Connect with us

പുരുഷനും പുരുഷനും അല്ലെങ്കില്‍ സ്ത്രീയും സ്ത്രീയും യാത്ര ചെയ്യമ്പോള്‍ ലൈംഗികാസക്തി ഉണ്ടാകാറില്ല…. പക്ഷേ ഈയൊരു വിധി വന്നതോടെ ദുരുപയോഗത്തിന്റെ സാധ്യതകള്‍ ഏറെയാണ്: വിസി അഭിലാഷ്

Interviews

പുരുഷനും പുരുഷനും അല്ലെങ്കില്‍ സ്ത്രീയും സ്ത്രീയും യാത്ര ചെയ്യമ്പോള്‍ ലൈംഗികാസക്തി ഉണ്ടാകാറില്ല…. പക്ഷേ ഈയൊരു വിധി വന്നതോടെ ദുരുപയോഗത്തിന്റെ സാധ്യതകള്‍ ഏറെയാണ്: വിസി അഭിലാഷ്

പുരുഷനും പുരുഷനും അല്ലെങ്കില്‍ സ്ത്രീയും സ്ത്രീയും യാത്ര ചെയ്യമ്പോള്‍ ലൈംഗികാസക്തി ഉണ്ടാകാറില്ല…. പക്ഷേ ഈയൊരു വിധി വന്നതോടെ ദുരുപയോഗത്തിന്റെ സാധ്യതകള്‍ ഏറെയാണ്: വിസി അഭിലാഷ്

പുരുഷനും പുരുഷനും അല്ലെങ്കില്‍ സ്ത്രീയും സ്ത്രീയും യാത്ര ചെയ്യമ്പോള്‍ ലൈംഗികാസക്തി ഉണ്ടാകാറില്ല…. പക്ഷേ ഈയൊരു വിധി വന്നതോടെ ദുരുപയോഗത്തിന്റെ സാധ്യതകള്‍ ഏറെയാണ്: വിസി അഭിലാഷ്

പുരുഷനും പുരുഷനും യാത്ര ചെയ്യുമ്പോള്‍ അല്ലെങ്കില്‍ സ്ത്രീയും സ്ത്രീയും യാത്ര ചെയ്യുമ്പോള്‍ അവര്‍ക്കിടിയില്‍ ലൈംഗികാസക്തി ഉണ്ടാകാറില്ലെന്നും പക്ഷേ സ്വവര്‍ഗ ലൈംഗികത ക്രമിനല്‍ കുറ്റമല്ലെന്ന് വിധിച്ച സുപ്രീം കോടതി വിധി വന്നതോടെ ദുരൂപയോഗത്തിന്റെ സാധ്യതകള്‍ ഏറെയാണെന്നും തിരക്കഥാകൃത്തും സംവിധായകനുമായി വിസി.അഭിലാഷ്. 2018ല്‍ ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച യുവ സംവിധായകന്‍ കൂടിയായ വി.സി.അഭിലാഷ് സുവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കിയ സുപ്രീം കോടതി വിധിയില്‍ തന്റെ കാഴ്ച്ചപ്പാടുകള്‍ മെട്രോമാറ്റിനിയോട് പങ്കുവെയ്ക്കുന്നു.

തീര്‍ച്ചയായിട്ടും വളരെ നല്ലൊരു തീരുമാണിത്. കോടതിയുടെ വിധിന്യായമെന്ന നിലയ്ക്ക് കോടതിയുടെ നിരീക്ഷണവും കോടതിയുടെ വിധിന്യായത്തിന്റെ വാചകങ്ങളും നമ്മളെ പ്രത്യാശ നല്‍കുന്ന ഒന്നായാണ് എനിക്ക് തോന്നുന്നത്.. ഞാനൊരു ഹോമോ സെക്ഷ്വല്‍ അല്ല. എനിക്ക് അത്തരത്തിലുള്ള ഒരു താത്പര്യങ്ങളുമില്ല. ഹോമോ സെക്ഷ്വലായുള്ള കാര്യങ്ങള്‍ എന്നെ വളരെ അസ്വസ്തമാക്കാറാണുള്ളത്. പക്ഷേ മറ്റൊരാളിലെ അത്തരം ഫീലിംഗ്‌സ് അതായത് ഹോമോസെക്ഷ്വലായിട്ടുള്ള രണ്ടുപേര്‍ തമ്മില്‍ അവരുടെ ജീവിതത്തില്‍ വ്യക്തിപരമായി അവര്‍ക്ക് അവകാശങ്ങള്‍ ഉണ്ടെന്ന് നമ്മള്‍ സ്വയം തിരിച്ചറിയേണ്ടതുണ്ട്.. അങ്ങനെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ടെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്…

