Malayalam
ലൂസിഫർ തമിഴിൽ; പ്രിയദര്‍ശിനിയാകാന്‍ മഞ്ജു വാര്യര്‍ക്കു പകരം സുഹാസിനി!
ലൂസിഫർ തമിഴിൽ; പ്രിയദര്‍ശിനിയാകാന്‍ മഞ്ജു വാര്യര്‍ക്കു പകരം സുഹാസിനി!
ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെയെല്ലാം തകര്‍ത്ത് മലയാളത്തില്‍ നിന്നും ആദ്യമായി 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച ചിത്രമായിരുന്നു ‘ലൂസിഫര്‍’. ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ ചിരഞ്ജീവി അഭിനയിക്കുന്നു വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.ചിത്രത്തില്‍ മഞ്ജുവാര്യരുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെന്നിന്ത്യന്‍ താരം സുഹാസിനി മണിരത്നമായിരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
അതെസമയം വിജയശാന്തിയാകും പ്രിയദര്‍ശിനി ആകുകയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സിനിമയില്‍ പ്രിത്ഥിരാജ് അവതരിപ്പിച്ച അതിഥി വേഷത്തില്‍ റാണ ദഗുബാട്ടി എത്തുമെന്നും സൂചനയുണ്ട്.
ചിരഞ്ജീവി നായകനായി എത്തുന്ന ചിത്രം സാഹോയുടെ സംവിധായകന്‍ സുജീത് ആണ് സംവിധാനം ചെയ്യുന്നത്. കോനിഡെലാ പ്രൊഡക്‌ഷന്‍ കമ്ബനിയുടെ ബാനറില്‍ രാം ചരണ്‍ ചിത്രം നിര്‍മ്മിക്കും.
about lucifer movie