Connect with us

സുൽഫത്തിനെ വിവാഹം കഴിക്കാനുണ്ടായ കാരണം ആ വിവാഹ മോചനക്കേസാണ്!

Malayalam

സുൽഫത്തിനെ വിവാഹം കഴിക്കാനുണ്ടായ കാരണം ആ വിവാഹ മോചനക്കേസാണ്!

സുൽഫത്തിനെ വിവാഹം കഴിക്കാനുണ്ടായ കാരണം ആ വിവാഹ മോചനക്കേസാണ്!

മലയാള സിനിമയിൽ വളരെ ചുരുക്കം ചില താരങ്ങൾ മാത്രമാണ് ആദ്യ വിവാഹത്തിൽ തന്നെ ഇപ്പോഴും സന്തുഷ്ടരായി കഴിയുന്നത്.അതിൽ നമ്മടെ റാൻഫഡ് സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലും ഉൾപെടുന്നുമുണ്ട്.മമ്മൂട്ടിയും സുൽഫത്തും നല്ല താര ജോഡികളാണെന്നാണ് ആരാധകരുടെ പക്ഷം.കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടേയും നാല്പത്തിയൊന്നാം വിവാഹ വാർഷികം.പല അഭിമുഖങ്ങളിലും തന്റെ ഭാര്യയെക്കുറിച്ച് മമ്മൂട്ടി വാ തോരാതെ സംസാരിക്കാറുണ്ട്.ഇപ്പോൾ വിവാഹ വാർഷികത്തോടനുബന്ധിച്ച് നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.സിനിമയിലേക്ക് കടന്നു വരുന്നതിന് മുൻപ് വക്കീൽ ജോലിയിൽ മാത്രം ശ്രദ്ധ ചെലുത്തിയിരുന്നു വ്യതിയാണ് മമ്മൂട്ടി.എന്നാൽ പണ്ടോരഭിമുഖത്തിൽ തന്റെ വിവാഹ സങ്കല്പം മാറ്റിമറിച്ച ഒരു കേസിനെക്കുറിച്ച് മമ്മൂട്ടി സൂചിപ്പിക്കുകയുണ്ടായി.

വക്കീലായിരുന്ന സമയത്ത് ഒരുപാട് കേസുകള്‍ മമ്മൂട്ടി വാദിച്ചിരുന്നു. എന്നാല്‍ ഒരു വിവാഹമോചന കേസ് ആണ് കല്യാണത്തെ കുറിച്ചുള്ള തന്റെ ചില ധാരണകള്‍ മാറ്റിയതെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞിരുന്നു. വിവാഹ വാര്‍ഷികത്തിനോട് അനുബന്ധിച്ച് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ മമ്മൂട്ടിയുടെ പഴയ അനുഭവങ്ങള്‍ ശ്രദ്ധേയമാവുകയാണ്.പ്രായം കൂടിയ ഒരു ദമ്പതിമാരുടെ വിവാഹമോചന കേസ് ആയിരുന്നു മമ്മൂട്ടിയുടെ അടുത്ത് എത്തിത്. എത്രയും വേഗം വേര്‍പിരിയണമെന്ന് പറഞ്ഞിരുന്നവരാണ് അവര്‍. എന്നാല്‍ വിചാരണ നടക്കുമ്പോള്‍ ആ സ്ത്രീ ബോധരഹിതയായി വീണു. അവരുടെ പങ്കാളിയാണ് എടുത്ത് ആശുപത്രിയില്‍ കൊണ്ട് പോയത്. അവര് തമ്മിലുള്ള സ്‌നേഹമാണ് മമ്മൂട്ടി നോക്കിയിരുന്നത്. അവരുടെ കുടുംബബന്ധം അവര്‍ക്കിടയില്‍ ഒരു അസമത്വം സൃഷ്ടിച്ചു.

അവര്‍ പിരിയാന്‍ തീരുമാനിച്ചെങ്കിലും അവരുടെ ഉള്ളിലെ വേദന എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാന്‍ തനിക്ക് കഴിഞ്ഞിരുന്നു. അവര്‍ തമ്മിലുള്ള സ്‌നേഹത്തിനും കരുതലിനും ഒന്നും സംഭവിച്ചിരുന്നില്ല. അന്ന് വിവാഹിതന്‍ അല്ലെങ്കിലും ആ സംഭവം മമ്മൂട്ടിയുടെ ജീവിതത്തിലും വലിയൊരു മാറ്റം വരുത്തി. വിവാഹബന്ധത്തിന്റെ വിശുദ്ധിയും പ്രധാന്യവും അന്ന് താരം മനസിലാക്കി. ഈ ദമ്പതികള്‍ പരസ്പരം സ്‌നേഹിച്ചിരുന്നത് പോലെ താനും തന്റെ പങ്കാളിയെയും അതുപോലെ സ്‌നേഹിക്കുമെന്ന് അന്ന് തന്നെ മമ്മൂട്ടി മനസില്‍ ഉറപ്പിച്ചിരുന്നു.

about mammootty

More in Malayalam

Trending

Recent

To Top