Connect with us

ഭാഗ്യലക്ഷ്മിയെ അപമാനിച്ച യൂട്യൂബറെ പൂട്ടിയ നിങ്ങളെ അഭിനന്ദിക്കുന്നു! വിജയ് പി നായരെ രൂക്ഷമായി വിമർശിച്ച് ഷമ്മി തിലകൻ!

Malayalam

ഭാഗ്യലക്ഷ്മിയെ അപമാനിച്ച യൂട്യൂബറെ പൂട്ടിയ നിങ്ങളെ അഭിനന്ദിക്കുന്നു! വിജയ് പി നായരെ രൂക്ഷമായി വിമർശിച്ച് ഷമ്മി തിലകൻ!

ഭാഗ്യലക്ഷ്മിയെ അപമാനിച്ച യൂട്യൂബറെ പൂട്ടിയ നിങ്ങളെ അഭിനന്ദിക്കുന്നു! വിജയ് പി നായരെ രൂക്ഷമായി വിമർശിച്ച് ഷമ്മി തിലകൻ!

ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ യൂട്യൂബർ വിജയ് പി നായർ അപമാനിച്ച സംഭവം വലിയ വിവാദങ്ങൾക്കാണ് വഴി തെളിച്ചത്.വിജയ് പി നായരെ വീട്ടിൽ കയറി ഭാഗ്യലക്ഷ്മിയും കൂട്ടരും കൈകാര്യം ചെയ്തതാണ് വിനയായത്.പോലീസും കേസും വഴക്കുമൊക്കെയായി അത് പര്യവസാനിക്കുകയും ചെയ്തു.ഭാഗ്യലക്ഷ്മി വിഷയം കത്തിക്കയറിയപ്പോൾ ഒപ്പം തന്നെ വിജയ് പി നായർക്കെതിരെ മറ്റൊരു പരാതി കൂടി ഉയർന്നുകേട്ടിരുന്നു.ഇന്ത്യൻ സൈനികരെ അപമാനിക്കുന്ന തരത്തിൽ അശ്ലീല വീഡിയോ യൂട്യൂബിൽ പ്രചരിപ്പിച്ചെന്ന കുറ്റം.ഇത് നിയമ വ്യവസ്ഥിതിയുടെ മുന്നിൽ കൊണ്ട് വരാൻ പരിശ്രമിച്ചത് തിരുവനന്തപുരത്തെ സൈനിക കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്സ് വെൽഫേർ ആൻഡ് ചാരിറ്റി ഓർഗനൈസേഷനായിരുന്നു.ഇപ്പോളിതാ ഇവർക്ക് ഐകദാർഢ്യവും, അഭിനന്ദനവും അറിയിച്ചിരിക്കുകയാണ് നടൻ ഷമ്മി തിലകൻ.

പോലീസ് ഇടപെട്ട് യൂട്യൂബിൽ നിന്നും നീക്കം ചെയ്ത പ്രസ്തുത വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് നേട്ടമുണ്ടാക്കി കൊണ്ടിരിക്കുന്നവരോട്..ആ ഉദ്യമത്തിൽ നിന്നും പിന്തിരിയണമെന്ന് അപേക്ഷിക്കുന്നതായും ഷമ്മി പറയുന്നു.തന്റെ ഫേസ്ബുക്കിലൂടെയാണ് നടൻ ഇങ്ങനെ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം………….

സെലിബ്രിറ്റികളായ സ്ത്രീജനങ്ങളെ പറ്റി അശ്ലീലകഥകൾ പറയുന്ന വീഡിയോ പരസ്യമായി പ്രചരിപ്പിച്ചതിന് അറസ്റ്റിലായ വിവാദ യൂട്യൂബ് ചാനലുകാരനെ..ഇന്ത്യൻ സൈനികരെ അപമാനിക്കുന്ന തരത്തിലും അശ്ലീല വീഡിയോ യൂട്യൂബിൽ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയും നിയമ വ്യവസ്ഥിതിയുടെ മുന്നിൽ കൊണ്ട് വരാൻ പരിശ്രമിച്ച തിരുവനന്തപുരത്തെ സൈനിക കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്സ് വെൽഫേർ ആൻഡ് ചാരിറ്റി ഓർഗനൈസേഷന് എന്റെ ഐകദാർഢ്യവും, അഭിനന്ദനവും അറിയിക്കുന്നു.
ഒപ്പം..;

പോലീസ് ഇടപെട്ട് യൂട്യൂബിൽ നിന്നും നീക്കം ചെയ്ത പ്രസ്തുത വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് നേട്ടമുണ്ടാക്കി കൊണ്ടിരിക്കുന്നവരോട്..; ആ ഉദ്യമത്തിൽ നിന്നും പിന്തിരിയണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു..!

