Connect with us

IFFK യിൽ നിന്ന് ആളൊരുക്കം ഒഴിവാക്കാൻ മലയാള സിനിമാ ഇൻഡസ്ട്രിയിലെ സവർണതയുടെ, അയിത്തം ? പിന്നിൽ കളിച്ചതാര് ?? IFFK 2018 ഒഴിവാക്കാൻ സോഷ്യൽ മീഡിയയിൽ പ്രചാരണം ശക്തം

Aalorukkam (6)

Uncategorized

IFFK യിൽ നിന്ന് ആളൊരുക്കം ഒഴിവാക്കാൻ മലയാള സിനിമാ ഇൻഡസ്ട്രിയിലെ സവർണതയുടെ, അയിത്തം ? പിന്നിൽ കളിച്ചതാര് ?? IFFK 2018 ഒഴിവാക്കാൻ സോഷ്യൽ മീഡിയയിൽ പ്രചാരണം ശക്തം

IFFK യിൽ നിന്ന് ആളൊരുക്കം ഒഴിവാക്കാൻ മലയാള സിനിമാ ഇൻഡസ്ട്രിയിലെ സവർണതയുടെ, അയിത്തം ? പിന്നിൽ കളിച്ചതാര് ?? IFFK 2018 ഒഴിവാക്കാൻ സോഷ്യൽ മീഡിയയിൽ പ്രചാരണം ശക്തം

#BoycottIFFK #SupportAalorukkam
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്ദ്രൻസിനു നേടിക്കൊടുത്ത, വിസി അഭിലാഷിന്റെ ‘ആളൊരുക്കം’ സിനിമയ്ക്ക് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFK ) പ്രദർശാനുമതി നിഷേധിച്ചിരിക്കുകയാണ് ജൂറി സമിതി. ജൂറിയുടെ അഭിപ്രായത്തിൽ ഇടപെടില്ലെന്ന് ചലച്ചിത്ര അക്കാദമിയും അക്കാദമിയുടെ തീരുമാനത്തിൽ ഇടപെടില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രിയും പ്രസ്താവിച്ചിരിക്കുകയാണ്.

ആരുടെ മേളയാണിത് ? ആരുടെ താല്പര്യങ്ങളിലധിഷ്ഠിതമായാണ് ഇവിടെ സിനിമകൾ പ്രദർശിപ്പിക്കപ്പെടുന്നത് ? മലയാള സിനിമാ ഇൻഡസ്ട്രിയിലെ സവർണതയുടെ, അയിത്തത്തിന്റെ, മാനദണ്ഡമെന്താണ് ? രൂപമോ ഉയരമോ നിറമോ സോഷ്യൽ സ്റ്റാറ്റസോ അതോ ഫാൻസ്‌ അസോസിയേഷനുകളുടെ എണ്ണമോ ? പരിഷ്കൃതർ എന്ന് സ്വയം അവകാശപ്പെടുന്ന മലയാളിയുടെ നായക സങ്കൽപ്പങ്ങൾ കാലാനുസൃതമായി മാറിയിട്ടുണ്ടോ ? ഹാസ്യ നടന്മാരെന്ന പേരിൽ കോളം തിരിച്ചു മാറ്റി നിർത്തിയിരുന്നവരെ നായകനടന്മാരായി അംഗീകരിക്കാൻ മലയാളിയുടെ പൊതുബോധം ഇന്നും പ്രാപ്തമായിട്ടുണ്ടോ ? ആദാമിന്റെ മകൻ അബുവും പേരറിയാത്തവരും മിന്നാമിനുങ്ങും ആളൊരുക്കവും നാളിത്രയും തുടർന്നു പോന്ന ഈ പ്രേക്ഷക സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ വെല്ലുവിളിച്ചിട്ടില്ലേ ? ഇത്ര മോശം സിനിമയാണോ എന്റേതെന്ന് സംവിധായകൻ അഭിലാഷിനെ ചോദിക്കാൻ പ്രേരിപ്പിച്ചതെന്താണ് ?

