Connect with us

പെട്ടെന്ന് ഒരു പടം തനിക്ക് സംവിധാനം ചെയ്യണം, പുതിയ പ്രൊജക്റ്റിനെ പേര് ‘ഓമന’യെന്നാണ്; സിനിമ പ്രഖ്യാപിച്ച് അഖില്‍ മാരാര്‍

Malayalam

പെട്ടെന്ന് ഒരു പടം തനിക്ക് സംവിധാനം ചെയ്യണം, പുതിയ പ്രൊജക്റ്റിനെ പേര് ‘ഓമന’യെന്നാണ്; സിനിമ പ്രഖ്യാപിച്ച് അഖില്‍ മാരാര്‍

പെട്ടെന്ന് ഒരു പടം തനിക്ക് സംവിധാനം ചെയ്യണം, പുതിയ പ്രൊജക്റ്റിനെ പേര് ‘ഓമന’യെന്നാണ്; സിനിമ പ്രഖ്യാപിച്ച് അഖില്‍ മാരാര്‍

ബിഗ് ബോസ് ജേതാവ അഖില്‍ മാരാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഓമന’ എന്നാണ് ചിത്രത്തിന്റെ പേര്. ഷിജുവിനൊപ്പം ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. ചിലപ്പോള്‍ പ്രമുഖ സംവിധായകരുടെ പുതിയ ചിത്രത്തില്‍ നായകനായി കാണാൻ കഴിഞ്ഞേക്കുമെന്നും നാട്ടില്‍ സ്വീകരണം ഏറ്റുവാങ്ങവെ അഖില്‍ മാരാര്‍ അറിയിച്ചു.

അഖിലിന്റെ വാക്കുകള്‍

എല്ലാവരും നല്ല മത്സരാര്‍ഥികളായിരുന്നു കേട്ടോ. അവിടെ മത്സരം മാത്രമായിരുന്നു നടന്നത്. ആരോടും എനിക്ക് പകയൊന്നും ഇല്ല. പണ്ടുമില്ല. ഇപ്പോഴുമില്ല. മത്സരത്തില്‍ എല്ലാവരും ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഒരു മണിക്കൂര്‍ കാണുന്നതല്ല ഷോ. പറഞ്ഞറിയിക്കാനാകാത്ത ഒരു സമ്മര്‍ദ്ദമുള്ള വീടാണ്. ലാലേട്ടൻ പലപ്പോഴും ബിഗ് ബോസ് ഹൗസ് പ്രഷര്‍ കുക്കറാണെന്നാണ് ചൂണ്ടിക്കാട്ടാറുള്ളത്. അത് ശരിക്കും സത്യമാണ് കേട്ടോ. പല ആള്‍ക്കാര്‍ക്കും ആ സാഹചര്യത്തോടെ പൊരുത്തപ്പെടാൻ കഴിയാതിരുന്നതിനാല്‍ പരാജയപ്പെട്ടതാണ്. അവരൊക്കെ ഉണ്ടായതു കൊണ്ടാണ് ഞാനുമുണ്ടായത്. എതിരെ ആളില്ലെങ്കില്‍ ഇപ്പുറവും ആളുണ്ടാകില്ലല്ലോ. ആത്മാര്‍ഥ ഹൃദയമുള്ള മനുഷ്യനാണ് ഷിജു. നല്ല നല്ല വിശേഷങ്ങള്‍ വരുന്നുണ്ട്. ചിലപ്പോള്‍ നായകനായൊക്കെ കാണാൻ കഴിഞ്ഞേക്കും. വലിയ ചില സംവിധായകര്‍ വിളിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് അങ്ങനെയൊന്നും ആഗ്രഹമില്ല.

പെട്ടെന്ന് ഒരു പടം തനിക്ക് സംവിധാനം ചെയ്യണം. പുതിയ പ്രൊജക്റ്റിനെ പേര് ‘ഓമന’യെന്നാണ്. കോട്ടാത്തലയുമായി ബന്ധപെട്ട് നടന്ന രസകരമായ സംഭവങ്ങളാണ് പ്രമേയം. രസകരമായ ഒരു കഥയാണ് അത്. ഷിജുവും ഞാനും ചേര്‍ന്നായിരിക്കും അതിന്റെ തിരക്കഥ എഴുതുന്നത്. ജോജു ചേട്ടന്റെ പടം തുടങ്ങുന്നുണ്ട്. അതില്‍ ചിലപ്പോള്‍ ഭാഗമാകാൻ കഴിഞ്ഞേക്കും. തിരക്കുകള്‍ ഒരുപാടുണ്ട്. ഈ സ്‍നഹം കാണുമ്പോള്‍ പേടിയുണ്ട്. ഇങ്ങനെ എന്നെ പൊക്കുന്നത് താഴയിടാനാണോയെന്നാണ് തന്റെ പേടി. ഫലമുള്ള വൃക്ഷം താണാണു നില്‍ക്കുക. ഇത്രയും നാളും അഹങ്കാരമൊക്കെ കാണിച്ചിരുന്നു. ഇനി ഞാൻ അത് മാറ്റിവയ്‍ക്കണം.

More in Malayalam

Trending

Recent

To Top