രാജസ്ഥാൻ മരുഭൂമി മുതൽ അരുണാചൽ പർവതനിരകൾ വരെ 15,000-ൽ പരം കിലോമീറ്റർ നീണ്ട് കിടക്കുന്ന ഇന്ത്യാമഹാരാജ്യത്തിന്റെ സംഘർഷഭരിതമായ അതിർത്തിയിൽ..; ഒരൊറ്റ നുഴഞ്ഞുകയറ്റക്കാരനെയും നമ്മുടെ മണ്ണിൽ കാലുകുത്താൻ അനുവദിക്കില്ല എന്ന് ശപഥം ചെയ്ത്..; 10 കിലോയോളം വരുന്ന റൈഫിളും പിടിച്ച് ഉറക്കമിളച്ച് കാവൽ നിൽക്കുന്ന പതിനായിരക്കണക്കിന് ജവാന്മാർ..; #നിങ്ങൾധൈര്യമായിഉറങ്ങിക്കോളൂ..;

കാവലായി_ഞങ്ങളുണ്ട് എന്ന് ചങ്കിൽ കൈവച്ച് നൽകുന്ന ഒരു ഉറപ്പിന്റെ പിൻബലത്തിൽ മാത്രമാണ് സുഹൃത്തുക്കളേ നമ്മളെല്ലാം എന്നും സുഖമായി ഉറങ്ങുന്നതും, ഉണരുന്നതും, മൃഷ്ടാന്നഭോജനം നടത്തുന്നതുമൊക്കെ..!

നമുക്ക് പരസ്പരം പോരടിക്കാം, മറ്റൊരാളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കി അത് വിറ്റ് കാശാക്കാം, കരിഓയിൽ പ്രയോഗം ചെയ്യാം, ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ചു കൊണ്ട് അവകാശ സമരങ്ങൾ നടത്താം, പണിമുടക്കുകൾ നടത്താം..! എന്നാൽ..; ഇതെല്ലാം ചെയ്യാൻ നാമോരോരുത്തർക്കും ആവശ്യമായ നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന..; ദൈവതുല്യരായി നമ്മൾ ആരാധിക്കേണ്ട നമ്മുടെ ധീരജവാന്മാരുടെ ആത്മാഭിമാനം വിറ്റും നേട്ടമുണ്ടാക്കാനുള്ള ഈ ശ്രമമെങ്കിലും ദയവായി ഒഴിവാക്കണം..!

ഒരുപാട് വേദനകളും പീഡനങ്ങളും മനസ്സിൽ കൊണ്ടുനടക്കുന്നവരാണ് ഓരോ സൈനികനും. എന്നാൽ അവരാരും തന്നെ ഒന്നിന്റെ പേരിലും സമരം ചെയ്യാനോ, പണിമുടക്കാനോ തയ്യാറാകാത്തത് എന്തുകൊണ്ടാണ്..? അവർക്ക് നന്നായി അറിയാം..; അവർ ഒരുദിവസം ഒന്ന് പണിമുടക്കിയാൽ, പിന്നീട് നമ്മുടെ ഈ രാജ്യത്ത് പണിമുടക്കാൻ ആരും തന്നെ ജീവനോടെ ഉണ്ടാകില്ല എന്ന സത്യം..!

പുകഴ്ത്തി പാടണമെന്നു പറയുന്നില്ല. പക്ഷേ അധിക്ഷേപിക്കരുത്..! അഭിപ്രായ സ്വാതന്ത്ര്യത്തിന് എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ അധിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യം നമുക്കില്ലെന്ന് നമ്മൾ മനസ്സിലാക്കുന്നതോടൊപ്പം അതിന് നമുക്കുള്ള യോഗ്യത എന്താണെന്ന് സ്വയം പരിശോധിക്കണമെന്നും പറയുന്നു.

രാജ്യത്തെ സേവിക്കുന്ന എല്ലാ സൈനികർക്കും എന്റെ ബിഗ് സല്യൂട്ട്.
ജയ് ഹിന്ദ്

about bhagyalakhsmi

Continue Reading
You may also like...

More in Malayalam

Trending

Recent

To Top