ഒരിക്കലും തങ്ങള്‍ക്ക് അതിന് സാധിച്ചിട്ടില്ല; എപ്പോഴും അച്ഛന് അതൊക്കെ കണ്ടെത്തിയിട്ടുണ്ടാകും;

അച്ഛന് അശോക് ചോപ്രയുടെ പിറന്നാള്‍ ദിനത്തില്‍ വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. അച്ഛന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ കുറിപ്പ്. അച്ഛന് ഒപ്പമുണ്ടായിരുന്ന കാലത്തെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ടുള്ളതാണ് താരത്തിന്റെ കുറിപ്പ്. ചിത്രത്തിന്റെ പശ്ചാതലത്തില്‍ അച്ഛന്റെ ഏറ്റവും ഇഷ്ടപ്പെട്ടതും അമ്മയ്ക്കായി പാടി നല്കിയിരുന്നതുമായ ഗാനവും കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
എല്ലാ വര്‍ഷവും ഈ ദിവസം അനിയന് സിദ്ദാര്‍ത്ഥും താനും അച്ഛനെ വിസ്മയിപ്പിക്കാനുള്ള വഴികൾ തേടുമായിരുന്നെന്ന് പ്രിയങ്ക ഓര്‍മ്മിക്കുന്നു. പക്ഷേ ഒരിക്കലും തങ്ങള്‍ക്ക് അതിന് സാധിച്ചിട്ടില്ലെന്നും എപ്പോഴും അച്ഛന് അതൊക്കെ കണ്ടെത്തിയിട്ടുണ്ടാകുമെന്നും പ്രിയങ്ക പറയുന്നു. അതുകൊണ്ടുതന്നെ അച്ഛന് എവിടെയായിരുന്നാലും എല്ലാദിവസവും അച്ഛന് ഞങ്ങള്‍ക്കൊപ്പമുണ്ടെന്ന് അറിയുന്നുണ്ടെന്നാണ് തന്റെ പ്രതീക്ഷയെന്നും പ്രിയങ്ക കുറിച്ചു.
‘ ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അച്ഛന്റെ പിന്തുണയെക്കുറിച്ച് ഞാന്‍ ഓര്‍ക്കറുണ്ട്…ഞാന്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങലിലും അച്ഛന്റെ ഉറപ്പ് ചോദിക്കാറുണ്ട്’, പോസ്റ്റില്‍ പ്രിയങ്ക കുറിച്ചു. അച്ഛന്റെ അനുഗ്രഹങ്ങള്‍ക്ക് എന്നും നന്ദിയുണ്ടെന്നും എല്ലാ ദിവസവും അച്ഛന് ഞങ്ങള്ക്കൊപ്പമുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നെന്നും പ്രിയങ്ക കുറിച്ചു. ആറ് വര്‍ഷം മുന്‍പ് 2013ലാണ് പ്രിയങ്കയുടെ അച്ഛന് മരിച്ചത്.
priyanka chopra- reveals about her father
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....