് ലാലേട്ടൻ. അന്ന് ആ സെറ്റിൽ പുസ്തകങ്ങളെ കുറിച്ച് അദ്ദേഹം ഒരുപാട് സംസാരിക്കുമായിരുന്നു. അത് കൊണ്ടാണ് അദ്ദേഹത്തിന് ഞാൻ എഴുതിയത് കൊടുക്കാം എന്ന് വിചാരിച്ചത്. അദ്ദേഹം അത് വായിക്കാം എന്ന് പറഞ്ഞു വാങ്ങി വച്ചു. പിന്നീട് പുലിമുരുകൻ അടുത്ത ഷെഡ്യൂളിൽ ഏതോ ഒരു കാട്ടിൽ ആയിരുന്നു ലൊക്കേഷൻ. അവിടെയാണെങ്കിൽ മൊബൈൽ നെറ്റ്വർക്കുമില്ല.

അതുകൊണ്ടാകും ലാലേട്ടൻ ഞാൻ എഴുതിയത് വായിച്ചു. മൊബൈലിൽ റെയ്ഞ്ച് കിട്ടുന്ന സ്ഥലം എത്തിയപ്പോൾ എന്നെ വിളിച്ചു അഭിനനന്ദിച്ചു. ഞാൻ ഞെട്ടിപ്പോയി. ഒപ്പം ഈ പുസ്തകത്തിന് ഒരു ആമുഖം ഞാൻ എഴുതിക്കോട്ടെ എന്ന് എന്നോട് ചോദിച്ചു. താരം പറഞ്ഞു.

ABOUT MOHANLAL

More in Malayalam

Trending