Connect with us

ഓരോ സിനിമ കഴിയുമ്പോഴും പ്രാർത്ഥിക്കും ഒരു സിനിമ കൂടി അദ്ദേഹത്തിന്റെ കൂടെ കിട്ടണേ എന്ന് – മഞ്ജു വാരിയർ

Malayalam Breaking News

ഓരോ സിനിമ കഴിയുമ്പോഴും പ്രാർത്ഥിക്കും ഒരു സിനിമ കൂടി അദ്ദേഹത്തിന്റെ കൂടെ കിട്ടണേ എന്ന് – മഞ്ജു വാരിയർ

ഓരോ സിനിമ കഴിയുമ്പോഴും പ്രാർത്ഥിക്കും ഒരു സിനിമ കൂടി അദ്ദേഹത്തിന്റെ കൂടെ കിട്ടണേ എന്ന് – മഞ്ജു വാരിയർ

പ്രിത്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രം തനിക്കു ഡബിൾ ലോട്ടറി അടിച്ച പോലെയാണെന്ന് മഞ്ജു വാരിയർ .ഒടിയന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യറും നായികാനായകന്മാരായി എത്തുന്ന സിനിമയാണ് ലൂസിഫര്‍.

താന്‍ കാണാന്‍ ആഗ്രഹിച്ച സിനിമയില്‍ നല്ലൊരു കഥാപാത്രത്തെ കിട്ടിയത് വലിയ ഭാഗ്യമായിട്ടാണ് കാണുന്നത് എന്ന് ലൂസിഫറിലെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള വീഡിയോയില്‍ മഞ്ജു പറഞ്ഞു. ലാലേട്ടനൊപ്പമുള്ള ഓരോ സിനിമ കഴിയുമ്ബോഴും ഇനിയും ഒരു സിനിമ കൂടി അദ്ദേഹത്തിനൊപ്പം ചെയ്യാന്‍ സാധിക്കണേ എന്ന് പ്രാര്‍ത്ഥിക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

പൃഥ്വിരാജുമായി നേരിട്ട് വ്യക്തി ബന്ധം ഇല്ലായിരുന്നു. ലൂസിഫറില്‍ വന്നതിന് ശേഷമാണ് ഇത്ര അടുത്തു പെരുമാറാന്‍ അവസരം ലഭിക്കുന്നത്. മുന്‍പ് രാജുവിനൊപ്പം അഭിനയിക്കാത്തതുകൊണ്ട് അദ്ദേഹത്തിന്റെ സംവിധായകനിലേക്കുള്ള മാറ്റവും തനിക്ക് അറിയില്ലെന്നും മഞ്ജു പറഞ്ഞു. ലൂസിഫര്‍ പ്രഖ്യാപിച്ചതുമുതല്‍ താന്‍ ചിത്രത്തെക്കുറിച്ച്‌ ശ്രദ്ധിക്കുന്നുണ്ട്.

മുന്‍പ് ചില അഭിമുഖങ്ങളില്‍ സിനിമ സംവിധാനം ചെയ്യാനുള്ള ആഗ്രഹത്തെക്കുറിച്ച്‌ രാജു പറഞ്ഞ് കേട്ടിട്ടുണ്ട്. ഇത്ര വര്‍ഷങ്ങള്‍ക്ക് ശേഷവും തന്റെ ആഗ്രഹം മുറുകെപിടിച്ച രാജുവിന്റെ പാഷനെക്കുറിച്ചാണ് സിനിമ പ്രഖ്യാപിക്കുമ്ബോള്‍ ഓര്‍ത്തത്.പക്ഷെ എന്നെ ആദിശയിപ്പിച്ചു കൊണ്ടായിരുന്നു രാജുവും മുരളി ഗോപിയും ലൂസിഫറിലെ ഒരു റോൾ ചെയ്യാമോ എന്ന ആവശ്യവുമായി എത്തുന്നത് .എന്നെ സംബന്ധിച്ചിടത്തോളം അതൊരു ഡബിൾ ലോട്ടറി അടിച്ച പോലെ ആയിരുന്നു .കാരണം ലാലേട്ടനോടൊപ്പം അഭിനയിക്കാൻ പറ്റി പിന്നെ ഞാൻ കാണാനാഗ്രഹിച്ച രാജുവിന്റെ പടത്തിൽ നല്ലൊരു കഥാപാത്രം ചെയ്യാൻ സാധിച്ചു .ഇതൊരു വലിയ ഭാഗ്യമായാണ് ഞാൻ കരുതുന്നത് .

Manju Warrier Mohanlal imitate Mohanlal photos

manju warrier about mohanlal and film lucifer

More in Malayalam Breaking News

Trending

Recent

To Top