സിനിമാ പ്രേക്ഷകർ സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. പ്രതികരിക്കേണ്ടിയിരിക്കുന്നു. ഒരു കൂട്ടം സ്ഥാപിത താല്പര്യ മേളകൾ സിനിമയെന്ന കലയെയും കലാകാരനേയും ബഹിഷ്കരിക്കുമ്പോൾ നാം അത്തരം ഇടങ്ങളെയും ബഹിഷ്കരിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു .

Shamna Sherin Binth Fathima 

 

ആളൊരുക്കമെന്ന ഒരു യുവ സംവിധായകന്റെ സ്വപ്നത്തെ ഒഴിവാക്കുവാൻ മുടന്തൻ കാരണം പറയുന്ന അക്കാദമി എത്തരത്തിലുള്ളവർക്കു വേണ്ടിയാണ് iffk പോലുള്ള ഒരു ഫെസ്റ്റിവെൽ നടത്തുന്നത് എന്ന് വ്യക്തമാക്കിയാലും.ജനകീയ സർക്കാരിന് കീഴിലുള്ള ഒരു സംവിധാനത്തിന് തെറ്റുപറ്റിയെങ്കിൽ അത് തിരുത്തുക തന്നെ വേണം.കാരണം Vc Abhilash നെ പോലെ ആദ്യ ചിത്രത്തിലൂടെ ശ്രദ്ധയാകർഷിക്കാൻ സാധിച്ച ആളുടെ ചിത്രത്തിന് പ്രദർശനാനുമതി നൽകാതിരിക്കുന്നതിലൂടെ ചെയ്യുന്നത് .മാത്രമല്ല അയാളുടെ പിന്തുടർച്ചയായി ഇനി ചലച്ചിത്ര ലോകത്തേക്ക് കഷ്ട്ടപാടുകൾ താണ്ടി വരുവാൻ ഇരിക്കുന്ന ആളുകളുടെ പ്രതീക്ഷകൾക്കൂടി ഇല്ലാതാക്കുകയാണ് ചലച്ചിത്ര അക്കാദമി. പ്രത്യേകിച്ചുംVc Abhilash iffk ഫിലിം ഫെസ്റ്റിവെലിന്റെ വർഷങ്ങളായുള്ള കാഴ്ച്ച കാരൻ കൂടിയാകുമ്പോൾ .ഇതിൽ തീയറ്ററിലും മറ്റുമായി ആളുകൾ കൂടുതലായി കണ്ട സിനിമകൾ സ്ഥാനം പിടിച്ച സ്ഥിതിയിൽ ആളൊരുക്കവും പ്രദർശിപ്പിക്കുക തന്നെ വേണം.സാങ്കേതികതയുടെ പേര് പറഞ്ഞ് അയാളുടെ സ്വപ്നത്തെ തകർക്കരുത്. ഒന്നുമില്ലെങ്കിലും ഇന്ദ്രൻസ് എന്ന നടന് അവാർഡ് ലഭിക്കുവാൻ കാരണമായ ചിത്രം എന്ന നിലയിൽ എങ്കിലും #iffk2018

Prashob Ravi

എന്തുപറ്റി ഈ ചലച്ചിത്ര അക്കാദമിക്ക്.

അവർ മേളക്ക് (IFFK)വേണ്ടി തെരഞ്ഞെടുത്ത മലയാളം മൂവിലിസ്റ്റ് കണ്ടു. രണ്ടോ മൂന്നോ ചിത്രങ്ങളൊഴികെ മറ്റെല്ലാം കച്ചവട തട്ടിക്കൂട്ട് പടങ്ങൾ. ആവശ്യത്തിലധികം തീയേറ്ററിൽ കളിച്ചവയും ആവശ്യത്തിന് സി ഡി ലഭിക്കുന്നവയും. ഇത്തരമൊരവസ്ഥയിൽ സാമൂഹിക പ്രസക്തിയുള്ള ദേശീയ പുരസ്‌കാരാർഹമായ ആളൊരുക്കം പോലൊരു സിനിമയെ ഏത് അയിത്തത്തിന്റെ പുറത്താണ് ഒഴിവാക്കുന്നതെന്ന് മനസിലാവുന്നില്ല. ഈ സിനിമ iffk യുടെ തിരശീലയിൽ തെളിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു ; കൂടെ അയിത്തങ്ങൾസൂചിപ്പിച്ചു മാറ്റിനിർത്തിയ മലയാളത്തിലെ നല്ല ചലച്ചിത്രങ്ങളും.
I stand with you Vc Abhilash .