യാഥാസ്തികമായ കാഴ്ച്ചപ്പാടില്‍ നിന്നും മാറി പൊതുസമൂഹം പുരോഗമനപരമായ കാര്യങ്ങളെ അടയാളപ്പെടുത്തുന്ന വളരെ ഉചിതമായൊരു തീരുമാനമാണത്.. എനിക്ക് ഹോമോ സെക്ഷ്വല്‍ പരമായി താത്പര്യങ്ങളില്ല.. എന്നു കരുതി മറ്റൊരാള്‍ക്കുള്ള ആ താത്പര്യങ്ങളെ എതിര്‍ക്കാന്‍ എനിക്ക് അവകാശമില്ല.. അപ്പോള്‍ എനിക്ക് നേരെ ഒരു ആക്രമണം വന്നാല്‍ എനിക്ക് എതിര്‍ക്കാന്‍ അവകാശം ഉണ്ട് എന്നത് പോലെ അയാളുടെ താത്പര്യങ്ങള്‍ക്ക് മേല്‍ ഉണ്ടാകുന്ന ഏതു പ്രതിഷേധങ്ങളെയും നമ്മള്‍ അതിജീവിക്കേണ്ടതുണ്ട്…. നമ്മള്‍ എന്നു പറഞ്ഞാല്‍ ഈ പൊതുസമൂഹം….

ലൈംഗിക ന്യൂനപക്ഷങ്ങള്‍, ജെന്‍ഡര്‍ ഇക്വാളിറ്റി എന്ന് പറയുന്നത് പൊതു സമൂഹത്തില്‍ ഏറ്റവും അനിവാര്യമായ കാര്യമാണ്.. അത് മാനസിക ചികിത്സ കൊണ്ട് തിരുത്താന്‍ പറ്റിയ ഒന്നാണെന്ന് എനിക്ക് തോന്നുന്നില്ല.. അവരുടെ മനസ്സിന്റെ തോന്നലുകളാണ്.. ആ വിധിയിലെ പ്രധാനപ്പെട്ട ഒന്ന് മൃഗങ്ങളുമായിട്ടുള്ള ലൈംഗിക വേഴ്ച്ച ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്ന് പറയുന്നു.. അപ്പോള്‍ അതൊരു പ്രകൃതി വിരുദ്ധമായൊരു സമീപനമാണെന്ന് പറയുന്നു. അതിനര്‍ത്ഥം മറ്റു വിഷയങ്ങളില്‍ ഒരു പുരുഷനും പുരുഷനും തമ്മിലോ ഒരു പെണ്ണും പെണ്ണും തമ്മിലോ ഉണ്ടാകാവുന്ന ലൈംഗിക ബന്ധം ശരിയാണ് അതില്‍ തെറ്റില്ല എന്ന് സ്ഥാപിക്കുന്നതില്‍ കോടതിയുടെ നിരീക്ഷണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്നാണ് മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള ലൈംഗിക വേഴ്ച്ച തെറ്റാണെന്നുള്ള നിരീക്ഷണം വരുന്നത്.. കാര്യഗൗരവത്തോടു കൂടി പഠിച്ചാണ് ഇത്തരമൊരു വിധി വന്നിട്ടുള്ളതെന്ന് ഞാന്‍ മനസ്സിലാക്കുന്നത്. ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു വിധിയാണ്.

