![](https://metromatinee.com/wp-content/uploads/2024/05/dftyyvb.jpg)
Malayalam
പ്രശസ്ത നാടക നടൻ എം.സി ചാക്കോ അന്തരിച്ചു!
പ്രശസ്ത നാടക നടൻ എം.സി ചാക്കോ അന്തരിച്ചു!
Published on
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)
പ്രശസ്ത നാടക നടൻ എം.സി ചാക്കോ(75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. എം. സി കട്ടപ്പന എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1977-ൽ ആറ്റിങ്ങൽ ദേശാഭിമാനി തിയേറ്റേഴ്സിന്റെ ‘പുണ്യതീർത്ഥംതേടി’ എന്ന പ്രൊഫഷണൽ നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. മുപ്പതോളം പ്രൊഫഷണൽ നാടകങ്ങളിലായി ഏഴായിരത്തിലധികം വേദികളിൽ എം. സി കട്ടപ്പന അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളിലും സീരിയലുകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ‘കാഴ്ച’, ‘പളുങ്ക്’, ‘നായകൻ’ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.
2007-ൽ കൊല്ലം അരീനയുടെ ‘ആരും കൊതിക്കുന്നമണ്ണ്’ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു. 2014-ൽ കേരള സംഗീത നാടക അക്കാദമിയുടെ അഭിനയശ്രീ പുരസ്കാരവും ലഭിച്ചു. സംസ്കാരം ബുധനാഴ്ച്ച രാവിലെ 10 മണിക്ക് കട്ടപ്പന സെന്റ് ജോർജ് ഫോറോന പള്ളി സെമിത്തേരിയിൽ നടക്കും.
ജൂലായ് 12നാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷം മാർച്ചിലാണ് ഗുജറാത്തിലെ ജാംനഗറിൽ നടത്തിയത്. 2500ൽപ്പരം വിഭവങ്ങൾ...
പെൺകുട്ടികൾക്ക് ഒരു പ്രായമാകുമ്പോൾ ചില കാര്യങ്ങൾ വ്യക്തമായി പറഞ്ഞുകൊടുക്കേണ്ടതുണ്ട്. ഇപ്പോൾ സുപ്രിയ മേനോൻ സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു കുറിപ്പാണ് ചർച്ചയാവുന്നത്....
കേരളത്തിൽ തന്നെ ആദ്യമായി ഒരു വനിത ഫെസ്റ്റിവൽ ഡയറക്ടർ ആകുന്ന ചലച്ചിത്ര മേളയാണ് വിഷൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള...
മലയാളികൾക്ക് മറക്കാൻ ആകാത്ത താരമാണ് രതീഷ്. അകാലത്തിൽ വിട പറയേണ്ടി വന്നുവെങ്കിലും ഇന്നും രതീഷിനു അദ്ദേഹത്തിന്റെ ആ പൂച്ച കണ്ണിനും ഇന്നും...
ജൂണ്‍ എന്ന് പറയുന്നത് സുരേഷ്ഗോപിയുടെ ഭാഗ്യമാസമാണ്. 1958 ജൂണ്‍ 26 ന് ജനിച്ച അദ്ദേഹത്തിന് ഇന്ന് 66-ാം പിറന്നാളാണ്. എന്തായാലും ജാതകത്തിൽ...