![](https://metromatinee.com/wp-content/uploads/2024/05/aaa.jpg)
Actor
ഞങ്ങളുടെ എല്ലാവരുടെയും അഭിമാന നിമിഷം; ചിരഞ്ജീവിയ്ക്ക് അഭിനന്ദവുമായി അല്ലു അര്ജുന്
ഞങ്ങളുടെ എല്ലാവരുടെയും അഭിമാന നിമിഷം; ചിരഞ്ജീവിയ്ക്ക് അഭിനന്ദവുമായി അല്ലു അര്ജുന്
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)
പദ്മവിഭൂഷണ് പുരസ്കാരം ലഭിച്ചതില്‍ ചിരഞ്ജീവിയ്ക്ക് അഭിനന്ദനം അറിയിച്ച് നടന് അല്ലു അര്ജുന്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അല്ലു അര്ജുന് ആശംസകള്‍ അറിയിച്ചത്. ഇത് ഞങ്ങളുടെ എല്ലാവരുടെയും അഭിമാനത്തിന്റെ നിമിഷമാണെന്നും ഈ അഭിമാനം ഞങ്ങള്‍ക്ക് നല്‍കിയതില്‍ നന്ദിയുണ്ടെന്നും അല്ലു അര്ജുന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
രാംചരണും ചിരഞ്ജീവിക്ക് ആശംസകളുമായി രംഗത്തെത്തിയിരുന്നു. രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങളും വീഡിയോയും രാംചരണ്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിരുന്നു.
അങ്ങയെ കുറിച്ച് ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നുവെന്നും അഭിനന്ദനങ്ങളെന്നും ചിത്രത്തിന് അടിക്കുറിപ്പായി രംചരണ്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും സാന്നിധ്യത്തിലാണ് രാഷ്ട്രപതിയില്‍ നിന്ന് ചിരഞ്ജീവി പുരസ്കാരം ഏറ്റുവാങ്ങിയത്.
കുടുംബസമേതമാണ് താരം ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ചിരഞ്ജീവിയുടെ ഭാര്യ സുരേഖ, മകള്‍ സുസ്മിത, രാം ചരണിന്റെ ഭാര്യ ഉപാസന മകള്‍ കാമിനേനി കൊനിഡേല എന്നിവരും രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ‘കൽക്കി 2898 എഡി’ മികച്ച പ്രതികരണങ്ങളോടു കൂടി പ്രദര്‍ശനം തുടരുകയാണ്....
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ‘കൽക്കി 2898 എഡി’ മികച്ച പ്രതികരണങ്ങളോടു കൂടി പ്രദര്‍ശനം തുടരുകയാണ്....
ബോളിവുഡ് പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ടൈഗർ ഷറോഫ്. താരത്തിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു ബഡേ മിയാൻ ഛോട്ടെ മിയാൻ. അക്ഷയ് കുമാറും ചിത്രത്തില്‍...
ബോളിവുഡ് പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. എപ്പോഴും അദ്ദേഹം വിവാദങ്ങളില്‍ ചെന്ന് പെടാറുണ്ട്. ഇപ്പോള്‍ പ്രഭാസ് ചിത്രം ‘കല്‍ക്കി’യില്‍...
മലയാളികളുടെ പ്രിയ നടനാണ് പൃഥ്വിരാജ്. ഇപ്പോള്‍ ആടു ജീവിതം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ അന്പരപ്പിച്ചിരിക്കുകയാണ് താരം. വ്യത്യസ്ത കഥാപാത്രങ്ങളെ തിരഞ്ഞെടുത്തിട്ടുള്ള പൃഥ്വിരാജ്...