അതേസമയം ഈ വിധിയെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയെയും നമ്മള്‍ അളക്കേണ്ടതുണ്ട്… അതുപക്ഷേ ഈയൊരു വിധിയില്‍ എന്നല്ല എല്ലാ തരത്തിലും ലൈംഗികമായ അതിക്രമങ്ങളെയും.. ആ ഒരു വാചകമാണ് ഉപയോഗിക്കുന്നത്.. ലൈംഗിക അതിക്രമങ്ങളെ നാം തടയേണ്ടതുണ്ട്… ഒരുദാഹരണത്തിന് സാധാരണ ഗതിയില്‍ ഒരു പുരുഷനും സ്ത്രീയും യാത്ര ചെയ്യുമ്പോള്‍.. സിനിമയിലും മറ്റും കാണുന്ന പോലെ ഒരു വീടിനുള്ളില്‍ ഒരു സ്ത്രീയ്ക്ക് നേരിടേണ്ടി വന്നേയ്ക്കാവുന്ന പ്രശ്‌നങ്ങളെ വീടിന് പുറത്തും ഉണ്ടാകാറുള്ളു.. എന്ന് പറയുന്ന പോലെ ഒരു പുരുഷനും പുരുഷനും യാത്ര ചെയ്യുമ്പോള്‍ അവര്‍ക്കിടയില്‍ ഒരു ലൈംഗികാസക്തിയുടെ താത്പര്യങ്ങള്‍ വരാറില്ല.. ഒരു സ്ത്രീയും സ്ത്രീയും തമ്മില്‍ യാത്ര ചെയ്യുമ്പോഴും വരാറില്ല. അതേസമയം ഒരു പുരുഷനും സ്ത്രീയും യാത്ര ചെയ്യുമ്പോള്‍ സ്ത്രീയ്ക്ക് അങ്ങനെയൊരു താത്പര്യം 90% വരാന്‍ സാധ്യത ഉണ്ടാകാറില്ലെങ്കിലും പുരുഷന്‍മാര്‍ക്ക് അങ്ങനെയാരു താത്പര്യം കൂടുതലായി വരും. അപ്പോള്‍ അത് സാധാരണ ഗതിയില്‍ ഹോമോസെക്ഷ്വല്‍ വിഭാഗക്കാര്‍ക്ക് ഉണ്ടാകാറില്ല..


പക്ഷേ ഈയൊരു വിധി വന്നു കഴിയുമ്പോഴേയ്ക്കും അതൊരു അപക്വതയായി കാണാനുള്ള സാധ്യതയുണ്ട്.. അത് മൊത്തത്തില്‍ പറഞ്ഞാല്‍ ലൈംഗികമായ അതിക്രമങ്ങള്‍.. മറ്റൊരു വ്യക്തിയുടെ താത്പര്യമില്ലാതെയുള്ള ലൈംഗിക താത്പര്യങ്ങളും അതിക്രമങ്ങളും നമ്മുക്ക് തടയേണ്ടതുണ്ട്… അത് വളരെ ഗൗരവത്തോടു കൂടി തന്നെ കാണണം. എനിക്ക് പരിചയമുള്ള എന്റെ സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞിട്ടുണ്ട്.. ചെറുപ്പത്തില്‍ സുവര്‍ഗ ലൈംഗിക ആസക്തിയുടെ ഇരകളായി വന്നിട്ട് അധികം മാനസികമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള ഒരുപാടു ആളുകളുണ്ട്… അതൊരു വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. അത് നമ്മള്‍ തീര്‍ച്ചയായിട്ടും അതിനെ കുറിച്ചൊരു പഠനം നടത്തേണ്ടതുണ്ടെന്നാണ് അല്ലെങ്കില്‍ അതിനെതിരെ കൂടി നമ്മള്‍ അലര്‍ട്ട് ആയിരിക്കേണ്ടതുണ്ട്. ഈ കോടതിവിധിയെ വളരെ ചരിത്രപരമായ വിധിയായിട്ടാണ് കാണുന്നത്..

VC Abhilash about same sex verdict

More in Interviews

Trending

Recent

To Top