Ratheesh Krishna

#supportAalorukkam

ട്രാന്‍സ്ജണ്ടര്‍ ജീവിതം പച്ചയായി ആവിഷ്‌കരിച്ച മലയാളത്തിലെ ആദ്യസിനിമ എന്നു തന്നെ ആളൊരുക്കത്തെ വിശേഷിപ്പിക്കാം…. അതുകൊണ്ടുതന്നെയാണ് മികച്ച സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതും. പ്രകടന മികവുകൊണ്ടുതന്നെയാണ് ഇന്ദ്രന്‍സേട്ടനെ ഇത്തവണത്തെ മികച്ച നടനായി സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്തത്… വലുതും ചെറുതുമായി നാല്‍പ്പതിലധികം പുരസ്‌കാരങ്ങള്‍ ലഭിച്ചു…
എന്നാല്‍ മലയാളിയുടെ സ്വന്തം ചലച്ചിത്രമേളയായ ഐ.എഫ്.എഫ്.കെയില്‍ ആളൊരുക്കത്തെ ഒഴിവാക്കിയിരിക്കുന്നു… എന്തായിരുന്നു ആളൊരുക്കത്തിന്റെ കുറവെന്ന് ബന്ധപ്പട്ടവര്‍ വ്യക്തമാക്കേണ്ടതുണ്ട്… സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സിബി മലയില്‍ പറഞ്ഞതനുസരിച്ച് ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവുമൊന്നും ഐ.എഫ്.എഫ്.കെയില്‍ തിരഞ്ഞെടുക്കപ്പെടാന്‍ മാനദണ്ഡമല്ല എന്നതാണ്… അപ്പോ പിന്നെ എന്താണ് നല്ല സിനിമയുടെ മാനദണ്ഡം..?
മികച്ച സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രമെന്ന് രാജ്യം വിലയിരുത്തിയ ആളൊരുക്കത്തിന് ജന്മനാട്ടിലെ സ്വന്തം മേളയില്‍ പ്രദര്‍ശനനാനുമതി നിഷേധിക്കുമ്പോള്‍ ഇവിടെ സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടന്ന നിലപാടാണ് ചലച്ചിത്ര അക്കാദമി മുന്നോട്ടു വയ്ക്കുന്നത്… കലാമൂല്യമുള്ള ചിത്രങ്ങള്‍ക്കായി നിലകൊള്ളുകയാണെന്ന് മേനി പറയുകയും ഇത്തരം ചിത്രങ്ങള്‍ക്ക് സര്‍ക്കാര്‍ തിയറ്ററുകള്‍ പോലും അനുവദിക്കാതിരിക്കുകയും ചെയ്യുന്നതിന്റെ ഇരട്ടത്താപ്പാണ് ഇത് വ്യക്തമാക്കുന്നത്…
ഇനി ഇത്തവണ പുതുമുഖ സംവിധായകരുടെ ചിത്രങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയതെന്നാണ് പറയുന്നത്… അങ്ങനെയാണെങ്കില്‍ കൂടി വി.സി അഭിലാഷിന്റെ ആദ്യ ചിത്രമാണ് ആളൊരുക്കം…. ആളൊരുക്കത്തെ ഐ.എഫ്.എഫ്.കെയില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ സാമൂഹ്യപ്രതിബദ്ധതയുള്ള നല്ല സിനിമ കാണാനുള്ള പ്രതിനിധികളുടെ അവകാശമാണ് നിഷേധിക്കപ്പെടുന്നത്… ഇന്ദ്രന്‍സെന്ന നടനെയാണ് അവഗണിക്കുന്നത്… ആളൊരുക്കത്തെ ഒഴിവാക്കിയ നടപടി ചലച്ചിത്ര അക്കാദമി പുനപ്പരിശോധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു….

നിങ്ങളുടെ പ്രതികരണം രേഖപെടുത്തു

More in Uncategorized

Trending

Recent

To Top